എന്നെ കാണ്മാനില്ല !!

എന്നെ കാണ്മാനില്ല !! ഹ ഹ സംഭവങ്ങള്‍ അങ്ങനെയും ഉണ്ടായിട്ടുണ്ടന്നേ, ഒന്ന് പൊടിതട്ടിയെടുക്കണമെന്നെയുള്ളു ...ആദ്യത്തെ സംഭവം ഇങ്ങനെ, വീടിനു അടുത്തുള്ള പ്രൈമറിസകൂളില്‍നിന്നും ഞാന്‍ ഉച്ചയക്ക് ഊണ്കഴിക്കാന്‍ വരുന്ന ഒരു പതിവുണ്ടായിരുന്നു... വീടിനു മുന്നിലുടെ പോകുന്ന പാടവരമ്പിലൂടെയാണ് വരവ് ... സ്കൂളില്‍ നിന്നാല്‍ വീട്കാണാം വഴിയില്‍നോക്കിയായിരിക്കില്ല നടത്തം വീട്ടിലേയ്ക്ക് നോക്കിതന്നെ!, വരമ്പിനോട് ചേര്‍ന്നൊഴുകുന്ന തോട് ,അതില്‍നിന്നും കൊത്തംകല്ല് കളിയ്ക്കാനുള്ള കല്ല്‌പരതുക, പാവാട നനയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ചെമ്പിലയില്‍ മീന്‍ പിടുത്ത0 ഇതൊക്കെ പതിവ് അജണ്ടയില്‍ പെടുന്നവയായിരുന്നു .... തിരികെ കൂട്ടുകാര്‍ക്കായി കൊണ്ട്പോകാന്‍ ചാമ്പങ്ങ,പേരയ്ക്ക,പുളി,നാരങ്ങ,ജാതിയ്ക്കാ ,ചിലുക്കുറ്റിക്കാ ഇതൊക്കെ ഈ യാത്രയില്‍ വേണം ശേഖരിക്കാന്‍. ഹോ...., എന്റെ ഒരു കഷ്ട്ടപാട് ഓര്‍ത്തുനോക്കൂ ...ഒന്നും കിട്ടിയില്ലെങ്കില്‍ അച്ഛന്റെ ഒത്താശയോടെ അമ്മ കറിയില്‍ ചേര്‍ക്കാന്‍ കരുതിയിരിക്കുന്ന ഉപ്പും വാളന്‍ പുളിയും ചേര്‍ത്തിടിച്ചു ഉരുളകളില്‍ നിന്നും എടുക്കും (അമ്മ അറ...