ഇവള്‍ എന്ന അവള്‍!!

വ ലതുകൈയുടെ ചലനം തികച്ചും യാന്ത്രകമായിക്കഴിഞ്ഞിരുന്നു അപ്പോള്‍...വെളുത്ത പ്രതലത്തില്‍ കറുത്തമുദ്രകള്‍നല്‍കി തെന്നിതെന്നി നിങ്ങുന്ന പേനയ്ക്കും തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിലെ വളരെ ചെറിയ അക്ഷരങ്ങള്‍ക്കുമിടയിലെ ബന്ധം മുറിഞ്ഞുതുടങ്ങിയോ? കണ്ണുകള്‍ സ്വതന്ത്രമായി പുകയുകയാണ്,നിദ്രയുടെ ആദ്യവിളി മുതല്‍ അവര്‍ അവളിലേയ്ക്ക് അലിഞ്ഞുതുടങ്ങിയിരിക്കാം.... വരുവാനിരിക്കുന്ന പ്രഭാതത്തില്‍ ഇനിയും മുദ്രകള്‍ പതിയേണ്ട ആ കടലാസുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതിനാലാവാം ബോധമണ്ഡലം ഉണര്‍വിനെ കൈവിടാതിരിക്കുവാന്‍ ഇത്രയധികം പരിശ്രമിക്കുന്നത്...!! വെളിച്ചം നേര്‍ത്ത്നേര്‍ത്തു വരികയാണ്............പാളിച്ചകളു ള്ള മങ്ങിയ ഒരു മഞ്ഞവെളിച്ചം മാത്രമായി അത് അവശേഷിക്കുന്നു അഥവാ കണ്ണുകള്‍ അത്രമേല്‍ നിദ്രയോട് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു!! "എന്നെ ഓര്‍മിക്കാതെ നീ ഇന്നും ഉറങ്ങിയല്ലേ.........?" കാതില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം!! അത്രയും നേര്‍ത്ത ഒന്ന് ആദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത് !!ബോധമണ്ഡല...