ക്ഷമിക്കണം എന്ന് പറയാനെങ്കിലും എന്നെ അനുവദിക്കണം :((

ഹേയ്... നീ കരയുകയായിരുന്നോ????!! നിന്റെ കണ്ണുനീരായിരുന്നോ ഞാന്‍കണ്ട മഴത്തുള്ളികളത്രയും???!! എന്തിനേ നീഇങ്ങനെ വിതുമ്പുന്നത്?? നിനക്കും പ്രിയസഖി ഭൂമിദേവിയ്ക്കും ഇടയിലുള്ള വിരഹനൊമ്പരമാണോ ഈ പെയ്തിറങ്ങുന്നത് ???!! നിന്നെ മനസിലാക്കുന്നതില്‍ ഞാന്‍ ഒരു പരാജയമായോ?? അവളുടെ ദുഃഖത്തില്‍ നീ അലിഞ്ഞു ചേരുകയായിരുന്നു അല്ലെ? ,നിന്റെ പ്രിയസഖി ആ ഹരിതാഭമായപട്ടുടവയും കുണുങ്ങിപായുന്ന വെള്ളിആഭരണണങ്ങളും അണിഞ്ഞ് നിന്നെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് കാണുന്നില്ലേ അവളുടെ ആ രൂപസൗകുമാര്യം നഷ്ട്ടപെടുത്താന്‍ നീ തയ്യാറാകില്ലെന്നും.... നിന്റെ മിഴിനീര് തുള്ളികള്‍ ഇനിയും ഈവഴിയില് കൊഴിയും എന്ന് ഞാന്‍ അറിയുന്നു .........."!! നിന്റെ മിഴിനീര് തുള്ളികള്‍ -മഴ അവള് എന്റെ ഉറ്റമിത്രമാണ്!!! , ഒരു കാരണത്തിന്റെ പേരിലും സൗഹൃദങ്ങളെ നഷ്ട്ടപെടുതാന്‍ എനിക്ക് കഴിയില്ല, അതെ ഞാന്‍ സ്വാര്‍ഥയാണ് ...........നിന്റെ കണ്ണുനീര്തുള്ളികളാണ് ഞാന്‍ ആവശ്യപെടുന്നത് ക്ഷമിക്കണം എന്ന് പറയാനെങ്കിലും എന്നെ അനുവദിക്കണം :((