പാപ്പന്റെ തമാശകള്‍

പാപ്പന്‍ എന്ന് ഞാന്‍ വിളിക്കുന്നത് എന്റെ കൊച്ചച്ചനെ ആണ്....തനിക്കു ഇത്തിരി ബുദ്ദി കുടുതലാണെന്ന് സ്വയം അവകാശപ്പെടുന്ന ഈ കക്ഷി, നാവിന്‍തുമ്പിലെ വാക്കുകള്‍ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്നവരുടെ എണ്ണവും ധാരാളം............. പാലാക്കാര്‍ പൊതുവേ സരസര്‍ ആണെന്ന് പറയാറുണ്ട് , അത് ഒരു വല്യ പരിധി വരെ ശരിയും ആണ് (ഈ ഉള്ളവളും ഒരു പാലാക്കാരി തന്നെ!!!!).സംസാരം ഒരു കല'യാണ് അല്ലെ?പാപ്പന്‍ അച്ഛന്റെ കുടുംബത്തിലെ ഏറ്റവും വലിയ സരസന്‍ തന്നെ ..... എന്തിനും ഏതിനും ഇവിടെ മറുപടി കിട്ടും......... ഇപ്പോള്‍ മീനച്ചിലാറിന്റെ തിരത്ത് , 'ഊത്ത' പിടിക്കാന്‍ പോയിട്ടുണ്ടാവും കക്ഷി വരുന്നവഴി ആരെങ്കിലും ചോദിക്കും " സുകുവേ ...... മീന്‍ ഒത്തിരി കിട്ടിയോ ?"ചിലപ്പോള്‍ "ഇത്തിരിയെ കിട്ടിയുള്ളൂ ഒരു 10 കിലോ"എന്നാവും മറുപടി അല്ലെങ്കില്‍ "ഓ.... ഒരു തിമിന്ഗലം ആയിരുന്നു നമുക്കെന്തിനാ അത്രയും വലുത് ? ഞാന്‍ അതിനെ തോട്ടിലേയ്ക്കു തന്നെ വിട്ടു" എന്നാവാം മറുപടി.ഓര...