നിറങ്ങള്‍ ചേര്‍ക്കപ്പെടെണ്ട ചില കുഞ്ഞുഅധ്യായങ്ങള്‍

ഫോണിലൂടെ ചെവിയില്‍കേട്ടത് അവ്യക്തമായ കുറെശബ്ദങ്ങളായിരുന്നു... 'ബെല്ലടിക്കുന്നുണ്ടെടാ , എന്ന ഒരുചെറിയശബ്ദം , ഞാന്‍പറഞ്ഞ 'ഹലോ'യ്ക്കിടയില്‍ അത് പെട്ടന്ന്അവസാനിച്ചു ,"ടിച്ചരെ ഇതു ഞാനാ..." വീണ്ടും!! , ആ ശബ്ദത്തില്‍ ഒരു ഉറപ്പുണ്ടായിരുന്നു ...,"ആരാണ് 'എന്ന് എനിക്ക് തിരിച്ചു ചോദിയ്ക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒന്ന്........... വീണ്ടും ആ കുഞ്ഞു ശബ്ദം "ഞാനുംസന്ദീപും കടയില്‍വന്നതാ".., ഇട്ട കോയിന്റെ സമയം കഴിയാറായതിന്റെ ബീപ്ശബ്ദം നിലയ്ക്കുംമുന്‍പ് ഞാന്‍ പറഞ്ഞിരുന്നു "ഞാന്‍ അങ്ങോട്ട് വിളിച്ചോളാം". ശബ്ദത്തിന്റെ ഉടമയുടെ കുഞ്ഞുമുഖം നേരിയഒരു അമ്പരപ്പോടെ ഓര്‍ത്തെടുത്തു തിരികെവിളിച്ചെങ്കിലും , മറുപടിയുണ്ടായില്ല...വീണ്ടും ശ്രമിച്ചപ്പോള്‍ മറുപടിയുണ്ടായി പക്ഷെ ഞാന്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല അങ്ങോട്ടൊന്നും ചോദിക്കുന്നതിനു മുന്‍പ് മറുപടി വന്നു "ആ പിള്ളേര് പോയികേട്ടോ ..... " അപ്പോള്‍ എനിക്ക് കാണാമായിരുന്നു വളവുതിരിഞ്ഞു അമ്പലത്തിന്‍റെ മുന്നിലൂടെയുള്ള ആ ഓട്ടം !!പെട്ടന്നായിരുന്നു അപ്പുറത്ത് നിന്നൊരുചോദ്യമുണ്ടായത് "ഇതാരാ അതുങ്ങ...