ഇന്നലെ- 25/09/2012.
നീണ്ടു വിശാലമായ മുറ്റം നിറയെ ഉണങ്ങിചുരുണ്ട തേക്കിലകള്‍......... നായകൂട്ടില്‍ നിന്നും പതുങ്ങിയ കുര ഉയരുന്നുണ്ട് പക്ഷെ വിശന്നുവലഞ്ഞ ആടുകളുടെ കരിച്ചലുകള്‍ക്കിടയില്‍ അവ നിശേഷം മുങ്ങിപ്പോകുകയാണ് !! പൂച്ചകള്‍ കാലില്‍ ഉരുമ്മി കുറുകുന്നു...... കൂട്ടില്‍ ചിലച്ചു ബഹളം ഉണ്ടാക്കുകയായിരുന്ന മാളു എന്ന തത്തമ്മ ! അപ്രതീക്ഷിതമായി ഹോസ്പിറ്റലിലേയ്ക്ക് കുടുംബാ0ഗങ്ങള്‍ ചേക്കേറിയപ്പോള്‍ അവശേഷിച്ച ജീവനുകള്‍....മുഖത്തേയ്ക്കു എത്തിനില്‍ക്കുന്ന നോട്ടങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ എല്ലാ കണ്ണുകളിലും പ്രതീക്ഷ ! ഗുഹാമനുഷ്യനെപ്പോലെ തലയില്‍ മുറിവിന്‍റെകെട്ടുമായി സമപ്രായക്കാരനായ സഹോദരന്‍(കൊച്ചച്ചന്‍റെ മകന്‍) ഇറങ്ങിവന്നു......... പൊതിചോറുകള്‍ കരച്ചിലുകള്‍ക്ക് തടയിടുകയാണ്......... പച്ചവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന ആടുകള്‍!! അനിയത്തിയെ ഹോസ്പിറ്റലിലേയ്ക്ക് ആവശ്യമായ ഡ്രസ്സുകള്‍ എടുക്കാന്‍ ഏല്‍പ്പിച്ച് മുറ്റത്തുതന്നെ നില്‍ക്കുമ്പോള്‍... എനിക്കറിയല്ല അപ്പോള്‍ എനിക്ക്.... ഞാന്‍ പിച്ചവെച്ചു പഠിച്ച മുറ്റമാണ്, അതിനപ്പുറം എന്തൊക്കെയോ, എപ്പോഴും(നാലുദിവസം മുന്‍പ് ഞാന്‍ പോരുംമ്പോഴും) നിറയെ ആളുകളുള്ള വീട്,അച്ഛ...