"ഞാ... നിങ്ങനാണ് ഭായ് ......"

"ടീച്ചറ് അമ്പലാണോ പള്ളിയാണോ ?" പെട്ടന്നുവന്നൊരു ചോദ്യമായിരുന്നു അത്! എന്റെ ഇടതുകൈമുട്ടിനോട് ചേർന്നുനില്ക്കുന്ന അർച്ചനക്കുട്ടിയുടെ കണ്മഷിവലയം ചെയ്തിരിക്കുന്ന കുഞ്ഞ്ഉണ്ടക്കണ്ണുകളുടെ നോട്ടം അപ ്പോൾ എന്റെ മുഖത്തേയ്ക്ക് എത്തിനില്ക്കുന്നു! ചോദ്യം മനസിലാക്കാനൊന്നുമില്ല,ഹിന്ദുവോ ക്രിസ്ത്യാനിയോ എന്ന് ചോദിക്കാനുള്ള അറിവില്ല അത്രതന്നെ !എന്നിട്ടും ഞാൻ വീണ്ടും തിരക്കി "ങേ ... എന്താ ചോദിച്ചേ ?" അത് എനിക്ക് മറുപടി കണ്ടെത്താനുള്ള സമയമായിരുന്നു, "ഞങ്ങള് മുള്ളാൻ പോയിട്ട് വന്നപ്പോളില്ലേ ഈ അന്ന പറയുവാ ടിച്ചര് പള്ളിയാന്ന്" അർച്ചനയുടെ നേർത്തുമെലിഞ്ഞശബ്ദം ഇപ്പോഴും ഉയർന്നു കേട്ടു. പതിവുപോലെ പെൻസിൽ കടിച്ചുകൊണ്ട് അന്ന രംഗപ്രവേശം ചെയ്യുമ്പോൾ ഞാൻ ഓർമിപ്പിച്ചു. "പെൻസിൽ വായിൽ വെക്കരുതെന്നു പറഞ്ഞിട്ടില്ലേ ?" ആദ്യം പറയാൻവന്നത് വിഴുങ്ങിപോയെങ്കിലും അന്ന അത് പറഞ്ഞു "അല്ലേ ടിച്ചരെ അതോണ്ടല്ലേ കൊന്ത ഇട്ടെക്കുന്നേ ?" "പിന്നെ.... ഇന്നാള് ഞാൻ ഗംഗാമ്മേടെ കൂടത്തിൽ അമ്പലത്തിപോയപ്പോ ടിച്ചരെ കണ്ടാർന്നല്ലോ ?അല്ലേ ടിച്ചരെ കണ്ടില്ലേ ?" സന്ദീപിന് ആ കാര്യത്തിൽ ...