Posts

Showing posts from July 10, 2011

"കശുമാവിന്‍ കമ്മലുകള്‍."

Image
                             എം.ടി.യുടെ 'മഞ്ഞ്', വായിച്ചുതീര്‍ത്ത ആ പുസ്തകത്തിലേയ്ക്ക്,നോക്കി അവള്‍  കുറെനേരം ഇരുന്നു,ആദ്യമായല്ല താനിത് വായിക്കുന്നത്,പക്ഷെ ഇന്ന്........... എന്തോ,അതിലെ പ്രധാനകഥാപാത്രം 'വിമല',തന്‍റെ  മനസുവിട്ടു പുറത്തേയ്ക്ക് പോകാന്‍ കൂട്ടാക്കുന്നില്ല,എന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു 'തനിക്കും അവള്‍ക്കുമിടയില്‍ അദ്യശ്യമായ  ഒരു കണ്ണി?', അല്ലെങ്കില്‍ താന്‍ തന്നെ ആണോ അവള്‍?' മനസിന്‍റെ ചോദ്യങ്ങള്‍ക്കൊടുവില്‍  അവള്‍ക്കു ചിരിവന്നു.നഷട്ട പ്രണയത്തിന്‍റെ ഓര്‍മകളില്‍,നഷ്ട്ടപെട്ടു പോകാത്ത പ്രതിക്ഷയോടെ  കാത്തിരിക്കുന്ന വിമല,ആരെയും പ്രേതിഷിച്ചിരിക്കാത്ത തനിക്കു എങ്ങനെ വിമല ആകാന്‍ കഴിയും?പക്ഷെ വിമലയെ ചുഴ്ന്നുനില്‍ക്കുന്ന മടുപ്പിക്കുന്ന ഒരു ഏകാന്തത, തനിക്കു ചുറ്റും ഇല്ലേ?അവള്‍ ഞെട്ടിപിടഞ്ഞ മിഴികളോടെ ചുറ്റുംനോക്കി,കുറഞ്ഞ വോള്‍ട്ടെജില്‍, മങ്ങിനില്‍ക്കുന്ന 'ബള്‍ബു നല്‍ക്കുന്ന അരണ്ട മഞ്ഞവെളിച്ചത്തില്‍ മുറി വളരെ അസ്വസ്ഥമായി തോന്നി,മുറിവാടക പങ്കിടുന്ന,തന്നെ ഒഴിച്ചുള്ള മറ്റുരണ്ടു പേരും നിദ്രയുടെ അഗാധതയിലെവിടെയോ ആണ്..........