Posts

Showing posts from May 29, 2011

"""""വിതുമ്പാന്‍കഴിയാത്ത മൌനം...........""""""

Image
                                                                                          'ഇടറുന്ന കാലടികളോടെ അയാള്‍ നട ന്നൂ തോളിലെ ചുമടിന് ഭാരം  കൂ ടി ക്കൂ ടി വരുന്നത് അയാള്‍ അറിഞ്ഞു, അതിനൊപ്പം അലിഞ്ഞു ഇല്ലാതാകുന്ന തന്നെയും   അയാള്‍ തിരിച്ചറിയുന്നു ണ്ടാ യിരുന്നു.... വരാന്‍പോകുന്ന  പേമാരിയെ  സ്വീകരിക്കാന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ ഇടയ്ക്കി ടെ തെളിയുന്നുണ്ട് ...........കറുകപുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടവ രമ്പിലൂടെ  നടക്കു മ്പോള്‍ മുന്‍പ്  ഒരിക്കലും അനുഭവപ്പെടാത്ത  തളര്‍ച്ചയില്‍ അയാളുടെ കാലുകള്‍ തുടര്‍ച്ചയായി ഇടറി ......... ഇതിനു മുന്‍പും ഈ പാടവര മ്പു കളില്‍ അയാളുടെ പാദങ്ങള്‍ ഇട റി യിട്ടു ണ്ട് അതുപക്ഷേ കേളുനായരുടെ ഷാപ്പില്‍ നിന്നും മോന്തിയ കള്ളിന്റെ ലഹരിയി ലായി രുന്നു എ ന്നു മാത്രം !!  അങ്ങനൊരു രാത്രിയില്‍ ഇടറിയ കാലടികളോടെ  വീട്ടില്‍ ചെന്ന്കയറിയ അയാളോട് അച്ഛന്‍ പറഞ്ഞു -"നീ അവളെ വിളിച്ചു കൊണ്ട്പോര് ഞങ്ങള്‍ക്ക് സമ്മതമാ  ,ഇങ്ങനെ കുടിച്ചു നശിക്കുന്നത്  കാണാന്‍ വയ്യ ............"  അതോടെ അയാള്‍ കുടി നിര്‍ത്തിയതായിരുന്നു എന്നാല്‍, "കല്യാണം കഴി ഞ്ഞ് വര്ഷം

"""""""""""""കറുകനാമ്പുകള്‍ """"""""""""": ഒരു കുട്ടിക്കഥ

"""""""""""""കറുകനാമ്പുകള്‍ """"""""""""": ഒരു കുട്ടിക്കഥ www.pappoos.com/beta/wordpress/wp-admin

"""""""""""""കറുകനാമ്പുകള്‍ """"""""""""": “കുരങ്ങന്മാരെ പറ്റിച്ച സുത്രശാലിയായ കുറുക്കന്‍ “

"""""""""""""കറുകനാമ്പുകള്‍ """"""""""""": “കുരങ്ങന്മാരെ പറ്റിച്ച സുത്രശാലിയായ കുറുക്കന്‍ “ www.pappoos.com/beta/wordpress/wp-admin

"""""""""""""കറുകനാമ്പുകള്‍ """"""""""""": "വീരനും വെള്ളരിക്കയും "

"""""""""""""കറുകനാമ്പുകള്‍ """"""""""""": "വീരനും വെള്ളരിക്കയും " www.pappoos.com/beta/wordpress/wp-admin

"""""""""""""കറുകനാമ്പുകള്‍ """"""""""""": ഒരു പ്രശ്നം വരുമ്പോള്‍..........................

"""""""""""""കറുകനാമ്പുകള്‍ """"""""""""": ഒരു പ്രശ്നം വരുമ്പോള്‍.......................... www.pappoos.com/beta/wordpress/wp-admin

"വീണ്ടും മണി മുഴങ്ങി ........"

