പ്രണയദിനാശംസകള്‍

വീണ്ടും ഒരു പ്രണയദിനംകൂടി കടന്നുവന്നിരിക്കുന്നു." എന്താ നാളത്തെ അജണ്ട ??"എന്ന് ചോദിച്ച കൂട്ടുകാരി കാതങ്ങള്‍ക്കകലെ ഇരുന്നു എന്‍റെ കണ്ണിലേയ്ക്കു ഉറ്റുനോക്കുന്നത് തിരിച്ചറിയുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?പക്ഷേ...ഞാന്‍ ചിരിച്ചത് എന്തിനാണെന്ന് അവള്‍ ചോദിച്ചില്ല... !! അതാണല്ലോ സുഹൃത്ത് എന്ന് പറയുന്നത് അല്ലെ?തമിഴ്ചുവയുള്ള വാക്കുകള്‍ നിറഞ്ഞു നില്‍ക്കുന്ന അവളുടെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവള്‍ ഓര്‍മിച്ചു "നീ മറന്നോ... കഴിഞ്ഞ വര്‍ഷം......"അതിനും ഞാന്‍ ചിരിച്ചു ,ദുര്‍ബലമായ ഒരു ചിരി!!.സ്വീകരിക്കാന്‍ കഴിയാതെ തിരസ്ക്കരിച്ച ഒരു ചുവപ്പ് നിറം ഓര്‍മകള്‍ക്കപുറത്ത് വീണലിഞ്ഞു ഇല്ലാതാകുന്നു. അവള്‍ വീണ്ടും എന്തൊക്കെയോ പറയുന്നു ... അതില്‍ അവള്‍ എന്നെ കുറ്റപെടുത്താന്‍ ശ്രമിക്കുന്നുണ്ടോ? ഹേയ്... അത് ഞാന്‍ സമ്മതിച്ചു കൊടുക്കുമോ?ഹ ഹ ....ഇടയ്ക്കെപ്പോഴക്കയോ ഞാന്‍ പറയുന്നു "ഞാന്‍ കൊടുക്കാത്ത ആശയിലെ നിരാശകള്‍ക്ക് ഞാന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?".ഒടുവില്‍ പരാജയം സമ്മതിക്കുമ്പോള്‍ അവള്‍ വീണ്ടു വിഴുങ്ങുന്നു "എങ്കിലും.....". "നീ എന്താ ഗിഫ...