അതിജീവനത്തിന്‍റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങുമുന്‍പ് ............."!!
എനിക്ക് സംസാരിക്കണം ...അതേ നിന്നോട്തന്നെ, ഓരോ നിമിഷവും നിന്നോടുള്ള ദേഷ്യം നുരയുകയാണ് ... യാഥാര്‍ത്ഥ്യത്തില്‍ എന്താണ് നിന്‍റെ പേര്? മരണം എന്ന് തന്നെയല്ലേ?എന്‍റെ മരണം.എനിക്കറിയാം എനിക്കായി മാത്രം ഒരു മരണംഇല്ല എന്ന്.........പക്ഷെ ഞാന്‍ വേര്‍തിരിച്ചെടുക്കുന്നു...വിരല്‍ചൂണ്ടി പറയുന്നു.."നീ നീയാണത്...................".ഞാന്‍ ഭയപ്പെടും എന്ന് മനസിലാക്കിയ നിമിഷങ്ങളില്‍ തണുത്തുറഞ്ഞ ....അട്ടഹാസങ്ങളോടെ നീ എന്നെ ഭയപ്പെടുതിയിട്ടുണ്ട്; നിന്റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പിയിട്ടുണ്ട്.............നിസഹായതയുടെ കണ്ണീരോഴുക്കിയിട്ടുണ്ട്; നേരിയ കാലടികളുടെ തിരിച്ചറിവുകളിലും അത് നീയാകുമെന്ന് കരുതി ഞെട്ടിവിറച്ചിട്ടുണ്ട്...കെട്ടിവരയപ്പെട്ട ബന്ധങ്ങളുമായി ഓടി ഒളിക്കാന്‍ ശ്രമിച്ചു ...അപ്പോഴൊക്കെ പൂച്ചക്കുട്ടി പാതിചത്ത എലിയെ കളിപ്പിക്കുന്ന പോലെ നീ ..........." ...