Posts

Showing posts from February 5, 2012
"we Can Do more Good By Being Good Than in Any Other Way"-Rowland Hili ഒരിക്കല്‍ ഗാന്ധിജി ഒരു തീവണ്ടി യാത്രനടത്തുകയായിരുന്നു .പ്ലാറ്റ്ഫോറത്തില്‍നിന്നും ട്രെയിനിലേയ്ക്കു കയറുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെരിപ്പുകളിലൊന്ന് താഴെ വീണുപോയി.കൂടെ ഉണ്ടായിരുന്നവര്‍ അതുകണ്ട് വിഷമത്തിലായി.പക്ഷെ ഗാന്ധിജി ചെയ്തതെന്തന്നോ ?? തന്‍റെ ഒരു കാലില്‍ അവശേഷിച്ചിരുന്ന ചെരുപ്പ്കൂടി ആദ്യത്തെ ചെരുപ്പ് വീണ്പോയിരുന്നിടത്തെയ്ക്ക് എറിഞ്ഞിട്ടു ;എന്നിട്ട് അദ്ദേഹം പറഞ്ഞു "ആ ചെരിപ്പുകള്‍ രണ്ടു ഒരു പാവത്തിന് കിട്ടുകയാണെങ്കില്‍ അയാള്‍ക്ക് അത് ഉപയോഗിക്കാമല്ലോ !!". നമ്മുടെ നഷ്ട്ടങ്ങള്‍ മറ്റൊരാളുടെ നേട്ടമായി മാറണം എന്ന് ചിന്തിക്കാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് കഴിയും?

ഒരു ഒപ്പ് ചാര്‍ത്തിയ കഥ

Image
സ്വന്തമായി ഒരു ഒപ്പ് ' സ്വാഭാവികമായും ഇങ്ങനെയൊരു  ആവശ്യം വന്നത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്‍പ്തന്നെ...,അന്ന് ബാലഭവനില്‍വച്ചു ഏതോ ഒരു കൂട്ടുകാരി പറഞ്ഞഅറിവ്വെച്ച്   ;അപ്പോള്‍ ഇടുന്ന ഒപ്പ് പിന്നീടൊരിക്കലും മാറാന്‍ പാടുള്ളതായിരുന്നില്ല'. അത് സ്റ്റഡിലീവിന്‍റെ കാലം... പത്താം ക്ലാസ്സുകാരെല്ലാവരും പ്രത്യേക നിരിഷണത്തില്‍  ആണ് ,എന്റെകാര്യം വളരെ പരിതാപകരം എന്റെ ക്ലാസ്സ്‌ ടിച്ചറും ബാലഭവനിലെ പത്താംക്ലാസ്സിലെ ഹെഡും ഒരാളാണ് ,അതുകൊണ്ട് തന്നെ ഉഴപ്പിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാകാതെ വളരെ സൂക്ഷിച്ചുകൊണ്ടുള്ള ഒരു നല്ലനടപ്പിന്റെ കാലംതന്നെ അത് ... പക്ഷെ എന്ത് ചെയ്യാം 'തൊടുന്നതെല്ലാം അബദ്ധം'എന്ന് എന്നെ കൊണ്ട് ഇടയ്ക്കിടയ്ക്ക് പറയിപ്പിച്ചിരുന്ന അതെ ദിവസങ്ങളില്‍ എനിക്ക് വേണം ഒരു ഒപ്പ് !!! സ്വന്തം പേരെഴുതി അടിയില്‍ ഒരു വര - ഈ ഏര്‍പ്പാടിനോട് എനിക്ക് യോജിക്കാന്‍  കഴിയുന്നില്ല , എന്ത് ചെയ്യും?? ചിന്തയായി .....കെമിസ്ട്രി പുസ്തകത്തിന്‍റെ അവസാനതാള്‍ ഒപ്പുകള്‍കൊണ്ട് നിറഞ്ഞു (കെമിസ്ട്രി പുസ്തകത്തിന്‌ മാത്രം  ഇങ്ങനൊരു ദുര്‍ഗതി  വരാനും കാരണമുണ്ട് , സയന്‍സ് വിഷയങ്ങളില്‍ എനിക്ക് ഒട്ട