ഇച്ചേയി

"എന്‍റെ മാലയുംവളയും ഇവിടെയുണ്ടോ തങ്കം?",മധുരം ചേര്‍ക്കാത്ത കട്ടന്‍കാപ്പി കൂടപ്പിറപ്പിന് പകര്‍ന്നുനല്‍കിയ സ്ടീല്‍ക്കപ്പില്‍ തെരുപ്പിടിച്ച് തങ്കമ്മയെന്ന മധ്യവയസ്ക്ക നിശബ്ദം നിന്നു!! അകത്തുനിന്നും ഇച്ചേയിക്കുള്ള മറുപടിയെത്തും എന്ന് അവര്‍ക്ക റിയാമായിരുന്നു! മറുപടി മാത്രമല്ല മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വക്രിച്ചുപിടിച്ച് രഘു പുറത്തേയ്ക്ക് വന്നു, തങ്കമ്മയുടെ ഏക ആണ്‍തരി !! "എന്നതാ തള്ളേടെ ഉദ്ദേശം??!!... വന്നിട്ടിപ്പോ ആധാരവുംഇല്ല,സ്വര്‍ണ്ണവും ഇല്ല അല്ലെ?" കാപ്പിഗ്ലാസ് താഴെവെച്ചു എഴുന്നേല്‍ക്കുമ്പോള്‍ മനസിന്റെ സാന്നിധ്യം അസ്തമിച്ചുതുടങ്ങിയ കണ്ണുകളോടെ അവര്‍ പതറിപ്പതറി നോക്കുന്നുണ്ടായിരുന്നു !! "ഇച്ചേയിക്കു ഓര്‍മ കിട്ടണില്ലെടാ .........."തങ്കത്തിന്റെ ശബ്ദം നേര്‍ത്തുറഞ്ഞിരുന്നു !! "ഒര്‍മയുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു ! അന്ന് എന്നെ സൂക്ഷിക്കാനെല്പ്പിക്കാന്‍ വയ്യിരുന്നല്ലോ... ഞാന്‍ കുടിയനല്ലേ!! എന്നിട്ടിപ്പോ എന്തായി പേരിനൊരു വീഴ്ചകഴിഞ്ഞപ്പോള്‍ തള്ളാര്‍ക്കൊന്നും ഒര്‍മയില്ല പോലും" രഘു ചുവന്നനീര് മുറ്റത്തേയ്ക്ക് ആഞ്ഞുതുപ്പി!. ...