എന്‍റെ വാല്‍കക്ഷ്ണം!!

വിഷുക്കൈനീട്ടമായി വീട്ടിലെത്തിയ പൂച്ചകുഞ്ഞ് തള്ളപൂച്ചയുടെ കരുതലിന്റെ ഭാഗമായിട്ടാണ് ഉയരത്തില്‍ എത്തിയത് ,പക്ഷെ അത് വീഴ്ചയുടെ ആക്കംകൂട്ടി!! വീഴയ്ക്ക് ശേഷം നേരിയൊരു ഹൃദയമിടിപ്പ് മാത്രം അവശേഷിച്ച വാസുക്കുട്ടന്‍ ഇപ്പോള്‍ കണ്ണുകള്‍തുറന്നു,കരയുന്നു,നടക്കാന്‍ശ്രമിക്കുന്നു ,തന്‍റെ ചലങ്ങളോട് പ്രതികരിക്കാതെ കിടന്ന കുഞ്ഞിനെ തള്ളപൂച്ച അന്നേ ഉപേക്ഷിച്ചിരുന്നു ...എങ്കിലും ചെന്നെത്തിയത് അതിലും സുരക്ഷിതമായ കരങ്ങളില്‍, പ്രസ്തുത കരങ്ങളുടെ ഉടമയാണ് ഞാന്‍ ആദ്യം പറഞ്ഞ എന്‍റെ ഒരേയൊരു വാല്‍കക്ഷ്ണം/കൂടപ്പിറപ്പ് !!അമ്മയുടെ വാക്കുകളില്‍ "മൂത്തവളുടെ കൈയില്‍നിന്നും കിട്ടിയ പൂച്ച ഭ്രാന്താണ് ഇവള്‍ക്കും"!സത്യത്തില്‍ ഇതു മാത്രമല്ല എന്‍റെ എല്ലാ ചിന്തകളും ഏറ്റവുംവേഗം പിന്തുടരാന്‍ കഴിയുന്ന ഈ ലോകത്തിലെ ആദ്യത്തെയാള്‍!! ചെറുപ്പത്തില്‍ എനിക്കൊരു കളികൂട്ടുകാരന്‍ ഉണ്ടായിരുന്നു ജയരാജ് എന്ന് വിളിക്കുന്ന വിഷ്ണു ,ഞങ്ങള്‍ വീടുകളിലെ ഏക സന്താനങ്ങളാണ്!! അങ്ങനെയിരിക്കെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു അവന്‍ഒന്നിലും ആ ദിവസങ്ങളില്‍ പ്രസ്തുതകക്ഷി ഒരു ചേട്ടനാകുന്നു ഒന്നല്ല രണ്ടു ഇരട്ടകുട്ടികളുടെ ഗമകാ...