------അനിവാര്യമായ 'ഞാന്‍'-----------

"ഓര്‍മ്മ ശരിയാണെങ്കില്‍ ആ വഴിയിലൂടെ തനിച്ചുള്ള അവന്‍റെ ആദ്യയാത്രയായിരുന്നു അത്...!!ബാഗില്‍ പുത്തന്‍മണം മാറാത്ത ഒന്നാം പാഠപുസ്ത്തകവും!! "നീ ഏതാ കൊച്ചെ..." ഏതോ ഒരു മുത്തശി... കുറച്ചുനേരമായി നിശബ്ദത മാത്രമേ കൂട്ടുണ്ടായിരുന്നുല്ലല്ലോ !!! അവന്‍റെ മുഖത്ത് സന്തോഷത്തിന്‍റെ ഒരു പുഞ്ചിരി "ഞാന്‍ രമേശന്റെ മകനാ" അവന്‍ അന്നും ആ വഴിയാണ് പോകുന്നത്...പത്താംക്ലാസ്സി ലായതിനാല്‍ രാവിലെ സ്പെഷ്യല്‍ക്ലാസ്സുണ്ട്, സൈക്കിള്‍പറക്കുന്നതിനിടയില ്‍ ഗോകുലിന്റെ വീടിന്റെ ഇടനാഴിയില്‍ അവനെ കൂക്കി വിളിച്ചിട്ടുള്ള കാത്തുനില്‍പ്പിന്‍റെ പത്തു മിനിറ്റിറ്റു ഇടവേളയില്‍ വീണ്ടും ആ പഴയചോദ്യം "മോന്‍ ഏതാ...", മറുപടി പെട്ടന്ന് വന്നു "എന്‍റെ പേര് രാഹുല്‍ പി.ആര്‍" കണ്ണുകള്‍ അപ്പോള്‍ ചലിച്ചു തുടങ്ങുന്ന ഗോകുലിന്റെ സൈക്കിളിനു നേര്‍ക്കായിരുന്നു," രമേശന്റെ.................. "സംശയം നിറഞ്ഞ ആ ചോദ്യത്തിന് പിന്നിലേയ്ക്ക് തള്ളിവന്ന വായുവിനോപ്പം ഉത്തരമെറിഞ്ഞിട്ട് അവന്‍ പാഞ്ഞു , ഉത്തരം ഇതായിരുന്നു "അതെ... എന്‍റെ അച്ഛനാണ്...."! -------------------------- -...