ജലദോഷം ഉണ്ടോ ?
ജലദോഷം വന്നു ചേരാന്‍ സാധ്യത ഉള്ള സമയം ആണിത് .

ചെറിയ ക്ലാസ്സുകളില്‍ ജലധോഷതിന്റെ സീല്‍ക്കാരം പുതിയ സ്കൂള്‍ ദിനഗലില്‍ പതിവ് ആണ് , മുക്കള ഒലിപ്പിച്ചു നടക്കുന്ന കുട്ടികളെ കാണുമ്പോള്‍ , അകന്നു മാറി നടക്കുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു , പകഷേ, ഒരു ടീച്ചര്‍ ആയി ചെന്നപ്പോള്‍ അത് പറ്റില്ലാലോ !! മുതിര്‍ന്ന ടീച്ചര്‍മാര്‍ അവരുടെ കാരിയതില്‍ നേരിട്ട് ഇടപെടുന്ന പോലെ ,ചെയ്യാന്‍ അനിക്ക് കഴിഞ്ഞിട്ടില്ല ഇപ്പോഴും ,നിര്‍ദേശങ്ങള്‍ മാത്രം !! എന്റെ ഈ ഉള്‍വലിവ് മനസിലാക്കി ഒരു ടീച്ചര്‍ പറഞ്ഞു -"സ്വന്തമായി ഒരു കുഞ്ഞു ഉണ്ടാകുമ്പോള്‍ ഇതൊക്കെ മാറിക്കോളും ". ചമ്മിയ ചിരി മാത്രം നല്‍കി തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ആ വാക്കുകള്‍ക്കു അടിവര ഇട്ടു......പകഷേ പിന്നിട് പലപ്പോഴായി വന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എനിക്ക് കുഞ്ഞുങ്ങളുടെ കുടെ നില്‍ക്കേണ്ടിയും വന്നിട്ടുണ്ട് ,എങ്കിലും ഈ കാരിയതില്‍ ഞാന്‍ ഒരു പുഉര്‍ന്ന വിജയം അല്ല .
ജലദോഷം വന്നാല്‍ ചിലപ്പോള്‍ പുറകെ പനിയും കാണും അല്ലെ? മുഉടി പുതച്ചു കിടക്കുമ്പോള്‍ ചുമരിനപ്പുറം താരാട്ടു പാടി മറഞ്ഞ എത്ര മഴകള്‍ .....നിങ്ങളും ഓര്‍ക്കുന്നുവോ?
ഞാന്‍ 10ല് പഠിച്ച വര്ഷം ,എനിക്ക് ജലധോഷതിന്റെ ചാകര , അന്ന് ഞാന്‍ ബാലഭവനില്‍ നിന്ന് ആണ് സ്കൂളില്‍ പോകുന്നത് , ആരോഗ്യസ്തിഥി വളരെ മോശം ! മാര്‍ക്കുകള്‍ കുത്തനെ കുറയുന്നു..വീട്ടില്‍ നിന്നും മാറി നില്‍ക്കുനതിന്റെ പ്രശ്നം -" വീട്ടുപനി" ആന്നെന്നു സിസ്റ്റര്‍ ....... "ഒടുവില്‍ ഒരു ദിവസം "" ഇനി പനിയ്ക്കില്ല" അന്ന് ഒരു പേപ്പറില്‍ എഴുതി വാങ്ങി ...ഒരുപക്ഷെ അന്റെ മനസ്സില്‍ എന്തെകിലും മാറ്റം ഉണ്ടാകും അന്ന് അവര്‍ പ്രേതിഷിച്ചു കാണും .എവിടെ..........!! ഒരു മാറ്റവും ഉണ്ടായില്ല .
ഗുളികകള്‍ കഴിച്ചു മടുത്ത ഞാന്‍ . ഒടുവില്‍ അത് ബൂക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു , സാഹിത്യത്തിന്റെ അസുഹം എനിക്ക് ഉണ്ടെന്നു അറിയാവുന്ന ഒരു സിസ്റ്റര്‍ എന്റെ ബുക്കുകള്‍ പരിശോദിച്ചപ്പോള്‍ ഞാന്‍ പിടിക്കപെട്ടു ..........കാലില്‍ പടരുന്ന കാന്‍സെരിന്റെ ആദ്യ ലക്ഷണഗല്‍ ആയിരുന്നു അവ എന്ന് അറിയാന്‍ പിന്നിട് ഒരു വര്ഷം കുടി വേണ്ടി വന്നു .
കൊതുകുകള്‍ സര്‍വീസ് നടത്തി പരത്തിയ എത്ര പനികള്‍- പന്നിപ്പനി , തക്കാളിപ്പണി ,കോഴിപ്പനി ,ചിക്കുന്‍ഗുനിയ ..........
നമ്മളില്‍ ചിലര്‍ ഏങ്കിലും ഇവയ്ക്കു ഇര ആയിട്ടുണ്ട് .......
ഈ വര്ഷം അങ്ങനെഉള്ള പനികള്‍ ഈ നാടിനെ ആക്രമിക്കാതെ ഇരിക്കട്ടെ ,ബോധവല്‍ക്കരണ പരിപാടികള്‍ക്കും അപ്പുറം എന്തെകിലും മുന്‍കരുതല്‍ ചെയ്യാന്‍ നമ്മുടെ ഭരണകര്താക്കള്‍ക്ക് കഴിയട്ടെ........നമുക്കും ....
ആരോഗ്യകരംആയ ഒരു മഴക്കാലം ആശംസിക്കുന്നു ..............
Comments