ആഹാ ... ഈ തണുപ്പണിഞ്ഞ നാട്ടുവഴികള്‍ നിറയെ ഇപ്പോള്‍ കാപ്പിപൂവിന്‍റെ സുഗന്ധമാണ് !! മഞ്ഞുതുള്ളിയുടെ ചെറുകീരീടങ്ങള്‍ ചൂടിയ ഓരോ കറുകയും അവയില്‍ കുളിരാണ്!!
Posts
Showing posts from December 30, 2012
എന്തിനാണാവോ ...........??!
- Get link
- X
- Other Apps
കുന്തം .... കൊടചക്രം ... ഒലക്ക .... മാങ്ങത്തൊലി ... തേങ്ങാക്കുല ..... വാസ്തവത്തില്‍ മേല്‍പ്പറഞ്ഞ ഒരു വസ്തുവിനോടും എനിക്ക് പ്രത്യേകിച്ച് ഒരു വിദ്വേഷവും ഇല്ല,കഴിഞ്ഞ ഒരു മണിക്കൂര്‍ മുന്‍പുവരെ ഇവയെക്കുറിച്ച് ചിന്തിച്ചിട്ടെയില്ല പക്ഷേ ...... പലപ്പോഴും ഇവരൊക്കെ എന്‍റെ നാവില്‍ ജനിക്കാറുണ്ട് !! എനിക്ക് ക്ഷമ നഷ്ട്ടപെടുമ്പോള്‍.... ദേഷ്യം തോന്നുമ്പോള്‍ .....! അതേ, അപ്പോഴൊക്കെയാണ് അവ ക്ഷണിക്കപെടാതെ ശബ്ദരൂപം പ്രാപിക്കുന്നത് !! ചിന്തിച്ച്കാടുകയറുമ്പോള്‍.... നഷ്ട്ടങ്ങളും അബദ്ധങ്ങളും ഓര്‍മയില്‍ തികട്ടുമ്പോള്‍... സമയം കൈപ്പിടിയില്‍ ഒതുങ്ങാതെവന്ന നിമിഷങ്ങളില്‍ ....! ഹോ ...... കോപ്പ് ......... പണ്ടാരടങ്ങാന്‍... ഞാന്‍ എന്തിനാണാവോ ഈ വാക്കുകള്‍ അപ്പോഴൊക്കെ മുറുമുറുക്കുന്നത് !! ( N.B -കോപ്പ് എന്നതൊരു ചീത്ത വാക്കല്ല ഇതിന്‍റെ അര്‍ഥം - 'വൈഭവം' എന്നാണ്) -ശരണ്യ