"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-

"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "- അതെ....ഇന്നാണ്(22-09-2012)സംഭവം അറിഞ്ഞപ്പോള്‍ പാറു കരഞ്ഞില്ല !! പാറുവിന്‍റെ ഒരേയൊരു പാപ്പാനാണ് കക്ഷി - (അച്ഛന്റെ കസിന്‍) കാരണം അവള്‍ക്കു ആ ചെല്ലപ്പേര് അയാള്‍ സമ്മാനിച്ചതാണ്, ആരും അത് ഏറ്റുപിടിച്ചതുമില്ല !! പക്ഷെ ഈ പപ്പനെ അറിയാത്ത ഒരു സുഹൃത്തും അവള്‍ക്കു പേരിട്ടത് ഇങ്ങനെയായിരുന്നു- പാറു. പാപ്പനും പാറുവിനുംമിടയിലെ സവിശേഷ ബന്ധത്തിന്റെ ഓര്‍മകളേക്കാള്‍ പറഞ്ഞുകേട്ട അറിവുകളാണ് അവള്‍ക്കു കൂടുതല്‍, ഉറ്റമിത്രം കൂടിയായിരുന്ന അവളുടെ അച്ഛനും പ്രസ്തുത പാപ്പാനും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ തുടങ്ങിയ ആന്മബന്ധം!! സ്ഥലങ്ങളുടെ അകലംകൂടി, അവളുടെ അച്ഛന്‍മരിച്ചു . കുഞ്ഞിപ്പാറു വളരുകയായിരുന്നു , അവളുടെ കാഴ്ച്ചയില്‍ രക്തബന്ധങ്ങളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്...! പഴംകഥകള്‍ പറയുന്ന പ)പ്പനോട് അവള്‍ക്കു നേരില്‍ കാണുമ്പോഴുള്ള കൃത്രിമപുഞ്ചിരി എന്നൊരു കടപ്പാട് മാത്രം അവശേഷിച്ചു.....!! കൂടിചേരലുകളില്‍ പഴംകഥകള്‍ അവളുടെ അമ്മയടക്കം പലരും വീണ്ടുംവീണ്ടും കുടഞ്ഞിടുന്നുണ്ടായിരുന്നു- ആദ്യമായി പാപ്പന്‍ കൈയിലെടുത്ത കുഞ്ഞ്, കിലോമീറ്ററുകളോളം യാത്ര ചെയ്ത് പാറുവി...