Posts

Showing posts from August 25, 2013

സ്വിച്ചിഡ് ഓഫ്

"നീയെന്താ കോളെടുക്കാൻ വൈകിയെ .........." " ഞാൻ ദാ ..." അർച്ചനയുടെ മറുപടി പൂർത്തിയാകും മുൻപുതന്നെ രതീഷ്‌ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു "ഡീ...അമ്മാവൻ ഇപ്പോ വിളിച്ചിരുന്നു,അവര് ഓണത്തിന് വരുന്നുണ്ടെന്ന് ...." "ഉവ്വോ ....." ഇത്തവണയും അവൾ സംസാരിക്കാൻ മുതിരുമ്പോഴെയ്ക്കും ചെറുചിരിയോടൊപ്പം അവന്റെ വാക്കുകൾ ഒഴുകിയെത്തി "എനിക്ക് വല്ലാത്ത സന്തോഷം .... എന്താ പറയ്കാ... കുറെനാളുകൂടിയിട്ട് ....." അവൻ അപ്പോൾ മൊബൈൽ അല്പംകൂടി ചെവിയിലേയ്ക്കമർത്തി മുകളിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു ! "ഉം ......അതുപിന്നെ എനിക്കറിയില്ലേ കൊരങ്ങാ,അല്ലാ...ഓണത്തിന് എന്നുപറയുമ്പോൾ 15ന് ആയിരിക്കുമോ ?" "അല്ലടി പെണ്ണേ ...16നു രാവിലെ, പിന്നെ ഗിരിഷേട്ടന്റെ കുഞ്ഞിന് പേരിട്ടു 'വൈഗ' ,കിടു പേരല്ലേ ?" "ഉം ,നല്ല പേരാ,അല്ല മാഷേ 17നു നമ്മുടെ ട്രിപ്പ്‌ ...." "അവര് അന്നു വൈകുന്നേരംതന്നെ പോകുമായിരിക്കുഡീ... അനിതചേച്ചിയും കുഞ്ഞും വരുന്നില്ലെന്ന് അമ്മായി സൂചിപ്പിച്ചിരുന്നു " "അതിന് ചേച്ചിയിപ്പോൾ സ്വന്തം വീട്ടിലല്ലേ,മി