ഉറക്കമില്ലായ്മയിലെ ഉറക്കങ്ങള്‍ (PART-2)

PART 1- http://saranya--mohan.blogspot.in/2012/02/blog-post_20.html PART-2- കുറെക്കൂടി മുന്നോട്ടു പോകുമ്പോള്‍ ഒരു പാട്ട് കേള്‍ക്കാം - "ഇഷ്ട്ടമാല്ലടാ ...എനിക്കിഷ്ട്ടമല്ലെടാ... ഈ തൊട്ടു നോട്ടമിഷ്ട്ടമാല്ലെടാ......" സ്വപ്നക്കൂട് ഫിലിമിലെ ഈ ഗാനം ഞാന്‍ ആദ്യമായി കേട്ടത് അന്നായിരുന്നു... ആ രാത്രിയില്‍, കാറിനുള്ളിലെ സ്വയം ദഹിച്ചുകൊണ്ടിരുന്ന കുറെ മൌനങ്ങളെ അതിജീവിക്കുവാന്‍ അമ്മാവന്‍ പ്ലേ ചെയ്തതായിരുന്നു അത്! നെഞ്ചിനുള്ളിലൂടെ മിന്നല്‍പിണറുകള്‍ പായുന്നു, കരയാന്‍ ആഗ്രഹമുണ്ട്!പക്ഷെ... എനിക്ക് മുഖം നല്‍കാന്‍ മടിചിട്ടോയെന്തോ തൃശൂര്‍നഗരം പിന്നിലേയ്ക്ക് ഓടിമറയുകയാണ്! മരണത്തേക്കാള്‍ ഭീകരമായ അവസ്ഥയെകുറിച്ച് ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ......അതെ, അന്നാണ് ഞാന്‍ അറിഞ്ഞത്, കാല്‍ പാതി മുറിച്ചുമാറ്റേണ്ടിവരുമെന്ന് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്റ്റെഴ്സ്, അല്ലാതെയുള്ള സര്‍ജറിക്ക് തയ്യാറാണ് പക്ഷെ 'നോ ഗ്യാരന്റ്റി ,നോ വാറന്റ്റി'- അങ്ങനെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുള്ള മടക്കമാണ് പ്രസ്തുതയാത്ര! ചടുലമായ ഗാനം അനാഥമായി ഒഴുകി അകന്നുകൊണ്ടിരുന്നു ..... ആദ്യ പോസ്റ്...