നെല്ലീ..........നെല്ലീ നെല്ലീക്കാ............."

ഓ.എന്‍.വി കവിതയിലെ വരികള്‍:- "ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന തിരുമുറ്റതെത്തുവാന്‍ മോഹം.... തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം ................................. ....................................................................." ഏഴാംക്ലാസ്സില്‍വച്ച് മേരിടിച്ചര്‍ ഈ കവിത പഠിപ്പിക്കുമ്പോള്‍,ഞാന്‍ ഇടയ്ക്ക് ഞങ്ങളുടെ സ്കൂള്‍മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന ചെറിയനെല്ലിക്കകള്‍ നല്കുന്ന ആ വലിയ നെല്ലിമരത്തിനുനേര്‍ക്ക് നോക്കാതിരുന്നില്ല .......!! പക്ഷെ ആ കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഗ്രഹാതുരഓര്‍മകളുടെ തീക്ഷണത ഇപ്പോഴാണ് മുഴുവനായും ഉള്‍ക്കൊള്ളാനാകുന്നത്!! ഓര്‍മയില്‍ ആ നാടന്‍ നെല്ലിക്കയുടെ കയ്പ്പ് രസം തന്നെ മുന്നില്‍! മുറ്റത്തിന്റെ ഒരു കോണില്‍ നില്ക്കുന്നതിനാല്‍ താഴെയുള്ള മുറ്റത്തേയ്ക്കും നെല്ലിക്കകള്‍ വീഴാറുണ്ടായിരുന്നു!!ആ നെല്ലിക്കകയില്‍ ഒന്ന് പോലും തനിച്ചു കഴിച്ച ഓര്‍മയില്ല,കാരണം...നെല്ലിക്ക എണ്ണത്തില്‍ വിരളമാണ് മത്സരിച്ച് തിരഞ്ഞുകണ്ടെത്തുന്നത് ഒന്നോരണ്ടോ എണ്ണം മാത്രമായിരുന്നു!!ഒരു നെല്ലിക്ക - എല്ലാവര്‍ക്...