Image
"അതേ സ്ക്കുളുകളില്‍ വീണ്ടു മണി മുഴങ്ങി തുടങ്ങുകയായി .............." ഇനി സ്കൂള്‍ ദിനങ്ങളുടെ തിരക്കുകള്‍ , ആദ്യമായി സ്കൂളില്‍ എത്തുന്ന  കുരുന്നുകള്‍....... അവരുടെ ആശങ്കകള്‍....... ആകംഷകള്‍ .......... ഓര്‍മ്മിക്കാന്‍ ഒരു സുഖം  ഉണ്ട് അല്ലെ? ആദ്യ സ്കൂള്‍ ദിനം ഒര്മിക്കാതിരിക്കാന്‍ നമുക്ക് സാധിക്കുമോ? ആ ദിവസം ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു അല്ലെങ്കില്‍ തന്നെ അതുകഴിഞ്ഞിട്ട് അങ്ങനെ ഒരുപാട് നാള്‍ ഒന്നും ആയിട്ടില്ലലോ ......18 വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ആ ഓര്‍മയ്ക്ക് ഉള്ളു ...                                                                                നല്ല മഴയുണ്ടായിരുന്ന ഒരു പ്രഭാതം ഞാന്‍ അമ്മയുടെ വീട്ടില്‍ ആയിരുന്നു അന്ന് , പുതിയ ഉടുപ്പ് ഇട്ടു മഴയിലേയ്ക്ക്‌ ഇറങ്ങാന്‍  ഞാന്‍ ഒന്ന് മടിച്ചു,പുത്തന്‍ കുട........ ഇല്ല,കുട പഴയത് തന്നെ ആയിരുന്ന അന്നേ കൊണ്ട് വിടാന്‍ ചാച്ചനു ഷാജിയമ്മയും വന്നു ( എന്റെ  അമ്മയുടെ അച്ഛനും അമ്മയും ) പോയവഴിയില്‍ ഒരു കടയില്‍ നിന്നും ബാഗ്‌ വ്വാങ്ങി കട എന്ന്  വച്ചാല്‍ , വീടിനു അടുത്തുള്ള ഒരു ചെറിയ കട അവിടെ ആകെ വന്നത് രണ്ടോ മുന്നോ ബാഗുകള്‍ മാത്രം

ജലദോഷം ഉണ്ടോ ?

Image
ജലദോഷം വന്നു ചേരാന്‍ സാധ്യത ഉള്ള സമയം ആണിത് . എന്റെ ഹൈ സ്കൂള്‍ കാലഹട്ടത്തില്‍ ആണ് ഇതു അന്നേ ഏറ്റവും കുഉടുതല്‍ വിഷമിപ്പിചിട്ടുള്ളത് , ജലദോഷം എനിക്ക് ഇഷ്ട്ടമാണ് ചില , ചെറിയ ജലദോഷങ്ങള്‍ , നിങ്ങളുടെ കാരിയത്തില്‍ എങ്ങനെ എന്ന്  എനിക്ക് അറിയില്ല , പക്ഷെ ഈ ചെറിയ ജലദോഷങ്ങള്‍ CONCENTRATION കുഉട്ടും എന്നാണ്എന്റെ അനുഭവം , പുസ്തകത്തിലെ കാഠിന്ന്യഉള്ള പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഉന്ന സമയം. ഇടയ്ക്ക്  ജലദോഷം  വരുന്നത് നല്ലതാണെന്ന് പരൌന്നതും കേട്ടിട്ടുണ്ട് ............ ചെറിയ ക്ലാസ്സുകളില്‍ ജലധോഷതിന്റെ സീല്‍ക്കാരം പുതിയ സ്കൂള്‍ ദിനഗലില്‍ പതിവ് ആണ് , മുക്കള ഒലിപ്പിച്ചു നടക്കുന്ന കുട്ടികളെ കാണുമ്പോള്‍ , അകന്നു മാറി നടക്കുന്ന ഒരു പതിവ് എനിക്ക്  ഉണ്ടായിരുന്നു , പകഷേ, ഒരു ടീച്ചര്‍ ആയി ചെന്നപ്പോള്‍ അത് പറ്റില്ലാലോ !! മുതിര്‍ന്ന ടീച്ചര്‍മാര്‍ അവരുടെ കാരിയതില്‍  നേരിട്ട് ഇടപെടുന്ന പോലെ ,ചെയ്യാന്‍ അനിക്ക് കഴിഞ്ഞിട്ടില്ല ഇപ്പോഴും ,നിര്‍ദേശങ്ങള്‍ മാത്രം  !! എന്റെ ഈ ഉള്‍വലിവ് മനസിലാക്കി ഒരു ടീച്ചര്‍ പറഞ്ഞു -"സ്വന്തമായി ഒരു കുഞ്ഞു ഉണ്ടാകുമ്പോള്‍ ഇതൊക്കെ മാറിക്കോളും ". ചമ്മിയ ചിരി മാത്രം നല്‍കി തിരി

തവളകള്‍ പാടുന്നുവോ ?

