വീണ്ടും ഒരു മഴക്കാലം വരവായി.......
എന്താണ് മഴ ? "കടല്‍ജലം നിരാവിയായി ആകശത്തേയ്ക്ക് ഉയര്‍ന്നു തണുത്തുറഞ്ഞു കാറ്റടിച്ചു ഭുമിയില്‍ പതിക്കുന്നു" - ഇതു ഞാന്‍ പഠിച്ചിട്ടുള്ളതും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുള്ളതും ആയ ഒരു സത്യം നിങ്ങളുടെ ഒര്‍മകളിലും കാണും ഈ വാക്കുകള്‍ .................. ഇതേ വാക്കുകള്‍ കാണാപാഠം പഠിക്കാന്‍ ശ്രമിചിട്ടുണ്ടാക്കും നമ്മള്‍ അതിലും എത്രയോ മുന്നില്‍ നില്‍ക്കുന്നതായിരിക്കും ഓര്‍ക്കാപ്പുറത്ത് നമ്മെ നനയിച്ചിട്ടു കടന്നുപോയ ഒരു കുസൃതിമഴയുടെ ഓര്‍മ്മ ....................അല്ലെ ? " ദേവതകളുടെ കണ്ണിരാണ് മഴ " എന്ന് വായിച്ചിട്ടുണ്ട് മഴപെയ്യുന്നത് എങ്ങനെ എന്ന ചോദ്യയത്തിനു " ചറപറ ചറപറ ............ചറപറ ചറപറ " അന്ന് ഉത്തരം പറഞ്ഞു ക്ലാസ്സില്‍ മുഴുവന്‍ ചിരി പടര്‍ത്തിയ ഒരു കുസൃതിപയ്യന്‍ ........... നിറവേയിലിന്റെ മീനത്തില്‍ കൊയ്തുകഴിഞ്ഞ പാടങ്ങളിലെ വേനല്പ്പുഴ താണ്ടിയെത്തുന്ന കൊമരത്തെ പോലെ ആണ് ഇടവപ്പാതി മഴയും - പട്ടുടുത്തു , അരമണിക്കിലുക്കി മഴക്കാലം വരുന്നു ................. ഇടവതിന്റെ ഉത്സവമാണ് മഴ ..................... പുതിയ ഒരു സ്കൂള്‍ വര്ഷം ഇതോടൊപ്പം ഉണരുകയായി............. പുത്തന്‍ ...