പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
"യെന്തോന്നാടി കത്രി ആ കരിയലയോക്കെ ചിക്കിചികയണേ ?കമ്മലുവല്ലോം കളഞ്ഞുപോയാ ?" നിന്നനിപ്പില്‍ കത്രിക്കുട്ടി തലതിരിക്കുമ്പോഴെയ്ക്കും മാത്തന്‍ കുത്തുകല്ല്കയറി മുറ്റത്തെത്തിയിരുന്നു. "ഞാന്‍ രണ്ടു കണ്ണിമാങ്ങാ കിട്ടുവോയെന്ന് തെരഞ്ഞതാണ് ...ഒരു ചമ്മന്തിയരച്ചാല്‍ ചെറക്കനെ പള്ളിക്കൂടത്തില് പറഞ്ഞയക്കാവല്ലാ ......" പറമ്പില്‍നിന്നും മുറ്റത്തേയ്ക്ക് കയറുന്നതിനിടയില്‍ അവള്‍ കൂട്ടിചേര്‍ത്തു "നമ്മടെ നാട്ടിലെ പഞ്ചാരമണലിലെയ്ക്ക് വീഴണപോലല്ലല്ലാ കൊച്ചണ്ണാ ഈ റബ്ബര്‍കാട്ടില് ....." കൈയിലിരുന്ന സഞ്ചികള്‍ പെങ്ങളെ എല്പ്പിക്കുമ്പോള്‍ മാത്തന്‍ പിറുപിറുക്കുംപോലെ പറഞ്ഞു"അമ്മച്ചി തന്നയച്ചതാണ്പെണ്ണെ ....ഓണക്കചെമ്മിനോക്കെയാണെന ്ന് തോന്നണ് " "ഓ... എന്നതൊക്കെ ആണെങ്കിലും പിടീന്ന് തീരൂന്നെ,ഇവിടെയെന്നും പുഴുക്കുവേണം അതിപ്പോ കപ്പയായിട്ടും ചക്കയായിട്ടും ചേമ്പായിട്ടും ...." മാത്തന്‍ ശബ്ദമുണ്ടാക്കി ചിരിച്ചു " കോട്ടയത്തുനിന്ന് വര്‍ക്കിച്ചന്റെ ആലോചന വന്നപ്പോ നുമ്മടെ അപ്പന്‍ പറഞ്ഞതോര്‍മയുണ്ടാ , കിഴങ്ങ്മാന്തിയാലും ചുട്ട് തിന്നാവാല്ലാ.. നീയ് പട്ടിണി കെടക്കത്ത...