Image
                 തവളകള്‍ പാടുന്നുവോ ? തവളയുടെ ശബ്ദം അത്ര മധുരം ഉള്ളതായി തോന്നുന്നില്ല ,അല്ലെ ? ഈ ശബ്ദം ഓര്‍മ്മയുടെ ആരംഭം മുതല്‍ കു‌ടെ ഉണ്ട്, ഈ ശബ്ദങ്ങളുടെ അര്‍ഥങ്ങള്‍ തേടി ഉറക്കം ഇല്ലാത്ത കുറെ രാത്രികളില്‍ മനസ് അലഞ്ഞിട്ടുണ്ട് ..ഓരോ പ്രായത്തിലും ഓരോ മാനസിക അവസ്ഥയിലും ഓരോരോ അര്‍ഥങ്ങള്‍ ഞാന്‍ സ്വയം സൃഷ്ട്ടിച്ചു .പുറത്തു പാടത്തിന്റെ വരമ്പില്‍ തവള പിടിക്കാന്‍ വന്ന ആരൊക്കെയോ സംസാരിക്കുന്നത് കേള്‍ക്കാം ,അവരുടെ ശബ്ദം കേട്ട് നായകുട്ടി കുരയ്ക്കുന്നുണ്ട് .......വലിയ ശബ്ദത്തില്‍ കരഞ്ഞു കൊണ്ടിരുന്ന ഏതെങ്കിലും തവളകള്‍ അവരുടെ ചാക്കില്‍ അകപെട്ടിരിക്കാം ....തവള പിടിക്കല്‍ നിരോധനം ഏര്‍പ്പെടുത്തിയത് ഈ തവളകള്‍ അറിഞ്ഞിരിക്കുമോ????????????                           കഥകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്, തവളകള്‍ കരയുന്നതിന്റെ വിവിധ അര്‍ത്ഥവ്യാഖ്യാനങ്ങള്‍, നായികയുടെ വിരഹദുഖത്തില്‍ പങ്കുചേരുന്നവ, ആനന്ദത്തില്‍ കു‌ടെ പാടുന്നവ .... അങ്ങനെ അങ്ങനെ ..... എനിക്ക് അവരുടെ ശബ്ദം ഒരിക്കലും അരോചകം ആയി തോന്നിയിട്ടില്ല ,പക്ഷെ അവ അടുത്ത് വരുമ്പോള്‍ പേടി ആകും കാരണം ...... പുറകെ ചിലപ്പോള്‍ വല്ല പാമ്പും ഉണ്ടായാലോ? എല

വേനല്‍അവധിഉടെ വിട്ടുമാറാത്ത ആലസ്യങ്ങള്‍................

Image
                                                              സ്കൂള്‍ തുറക്കുന്നു.............പുതിയ ഒരു അധ്യായന വര്ഷം കു‌ടി പിറക്കുന്നു.............വീണ്ടും സ്കുളിലെയ്ക്ക് ....................... വേനല്‍അവധിഉടെ വിട്ടുമാറാത്ത ആലസ്യങ്ങള്‍  ഒളിച്ചുഇരിക്കുന്ന കുഞ്ഞികണ്ണുകള്‍ എന്തൊക്കെ ആയിരിക്കാം പറയുന്നത്  ?.    ഈ ലോകത്തില്‍ എല്ലാ  കുഞ്ഞുങ്ങളും ഒരേ മാനസികാവസ്ഥയില്‍ ആയിരിക്കും അന്ന് ഞാന്‍ പറയില്ലാട്ടോ കാരണം ,എന്തെല്ലാം അല്ലെ? ദിവസം മുഴുവന്‍ ഉള്ള പഠനത്തില്‍ നിന്നും സ്കൂളിലെ ഇടവേളകള്‍ കാത്തിരിക്കുന്നവര്‍ മുതല്‍  ഉച്ചക്കഞ്ഞി കിട്ടുമല്ലോ അന്ന് സമാധാനിക്കുന്നവര്‍ വരെ ................................................... പക്ഷെ , എനിക്ക്  തോന്നുന്നു ഇതു ചെറിയ  ശതമാനം ആയിരിക്കും , ഒരു വലിയ  ശതമാനം കുട്ടികളും അവധി ക്കാലം അവസാനിക്കെല്ലേ അന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കും .........!!!!!! നിങ്ങള്‍ ആലോചിക്കുന്നുടോ ഞാന്‍ എ ന്തിനാ ഇതിനെ കുറിച്ചൊക്കെ പറയുന്നത് എന്ന് ?  ഈ കാലവര്‍ഷ മഴ കണ്ടപ്പോള്‍...............അറിയയ്യ്തെ ഓര്‍ത്തുപോയ കുറെഓര്‍മകള്‍ മനസ്സില്‍നിറഞ്ഞു അതാണ്‌........!!.  ഇതു നിങ്ങള്‍ക്ക് അരോചകമായ