തവളകള്‍ പാടുന്നുവോ ?

                 തവളകള്‍ പാടുന്നുവോ ? തവളയുടെ ശബ്ദം അത്ര മധുരം ഉള്ളതായി തോന്നുന്നില്ല ,അല്ലെ ? ഈ ശബ്ദം ഓര്‍മ്മയുടെ ആരംഭം മുതല്‍ കു‌ടെ ഉണ്ട്, ഈ ശബ്ദങ്ങളുടെ അര്‍ഥങ്ങള്‍ തേടി ഉറക്കം ഇല്ലാത്ത കുറെ രാത്രികളില്‍ മനസ് അലഞ്ഞിട്ടുണ്ട് ..ഓരോ പ്രായത്തിലും ഓരോ മാനസിക അവസ്ഥയിലും ഓരോരോ അര്‍ഥങ്ങള്‍ ഞാന്‍ സ്വയം സൃഷ്ട്ടിച്ചു .പുറത്തു പാടത്തിന്റെ വരമ്പില്‍ തവള പിടിക്കാന്‍ വന്ന ആരൊക്കെയോ സംസാരിക്കുന്നത് കേള്‍ക്കാം ,അവരുടെ ശബ്ദം കേട്ട് നായകുട്ടി കുരയ്ക്കുന്നുണ്ട് .......വലിയ ശബ്ദത്തില്‍ കരഞ്ഞു കൊണ്ടിരുന്ന ഏതെങ്കിലും തവളകള്‍ അവരുടെ ചാക്കില്‍ അകപെട്ടിരിക്കാം ....തവള പിടിക്കല്‍ നിരോധനം ഏര്‍പ്പെടുത്തിയത് ഈ തവളകള്‍ അറിഞ്ഞിരിക്കുമോ???????????? 
                         കഥകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്, തവളകള്‍ കരയുന്നതിന്റെ വിവിധ അര്‍ത്ഥവ്യാഖ്യാനങ്ങള്‍, നായികയുടെ വിരഹദുഖത്തില്‍ പങ്കുചേരുന്നവ, ആനന്ദത്തില്‍ കു‌ടെ പാടുന്നവ .... അങ്ങനെ അങ്ങനെ ..... എനിക്ക് അവരുടെ ശബ്ദം ഒരിക്കലും അരോചകം ആയി തോന്നിയിട്ടില്ല ,പക്ഷെ അവ അടുത്ത് വരുമ്പോള്‍ പേടി ആകും കാരണം ...... പുറകെ ചിലപ്പോള്‍ വല്ല പാമ്പും ഉണ്ടായാലോ? എല്ലാ തവള വരുമ്പോഴും പുറകില്‍ പാമ്പുണ്ടാകുമോ? ഞാന്‍ ഒരു പൊട്ടി തന്നെ അല്ലെ ?
പക്ഷെ ചിലപ്പോള്‍ കണ്ടേയ്ക്കാം ഒരിക്കല്‍ ഞാനും അനിയത്തിയും കു‌ടി വീട്ടില്‍ ഇരിക്കുന്നു ടിവി കാണുകയാണ് പെട്ടന്ന് ഒരു തവള ചാടി ചാടി മുറിയിലയ്ക്ക് കയറി വന്നു , ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല ,പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു പാമ്പും വന്നു ഇത്തവണ ഞങ്ങള്‍ പ്രവര്‍ത്തനനിരതര്‍ ആയി . . അവളുടെ കൈയില്‍ ഇരുന്ന പലഹാരപാത്രം മറിഞ്ഞു വീണു അത് പാമ്പിനെ അഭിഷേകം ചെയ്തു , അത്രയുമേ ഞാന്‍ കണ്ടുള്ളൂ ,അതിനുള്ളില്‍ ഞാന്‍ മുറിയുടെ പുറത്തു എത്തിയിരുന്നു ... അപ്പോഴേക്കും പാമ്പ് അപ്രത്യക്ഷമായി പിന്നിട് ഒരിക്കലും ഞാന്‍ അതിനെ കണ്ടിട്ടില്ല, മുറി കഴുകിയിട്ട് ഓവ് അടച്ചിരുന്നില്ല , അതിലുടെ പോയിക്കാണും , അതല്ല അത് മുറിയില്‍ തന്നെ കാണും എന്നുമൊക്കെ പലപല ഊഹാപോഹങ്ങള്‍ ഉണ്ടായി ,പക്ഷെ തവളയെ കണ്ടുകിട്ടി ... അന്ന് വീട്ടില്‍ എന്റെ കൊച്ചച്ചന്‍ വന്നിരുന്നു എന്റെ പേടി കണ്ടപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു -"പാപ്പന്‍ വന്നിട്ടില്ലേ പിന്നെ എന്തിനാ പേടിക്കുന്നത്?"
അപ്പോള്‍ ഞാന്‍ ചോദിച്ചു -" അത് ഞങ്ങള്‍ക്ക് അറിയാം പക്ഷെ പാമ്പിനു അറിയാമോ?"

മഴയും തണുപ്പും വന്നതിന്റെ സന്തോഷമാണോ ഇവര്‍ പാടുന്നത് ?
അതോ പ്രതിഷേധമോ ?
"ഇണകളെ ആകര്‍ഷിക്കാന്‍ എന്നാണ് ശാസ്ത്രം "
എന്തായാലും അവ പാടട്ടെ അല്ലെ ?
ആ പാട്ടുകളില്‍ എന്തെങ്കിലും വായിച്ചെടുക്കാന്‍ നമുക്കും നോക്കാം ......അല്ലെ?

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................