വെളുത്ത തുണി.
വെളുത്ത ഷര്‍ട്ട് & നീല പാവാട ഇതാണ് ആ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തിലെ പെണ്‍ക്കുട്ടികളുടെ യൂണിഫോം. കുളത്തിലെ വെള്ളത്തില്‍ മുക്കിയെടുത്ത ഷര്‍ട്ടിന്‍റെ കോളര്‍ കൈകള്‍കൊണ്ട് തന്നെ വൃത്തിയാക്കെണ്ടിയിരുന്നു അല്ലെങ്കില്‍ പിഞ്ചി തുടങ്ങിയ അവ കീറിപ്പോകും! ഒന്നരകൊല്ലം മുന്‍പ് അച്ഛന്‍ വാങ്ങിതരുമ്പോള്‍ ഉണ്ടായിരുന്ന ഇതിന്‍റെഉഷാറൊക്കെ മാഞ്ഞുതുടങ്ങിരിക്കുന്നു നൂലുകള്‍ വലിഞ്ഞും പൊങ്ങിയും.. പക്ഷെ നിറം പഴയതുപോലെ തന്നെ മായാതെ എങ്കിലും ഈ കാലയളവില്‍ മറ്റ് പലതും മാഞ്ഞുപോയിരിക്കുന്നു കുടുംബത്തെ ഭീതിയിലാഴ്ത്തിയ അച്ഛന്റെ അസുഖം ആറുമാസങ്ങള്‍ക്കു ശേഷം എന്നന്നേയ്ക്കുമായി ഇല്ലാതായിരിക്കുന്നു ഒപ്പം അച്ഛനും! വലിയ മുറികളുള്ള അമ്മവീടിന്റെ അകത്തളങ്ങള്‍ എപ്പോഴും ശബ്ദമയമാണ്...... " കല്യാണം ആലോചിച്ച സമയത്ത് ദേവകി പറഞ്ഞതാ കേട്ടോ മോഹനന് ചെറുപ്പത്തിലെ എന്തെക്കെയോ ദെണ്ണം ഉണ്ടായിരുന്നെന്ന്..." ഇതും പറഞ്ഞിട്ട് അമ്മമ്മ മുകളിലേയ്ക്ക് നോക്കി കുറച്ചുനേരം അങ്ങാതിരിക്കും! വെള്ളമടിച്ച് കഴിഞ്ഞാല്‍ അമ്മയുടെഅച്ഛന്‍ വിലപിക്കും "എന്നാലും ന്‍റെ മോഹനാ നീ എന്നോടീ ചതി ചെയ്തല്ലോ രണ്ടു പെണ്‍പിള്ളേരേം കൊണ്...