കറുപ്പുംവെളുപ്പും

ഞാന്‍ കാണുന്നുണ്ടായിരുന്നു മാനത്തെ പെണ്ണിന്റെ ചെപ്പില്‍ നിന്നും തുളിമ്പിവീണ കുങ്കുമരാശിയുടെ പരവതാനിയിലൂടെ അവള്‍ മെല്ലെ നടക്കുകയാണ്!! പാല്‍പോലെ ശുഭ്രമായ ആ തരുണിയുടെ മിഴികള്‍ പാതിയടഞ്ഞതും മുഖം അസ്വസ്ഥത നിറഞ്ഞതുമാണ് അല്ലെ? "എന്താണ് നിന്‍റെ പേര്" എന്‍റെ ശബ്ദം നേര്തതെങ്കിലും ഉയര്‍ന്നതായിരുന്നു.അവള്‍ എന്‍റെ ശബ്ദം കേട്ടിരിക്കും ഉറപ്പാണ്...പക്ഷെ യാത്ര തുടരുകയാണ് !! "ഹേ...നില്ക്കൂ..." ഞാന്‍ അവളെ അനുഗമിക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. ഇത്തവണ മറുപടി വന്നു "ആര്‍ക്കു വേണ്ടിയും കാത്തുനില്ക്കാന്‍ എനിക്ക് കഴിയില്ലാ" അത് സത്യമായിരിക്കാം....അവളെ പിന്തുടരാന്‍ എനിക്കും കഴിയുന്നില്ലല്ലോ!ഞാന്‍ നടക്കുകയാണ് മുഴുവന്‍ ഊര്‍ജവും സംഭരിച്ചു ആഞ്ഞു നടക്കുന്നുണ്ട് പക്ഷെ ,ഒരടിപോലും സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്നത് തന്നെ വാസ്തവം. "നിന്‍റെ പേര് പറഞ്ഞിട്ട് പോകൂ ...." നടപ്പ് നിര്‍ത്തികൊണ്ട് ഞാന്‍ ഒരിക്കല്‍കൂടി ചോദ്യം ആവര്‍ത്തിച്ചു. "ഞാന്‍ നിന്‍റെ പകല്‍" അവളുടെ ശബ്ദത്തില്‍ ഒരു ചിരിയുടെ അലകള്‍ അലിഞ്ഞിരുന്നോ? എന്‍റെ പകല്‍!! പകല്‍...!! അത് എല്ല...