Posts

Showing posts from November 11, 2012

എന്‍റെ തണല്‍മരം

" ക്ഷീണിയ്ക്കുമ്പോള്‍ കണ്ണുകള്‍ അടച്ചങ്ങനെ  ചാരിയിരിക്കാന്‍, സന്തോഷത്തില്‍ കെട്ടിപുണര്‍ന്നു ചുംബിക്കാന്‍, മുഖംചേര്‍ത്ത് വിങ്ങിക്കരയാന്‍ .........., ദേഷ്യംതോന്നുമ്പോള്‍ പൊട്ടിത്തെറിക്കാനായി  നിന്‍റെ ഈ  മൌനം ,പിന്നെ സ്വാന്തനത്തിന്റെ ഇളംകാറ്റായി  എത്തുന്നത്  നിശ്വാസമല്ലേ ?? മനസിലെ വേനലില്‍ നിന്‍റെ ഇലകള്‍  കരുതിവയ്ക്കുന്ന കുളിര്‍ന്ന-നനവുള്ള  സ്പര്‍ശനങ്ങള്‍, ശിശിരങ്ങളിലും കൊഴിയാത്ത നിഴല്‍കരുതലുകളോടെ ........... നീ എന്‍റെ നല്ല മരം ,നന്മ മരം !!