വീണ്ടും നീ........

വീണ്ടും നീയെന്നെ മോഹിപ്പിക്കുകയാണ് കാക്കേ... മോഹങ്ങളും മോഹഭംഗങ്ങളുംമില്ലാത്ത അപാരനീലിമയിലെ നിന്‍റെലോകത്തില്‍നിന്നും നീ നോക്കുകയാണ് ,ചാഞ്ഞുംചരിഞ്ഞും വീണ്ടുംവീണ്ടും............ ചോറുവറ്റുകള്‍ക്കും എനിക്കും ഇടയിലാണ് നിന്‍റെ ആ ലോകം.... ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, നീ പറന്നകലുകയാണ് ഒപ്പം എനിക്കഞാതമായ ആ ലോകവും! കാക്കയായി പുനര്‍ജനിക്കാനുള്ള എന്‍റെ മോഹം അറിഞ്ഞിട്ടാണോ, നീ ഇങ്ങനെ അപാരമായ ശാന്തതഒളിപ്പിച്ച കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയത്? നിനക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്? അങ്ങനെയെങ്കില്‍ എന്റ്റെത് ഒരു അതിമോഹമാണെന്നോ അതോ വെറും 'അക്കരപ്പച്ച'ചിന്തകളാണെന്നോ ആയിരിക്കുമോ നിന്‍റെ മൌനം പറയുന്നത്...., അതോ എന്‍റെ സാമിപ്യത്തില്‍ എന്തെങ്കിലും അപകടഭീഷിണിയുണ്ടോ എന്ന നിന്‍റെ സ്വാഭാവിക ചിന്ത മാത്രമായിരുന്നോ ആ നിമിഷങ്ങള്‍ കടംകൊണ്ടത്? എനിക്ക് ആ കണ്ണുകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല...എത്രനോട്ടങ്ങള്‍ ഒരേസമയം വന്നാലും, അവ ഒരേപോലെ..........എനിക്കും വേണം കൂട്ടത്തില്‍വേറിട്ട്‌നില്‍ക്കാത്ത-മിഴികള്‍,ശബ്ദം,ചലനം, ജീവിതം.....സഹതാപത്തോടെയുംഅതി...