പഴയൊരു ട്രങ്ക്പെട്ടി'- കാലപ്പഴക്കത്തിൽ പെയിന്റ് പൊളിഞ്ഞ് തുരുമ്പ്പൊളിഞ്ഞടർന്ന അതിന് പണ്ട് ആകാശനീല നിറവും ഒരു ചെറിയതാഴും മൂന്ന് തക്കോലുകളും പിന്നെ ഉടമസ്ഥയായിട്ട് ഞാനും ഉണ്ടായിരുന്നു !!, ചിതലുകൾ എനിക്കായി എന്തൊക്കെയോ അതിൽ ബാക്കിവച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ആകാംഷ ! വീട്ടിൽനിന്നും മാറിനിന്ന് പഠിക്കാൻപോയ വകയിൽ ഞാൻ സ്വന്തമാക്കിയ സാധനജംഗമ വസ്തുക്കളിലുണ്ടായിരുന്ന മഞ്ഞനിറമുള്ള സോപ്പുപെട്ടി മുതൽ ആദ്യമായി എനിക്ക് ലഭിച്ച പ്രണയലേഖനങ്ങൾ വരെ അവസാനം ഞാനത് അടച്ചപ്പോൾ ഉണ്ടായിരുന്നു.... എല്ലാം ചികഞ്ഞുനോക്കുക തന്നെ ....
Posts
Showing posts from July 14, 2013
- Get link
- X
- Other Apps
നീണ്ട 162 വർഷത്തെ സേവനത്തിനുശേഷം ടെലഗ്രാം(കമ്പി തപാൽ) ഇന്ന് രാത്രി 9 മണിമുതൽ ചരിത്രത്താളുകളിലേയ്ക്ക്........ നാട്ടുവഴിയിലെ പോസ്റ്റുമാന്റെ വരവുംകാത്തിരുന്ന കഥകൾ- രണ്ടു ദിവസമെങ്കിലും സമയമെടുത്തെത്തുന്ന ചിലവേറിയ ആ ചെറുസന്ദേശങ്ങൾ, എനിക്കറിയാത്ത ജീവിതങ്ങളുടെ അളന്നെടുക്കാനാവാത്ത ഓർമമകൾ........... മാറ്റങ്ങൾ ഉൾക്കൊള്ളുംമ്പോഴും, 'നിലനിർതതാമായിരുന്നു ചിലയിടങ്ങളിലെങ്കിലു'മെന്ന് പതംപറയുന്ന തലനരച്ചൊരു പഴമനസിന് ,എനിക്കറിയാത്ത അനുഭവത്തിന്റെ പൊള്ളയായ ചിരി .....