കാത്തിരിപ്പ് തുടരുമ്പോള്‍.........."

നിന്‍റെ വരവ് പ്രതീക്ഷിച്ച് നിരാശരയാണ് ഓരോ നിമിഷവും മുന്നോട്ടു പോയത്!'വരും'എന്നൊരു വാക്കിനു എത്രയോ അപ്പുറത്തായിരുന്നു നീ വരുമെന്ന എന്‍റെ വിശ്വാസം!! നീ എത്തിച്ചേരുന്നതിനപ്പുറമുള്ള ഓരോ മിനിട്ടിനും എന്‍റെ മനസ്സില്‍ പ്രതീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു...........!! നീ കൂടെയില്ലാത്തൊരു ജീവിതം ഇന്ന് എന്‍റെ ചിന്തകള്‍ക്കും അപ്പുറത്താണ്!!നീയില്ലാത െയും ഞാന്‍ ജീവിച്ചിട്ടില്ലേ?അല്ലെങ്കില്‍ ജീവിക്കുന്നില്ലെ എന്നൊരു ചോദ്യം നിന്‍റെ ഉള്ളില്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ നീ അറിയുക!! അത് ഞാന്‍ ജീവിച്ചു പോകേണ്ടി വന്നതാണ്! പക്ഷെ എന്‍റെ പ്രതീക്ഷകളുടെ ഇടനാഴിയില്‍ നിനക്കെന്നും ഒരു സ്ഥാനം ഉണ്ട്! ഇനിയും ജീവിതപാതയില്‍ വീണ്ടും നീ എന്നെ ഇരുട്ടിലാക്കി അപ്രത്യക്ഷനായെക്കാം....., എങ്കിലും നീ തിരികെയെത്തും എന്നത് നിസംശയം! നിന്നെക്കുറിചോര്‍ത്തുള്ള ഈ കിടപ്പില്‍ ഞാന്‍ ഞാന്‍ തികച്ചും കര്‍ത്തവ്യനിരതയാണ് ..!നീ എത്തിച്ചെരാതെയുള്ള നിമിഷങ്ങളിലെയ്ക്കുള്ള ഉണര്‍വ് നിരര്‍തഥകമാണ് എന്ന തിരിച്ചറിവില്‍ വീണ്ടും മുഖംപൂഴ്ത്തി കിടക്കുമ്പോള്‍, എല്ലാം മറന്നൊരു ഉറക്കം ആഗ്രഹിക്കാഞ്ഞിട്ടല്ല , പക്ഷെ ഒര...