"വീണ്ടും മണി മുഴങ്ങി ........"
"അതേ സ്ക്കുളുകളില്‍ വീണ്ടു മണി മുഴങ്ങി തുടങ്ങുകയായി .............." ഇനി സ്കൂള്‍ ദിനങ്ങളുടെ തിരക്കുകള്‍ , ആദ്യമായി സ്കൂളില്‍ എത്തുന്ന കുരുന്നുകള്‍....... അവരുടെ ആശങ്കകള്‍....... ആകംഷകള്‍ .......... ഓര്‍മ്മിക്കാന്‍ ഒരു സുഖം ഉണ്ട് അല്ലെ? ആദ്യ സ്കൂള്‍ ദിനം ഒര്മിക്കാതിരിക്കാന്‍ നമുക്ക് സാധിക്കുമോ? ആ ദിവസം ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു അല്ലെങ്കില്‍ തന്നെ അതുകഴിഞ്ഞിട്ട് അങ്ങനെ ഒരുപാട് നാള്‍ ഒന്നും ആയിട്ടില്ലലോ ......18 വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ആ ഓര്‍മയ്ക്ക് ഉള്ളു ...

അന്ന് ഉച്ചയാകാരായപ്പോള്‍ ക്ലാസ്സിലേയ്ക്ക് ഒരു എലിക്കുഞ്ഞ് വീണു , ആദ്യമായാണ് അത്ര അടുത്ത് എലിക്കുഞ്ഞെനെ കാണുന്നത് അന്ത് രസമ അല്ലെ ? അവയെ കാണാന്‍ !! ടീച്ചര്‍ അതിനെ കൊല്ലനനെന്നും പറഞ്ഞു എടുത്തുകൊണ്ടുപോയി .....അപ്പോള്‍ എനിക്ക് സങ്ങടം വന്നു , അതിനെ കിട്ടിയിരുന്നെകില്‍ വീട്ടില്‍ കൊണ്ടുപോയി വളര്താമായിരുന്നു അന്നാണ് ഓര്‍ത്തത് പക്ഷെ ,ടീച്ചറോട് ചോദിക്കാനുള്ള പറ്റുമോ? ! ഇടവേളയ്ക്കു വീടിന്റെ അടുത്തുള്ള ചേട്ടന്മാരും ചേച്ചിമാരും വന്നു ... അതില്‍ അന്റെ അടുത്ത കുട്ടുകാരും ഉണ്ട് ,വീടിന്റെ അടുത്തുള്ള ഉണ്ണി - പാറേല്‍ ഉണ്ണി
പിന്നെ, അമ്മയുടെ വീടിന്റെ അടുത്തുള്ള അനീപ്പിചേട്ടന്‍ , അവര്‍ അവിടയൂള്ളത് വല്യ ആശ്യാസംതന്നെ കാരണം വീട്ടില്‍ പോകാന്‍ കുട്ടുകരുണ്ടല്ലോ!!പോക്കന്‍ വീട്ടിലേയ്ക്ക് വല്യ ധുഉരം ഒന്ന് ഇല്ല കേട്ടോ! സ്കൂളില്‍ നിന്നാല്‍ വീട് കാണാം !അമ്മയുടെ വീട്ടിലേയ്ക്ക് ഇത്തിരി ഉണ്ട് ........ എന്ക്കിലും എനിക്ക് ആകുലതകള്‍ തന്നെ ...സ്കൂള്‍ വീടുമ്പോള്‍ മഴ പെയ്യുമോ? സ്കൂളിന്റെ അടുത്തുള്ള തോട്ടില്‍ വെള്ളം പൊങ്ങുമോ? ചോറ് ഉണ്ണ്ടിട്ടു പാത്രം കഴുകുന്നത് എവിടെ ? വൈകും നേരം വീട്ടിയ്ക്ക് ചെല്ലാനാണ് അമ്മ പറഞ്ഞിരിക്കുന്നത് , ഉണ്ണിയോട് പറഞ്ഞു ഏല്‍പ്പിച്ചിട്ടുണ്ട് പക്ഷേ, ചോറുണ്ണാന്‍ വിട്ട സമയത്ത് അമ്മ വന്നു, സ്കൂള്‍ വിട്ടപ്പോള്‍ അച്ഛന്‍ വന്നു , വ്യാകുലതകള്‍ വെറുതെ ...........അയ്യോ ,എത്രയും നേരം ആയിട്ടും അന്റെ സ്കുളിനെ കുറിച്ച് പറഞ്ഞില്ലാലോ !ഇലയ്ക്കാട് എന്നാ ഞങ്ങളുടെ ഗ്രാമത്തിലെ ഏക സ്കൂള്‍ ........ ഞങ്ങളുടെ സ്വന്തം സ്കൂള്‍ , ഇതു ഒരു സര്‍ക്കാര്‍ യു പി സ്കൂള്‍ ആണ് , കുട്ടികളുടെ എണ്ണം കുറവാണ് അന്റെ ക്ലാസ്സില്‍ എല്ലാ വര്‍ഷവും 10 നും 15 നും ഇടയില്‍ ആയിരുന്നു കുട്ടികളുടെ എണ്ണം ! എന്റെമുത്തച്ഛന്‍ പഠിച്ചതും ഇതേ സ്ക്കുളില്‍ ആണ് !!
അന്നത്തെ ആ ആദ്യ ദിനങ്ങളിലെ സഹപാടികളുടെ കുടെ ഇരുന്നു പഴയ കരിയങ്ങള്‍ അയവിറക്കുകും ചെയ്യുക എത്ര രസം ആയിരിക്കും? ഇന്നത്തെ ജീവിതം .......... ഇന്നലയില്‍ നിന്നും ഇന്നിലെയ്ക്കുണ്ടായ യാത്ര - യാത്രാവിശേഷങ്ങള്‍ ..........എന്തെല്ലാം പറയാനുടാകും ആ കുടികാഴ്ചകളില്‍ !! അന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും നമ്മള്‍ അടിസ്ഥാനപരമായി അന്നത്തെ ആ ഒന്നംക്ലാസുകാര്ന്‍ / ഒന്നംക്ലാസുകാരീ തന്നെയല്ലേ നമ്മള്‍ ?
Comments