
ദാ... ഈ വഴിയാണെന്ന് തോന്നുന്നു ........." കടന്നുപോന്ന ചെറുനാട്ടുവഴിയുടെ ഓർമമകളെ ആവാഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പുലമ്പി,പിന്നെ ഒരു നിമിഷം ശങ്കിച്ചുനിന്നു "ഇതു തന്നെയാണോ .......?" ചാഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിലേയ്ക്ക് ചാരിനിന്നുകൊണ്ട് ഹരി തെല്ലുറക്കെ ചിരിച്ചു, "ന്താപ്പോ ഇത്ര അട്ടഹസിക്കാൻ ........." തിരിഞ്ഞു നോക്കാതെയാണ് ചോദ്യം അതേ ചിരി അല്പം ശബ്ദംകുറച്ച് ആവർത്തിക്കുന്നതിനിടയിൽ അവനും കണ്ണോടിച്ചു എവിടെയെങ്കിലുമുണ്ടോ ആ ചുവന്ന വാകമരം?!! ഇപ്പോൾ അവളുടെ നോട്ടം അവന്റെ മുഖത്ത് വന്നുനില്ക്കുകയാണ് "യെന്തേ ഒന്നും പറയാത്തെ ...." അവളുടെ ശബ്ദത്തിനും ചിരിയുടെചുവ ! "അല്ലയോ ഭവതീ... എന്നെ നീപറഞ്ഞ ആ ഗുല്മോഹറുകളുടെ ചുവന്നതാഴ്വരയിലെത്തിച്ചാലും...."മസിലുപിടിച്ച നാടകീയഭാവം മുഖത്തുനിന്നും നഷ്ട്ടപെട്ട ആ നിമിഷം ഹരി വീണ്ടും പൊട്ടിചിരിച്ചു. "ആക്കല്ലേ.... അത് ഞാൻ കണ്ടുപിടിക്കും നോക്കിക്കോ " അവൾ വീണ്ടും നടന്നുതുടങ്ങിയിരുന്നു. "ചേട്ടാ...ഇവിടെയെവിടാ ഒരു വാകമരമുള്ളത്?" ഹരി നോക്കുമ്പോൾ കക്ഷി പശുവിനെ തീറ്റികൊണ്ടിരിക്കുന്ന ഒരാളുടെ അട...