മുക്തം

1 നീ ല വിരിപ്പില്‍നിറയെ പച്ചയുംകറുപ്പും ഇടകലര്‍ന്ന റോസാപ്പൂക്കള്‍!!മുഖം ചേര്‍ത്തുവെച്ച് കിടന്നുകൊണ്ട് വീണ അവയിലൂടെ വിരലോടിച്ചു!!മനസിന്റെ സനിധ്യമില്ലാത്ത സ്പര്‍ശനങ്ങളില്‍ ആ ചിത്രങ്ങള്‍പോലും അസ്വസ്ഥരായോ???!! "പെണ്ണെ...വിളക്ക് വെയ്ക്കണ സമയത്താണോടി കേറി ക്കിടക്കണത്" മുത്തശിയാണ്!!മിക്കവാറും പല ചോദ്യങ്ങള്‍ക്കും മൂപ്പത്തിയ്ക്ക് മറുപടികിട്ടാറില്ല ആരില്‍നിന്നും, ഇതും അതുപോലെ.............മുത്തശ്ശി വീണ്ടും എന്തൊക്കെയോ പറയുന്നു ആ ആന്മഗതങ്ങള്‍ക്കും ആരും ചെവികൊടുക്കാറില്ല!എങ്കിലും ചോദ്യങ്ങളുംഉപദേശങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു............ !!ചാപിള്ളകള്‍ പോലെ ആ വാക്കുകള്‍!! മൊബൈലിന്റെ നീലവെളിച്ചത്തില്‍ ചലനങ്ങള്‍!! 'ആനന്ദ് കൊളിംഗ്...'വീണ അതിലേയ്ക്ക് നോക്കികിടന്നു!!നീല വെളിച്ചം അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു!!. 'നാളെ വിളിക്കാം' എന്നൊരു 'മെസ്സേജ്' അയച്ച് മൊബൈല്‍ 'ഓഫ് 'ചെയ്യാനൊരുങ്ങവേ ഇന്‍ബോക്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മെസ്സേജുകളില്‍ കണ്ണുടക്കി! അവയിലെല്ലാം എന്തായിരിക്കും എന്നൂഹിക്കാം!! വീണ്ടും ഒരെണ്ണംകൂടി.......!! അത് തു...