വീണ്ടും പിച്ചവെച്ചു പതിനാറാം വയസിൽ

"അതേ, കഴിഞ്ഞദിവസം കാലുമുറിച്ചു മാറ്റപെടെണ്ടിവന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നല്ലോ,അതുകഴിഞ്ഞ് മുറിവ് ഉണങ്ങിയെന്ന് ഉറപ്പാക്കിയ ഉടനെ പുതിയ കാലിനുള്ള അളവെടുത്തു !തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന ആ ചീഫ് എഞ്ചി നീയർ മുറിവ് ഉണങ്ങിയോയെന്നറിയാൻ കാലുമുറിച്ചുമാറ്റിയ ഭാഗത്തു ആദ്യമായി പ്രസ്‌ചെയ്തു നോക്കിയത് ഈ ജന്മത്ത് എനിക്ക് മറക്കാൻ പറ്റില്ല,മനസിലായികാണുമല്ലോ അന്ന് മുറിവ് പൂർണ്ണമായും ഭേദപെട്ടിരുന്നില്ല. അധികം വൈകാതെ തന്നെ പുതിയ കൃതൃമക്കാൽ തയ്യാറായി,പക്ഷേ അപ്പോഴേയ്ക്കും ഞാൻ കീമോ'യുടെ ഭ്രാന്ത വലയത്തിൽ പെട്ടിട്ട് ഒരു മാസംപിന്നിടുകയായിരുന്നു,മെലിഞ്ഞുകൊലുന്നനെ നീണ്ടമുടിയൊക്കെ പിന്നിയിട്ട് 2മാസങ്ങൾക്ക് മുൻപ് അളവെടുക്കാൻചെന്ന എന്നെ അവർ തിരിച്ചറിയുന്നത് കൂടെയുണ്ടായിരുന്നവരെ കണ്ടിട്ടായിരുന്നു,കീമോ മരുന്നുകൾ എനിക്ക് തടിച്ചുചീർത്ത ശരീരവുംമൊട്ടത്തലയും കണ്‍പീലിപോലുമില്ലാത്തൊരു മുഖവും പിന്നെ നഘങ്ങളിൽ പോലും കരുവാളിപ്പും സമ്മാനിച്ചു കഴിഞ്ഞിരുന്നു.അളവ് പാകമാകാതെ ആ ലിമ്പ് ഉപേഷിക്കേണ്ടിവന്നു .പക്ഷേ,അത് എനിക്ക് യാഥാർത്യത്തിന്റെ നേർക്കൊരു ചൂണ്ടുവിരൽ അനുഭവം നല്കി,കാരണം പുതിയകാൽവെച്ച് നടക്കുക...