"കാക്കജന്മത്തിലേയ്ക്ക് ..."

ഇനിയൊരു ജന്മം(ഉണ്ടെങ്കില്‍) എനിക്കൊരു പക്ഷിയായി ജനിക്കണം ഏതെങ്കിലും ഒരുപക്ഷിയായല്ല ഒരു 'കാക്ക'യായി!! ഒരു സാധാരണ കാവതികാക്ക!!!പെട്ടന്നൊരു നിമിഷമുണ്ടായൊന്നല്ല ഇങ്ങനൊരു തോന്നല്‍ , എപ്പോഴൊക്കെയോ എന്നിലേയ്ക്ക് എന്‍റെ ചിന്തകളിലേയ്ക്ക് വന്നു ചേര്‍ന്നൊരു മോഹം ,വര്‍ണ്ണങ്ങളുടെ മനോഹാരിതയോ , ശബ്ദസൌകുമാര്യമോ അവിടെ യി ല്ലായിരിക്കാം-അവയല്ലല്ലോ ജീവിതം !! ഒരു വിളിപ്പാടകലെ സുഹൃത്തുക്കള്‍ഉണ്ടാകും ......അവര്‍ക്കിടയില്‍ നിയതമായ വേലിക്കെട്ടുകള്‍ ഉണ്ടാവില്ല;ഒരു നാമം പോലും ഭൂമിയി ല്‍ ശേഷിപ്പിക്കാതെ എനിക്ക്മടങ്ങാം, പ്രസ്തുത ജീവവംശത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ പേര്,സ്ഥാനം ഒരേ രൂപവുംഭാവവും,പ റ ന്നകന്നവര്‍ക്കും പറക്കുന്നവര്‍ക്കും പറക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം ഇതില്‍പെടുന്നു!! ആ മടക്കയാത്രയില്‍ പോലും നഷ്ട്ടങ്ങളുംനേട്ടങ്ങളും ചികയാന്‍ അവിടെയാരും ഉണ്ടാകില്ല.പറന്നുനടക്കുന്നതായും ജീവന്‍വെടിഞ്ഞുകിടക്കുന്നതായും കണ്ടിട്ടുള്ള കാക്കകളുടെ എണ്ണത്തിന്റെ താരതമ്യത്തില്‍ എനിക്കുകിട്ടിയ വലിയ ശിഷ്ട്ടത്തിലേയ്ക്ക് ആയിരിക്കട്ടെ ആ ജന്മവും ചേര്‍ക്കപെടുന്നത് !!.നഷ്ട്ടങ്ങളുടെ കണക്കുകള്‍ നിമിഷങ്ങളുടെ ആയുസില...