എന്തുകൊണ്ടായിരിക്കാം ഇങ്ങനെ?
"മാനവികവിഷയങ്ങള്‍ വില കുറച്ചു കാണുന്ന ഒരു സമൂഹമാണോ നമ്മുടേത് ?"ആണെങ്കില്‍ -എന്തുകൊണ്ടായിരിക്കാം ഇങ്ങനെ? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?പൊളിറ്റിക്കല്‍ സയന്‍സ് ' എന്നൊക്കെ കേള്‍ക്കുമ്പോള്‍ "അയ്യേ അതൊന്നും എനിക്ക് ഇഷ്ട്ടമല്ല."എന്ന് മുഖം ചുളിച്ചു പറയുന്ന ഒരു യുവതലമുറ കേരളത്തില്‍ സുലഭമാണ്. പൊളിറ്റിക്കല്‍ സയന്‍സ്" എന്ന് പറഞ്ഞാല്‍ രാഷ്ട്രിയ കോമരങ്ങളുടെ പ്രകടനം /ചൂതാട്ടം ഇതൊന്നുമല്ല . രാഷ്ട്രബോധം വേണ്ടേ ?സമുഹത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്ന് മനസിലാക്കാനോ /അതിനു സ്രെമിക്കാണോ കഴിയണ്ടേ ?.sociology -ഇതുപോലെ മനുഷ്യ ജീവിതത്തിന്റെ നേര്കാഴ്ചയാണ്.ജോലിയും പണവും എങ്ങനെ വേഗംനേടാം എന്ന് ഗവേഷണം നടത്തുന്ന മാതാപിതാക്കളുടെ റിമോട്ടിന്റെ നിയന്ത്രണത്തില്‍ വഴിമാറി പോകേണ്ടിവരുന്ന മനസുകള്‍ ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്യസിക്കുന്നു .സാഹചര്യ സമ്മര്‍ധങ്ങളുംഇതിനു ഒരു പരിധി വരെ കാരണം ആയേക്കാം അല്ലെ? പക്ഷെ അപ്പോഴും ഒരു വലിയ ;' പരിധി' അവശേഷിക്കുന്നു......... എല്ലാവരും അക്കാടെമിക് ആയി പഠിക്കണം ,എന്ന് പറയുന്നത് ശരിയല്ല, ലോകം വിരല്‍ തുമ്പില്‍ ഒതുക്കാന...