നിഴലുംനീയും!!

'മഴ'യെന്നു പേര് വിളിക്കുന്ന സുഹൃത്തിന്, നിന്‍റെ നിഴലുകളെ ഞാന്‍ തിരയുന്നുന്നില്ല...........!!ഞാനും അതില്‍ ഉള്‍പ്പെടുന്നു എന്നറിയുന്നുവെങ്കിലും ...!! എന്‍റെ നിഴലിനെ നിന്‍റെ പാതകളില്‍ എപ്പോഴേ കൈയൊഴിഞ്ഞതാണ്, പെയ്തു നിറയുന്ന കാല-ദേശങ്ങളില്‍നിന്നും എണ്ണിയാലൊടുങ്ങാത്ത നിഴലുകള്‍ഇഴപിരിയുന്ന നിന്‍റെ ബോധമണ്ഡലത്തിന്‍റെ അപാരതയില്‍, എന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഒന്നിനെ മുന്‍നിരയില്‍ പ്രതിഷ്ട്ടിച്ചതും നിന്റെ ചലനങ്ങള്‍ അതിലേയ്ക്ക് കേന്ദ്രികരിക്കപ്പെടുന്നെന്ന് ഉറപ്പിച്ചതിനുംപിന്നില്‍ എന്‍റെ സ്വാര്‍ഥചിന്ത മാത്രമാണെന്ന സത്യം ഒരിക്കലും ഞാന്‍ നിഷേധിക്കുന്നില്ല.! പ്രണയ)ന്ധനായ ഒരു കാമുകനെ ഒരിക്കലും ഞാന്‍ നിന്നില്‍ തിരഞ്ഞിട്ടില്ല,മുഖം തിരിക്കാതെ, എന്‍റെ തോന്നലുകളുടെ അവസാന വിഡ്ഢിത്തരവും കേട്ടുനിന്ന നല്ല സുഹൃത്തിന്റെ മുഖച്ഛായ നിന്നിലിന്നും വ്യക്തമാണ്,അപ്പോഴൊക്കെ നിന്‍റെ നേര്‍ത്ത്-കുറുകിയ വാക്കുകള്‍ എന്‍റെ സന്തോഷങ്ങളിലെയ്ക്ക് നീ ഒട്ടിച്ചു ചേര്‍ത്തിരുന്നു അല്ലെ? അവ ഒരു പുനര്‍വായനയിലൂടെ മാത്രമേ എനിക്ക് അവ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ, അവയിലെയ്ക്ക് എന്നെ എത്തിച്ചതും നിന്‍റെ ഹ്രസ...