അമര്‍ച്ച
കറുത്ത്-കനത്ത ബാഗിന്‍റെ സിബ് ആയാസപ്പെട്ട് വലിച്ചിടുന്ന അപ്പുവിന്‍റെ മുഖം ആ ഇരുട്ടില്‍ എനിക്ക് അവ്യക്തമായിരുന്നു ! അതെ .. പഴയതുപോലെ ആ അഗ്നിഗോളം എന്‍റെ അടിവയറ്റില്‍ നൃത്തം ആരംഭിച്ചിരിക്കുന്നു."എനിക്കറിയാം നിനക്കിപ്പോള്‍ വേദനിക്കുണ്ടെന്ന് "അപ്പുവിന്‍റെ ശബ്ദത്തില്‍ നനവുണ്ടോ ? തലയിണയിലെയ്ക്ക് വേദന അമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആശ്വസിപ്പിക്കുംവിധം "ഹേയ് ... സാരമില്ല " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,അതിനു ശബ്ദം ലഭിച്ചിരുന്നോയെന്നു നിശ്ചയംപോരാ. "നമുക്കിത് അല്പം തുറന്നുവെയ്ക്കാം..." വീണ്ടും അവന്‍റെ ശബ്ദം "അരുത് " മനസിന്‍റെ...