"അവള്‍ എന്‍റെ സ്വന്തം ബാല്യകാലസഖി !!"

"അടുത്ത ആഴ്ച എന്‍റെ കല്യാണമാണ് നേരത്തെ വരണം "ഫോണിലൂടെ കേട്ട ഈ വാക്കുകളില്‍ ഔപചാരികത ഉണ്ടായിരുന്നോ?അതോ അതില്‍ മുറ്റിനിന്നിരുന്നത് പഴയ സൗഹൃദത്തിന്റെ ഊഷ്മളതായോ !!!എന്താണ് " സൗഹൃദം" ഇതിനെ കുറിച്ചൊന്നുo ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത...പ്രായത്തില്‍ എനിക്ക് കിട്ടിയ കൂട്ടുകാരിയാണ് ആദ്യം സുചിപ്പിച്ച വാക്കുകളുടെ ഉടമ ,അവള്‍ വിളിച്ചിട്ട് ഇപ്പോള്‍ കുറച്ചുസമയം ആയിരിക്കുന്നു..ആ കേട്ട വാക്കുകള്‍ക്കും ഈ എഴുതുന്ന വാക്കുകള്‍ക്കും ഇടയില്‍ മനസ്സില്‍ നിറഞ്ഞുനിന്നത് അവളും ഞങ്ങളുടെ ചങ്ങാത്തവും തന്നെ...എനിക്ക് അത്ഭുതം തോന്നുന്നു... അവള്‍ ഒരു വധുവാകുന്നു !!അവളുടെ പേരിനൊപ്പം ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന കൊച്ചു പാവടയും പച്ചനിറമുള്ള കുങ്കമപൊട്ടും മാത്രമാണതിനു കാരണം ഒരു സംശയവും ഇല്ലാതെ ഞാന്‍ പറയുന്നു അവളാണ് ഈ ജീവിതയാത്രയിലെ ആദ്യ 'കൂട്ടുകാരി'..". നിങ്ങള്‍ക്കും ഉണ്ടാകും ബാല്യകാലത്തിന്‍റെ മാഞ്ഞുപോയ കാലടികളില്‍ ഇങ്ങനെ ഒരു നിഴല്‍ അല്ലെ?നാലാമത്തെ വയസില്‍ ഒരു പുതു മണ്ണിലേയ്ക്കു പറിച്ചുനട്ട ഇളംചെടിയുടെ മുഖമായിരുന്നു അന്നെനിക്ക് ...മണ്ണ് പുതുതെങ്കിലും എനിക്ക് അത്ര അ...