(ഇന്നലെ കേട്ടത്)- "നമ്മള് ഒരു വ്യക്തിയെ സ്നേഹിച്ച് സുന്ദരന്‍/സുന്ദരി ആക്കിതീര്‍ക്കുകയാണ് ചെയ്യുന്നത് അല്ലാതെ, മനുഷ്യര്‍ക്ക് അത്ര വല്യഭംഗിയൊന്നുമില്ല !" ശരിയാണല്ലേ ? നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും ഭംഗിയുള്ളവരായല്ലേ തോന്നാറുള്ളൂ ?? നമ്മുടെ മനസിന്റെ ഇഷ്ട്ടം കൂടുംന്തോറും ആ സൗന്ദര്യവും വര്‍ദ്ധിക്കുകയാണ് (ഇപ്പോള്‍ കേള്‍ക്കുന്നത്) ♩ ♪ ