"അമൃതമായ്.........അഭയമായ് ജനനീ....... നീ കൂടെയില്ലേ.........♩ ♪ ♫ ♬ ♭ ♮ ♯

അമ്മ- ഞാന്‍ ജനിക്കുമ്പോള്‍ അമ്മയ്ക്ക് വയസ്- 18 അമ്മയ്ക്ക് എന്നെ നന്നായി പരിപാലിക്കാന്‍പോലും നന്നായി അറിയില്ലായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.......... അതോ അച്ഛന്റെ അമിതലാളനയോ എന്നെ ഒരു അച്ഛന്കുട്ടിയാക്കി!! അമ്മ വീട്ടിലെ ആദ്യ പേരക്കുട്ടി, അതുകൊണ്ടാവാം തീരെ ചെറുപ്പം മുതല്‍ അവര്‍ക്കൊപ്പം ആയിരുന്നു ഞാന്‍........... പാട്ടുകേട്ടെ ഉറങ്ങുകയുള്ളൂ എന്ന എന്‍റെ ശീലത്തിനു ഏറ്റവും ഇരയായിട്ടുള്ളത് അമ്മയാണ്................. പനിയുള്ള ഏതോ രാത്രികളില്‍ ഉറക്കം തെളിയുമ്പോള്‍ അമ്മയുടെ ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ കണ്ടിരുന്ന ഒര്മാകലുണ്ട്....... വീട്ടില്‍ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയ സമയത്താണ് അനിയത്തിയുടെ ജനനം, എനിക്കന്ന് വയസ് - 8 പിന്നെ അച്ഛന്റെ അസുഖം, മരണം.......... അപ്പോഴേയ്ക്കും എല്ലാവര്‍ക്കും ഞാന്‍ മുതിര്‍ന്ന കുട്ടിയായി കഴിഞ്ഞിരുന്നു............. അമ്മയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നതിനാലാവാം അവള്‍ക്കും അമ്മയ്ക്കും ഇടയില്‍ എനിക്ക് അന്ജാതാമായ ഒരു കെമിസ്ട്രി ഉണ്ട്! അച്ഛന്റെ മരണശേഷത്തെ ബാലഭാവനിലെ ജീവിതദിനങ്ങളില്‍ അമ്മയെ കേവലം ബന്ധുക്കളില്‍ ഒരാള്‍ മാത്രമായേ എനിക്ക് കാണുവാന്‍ ...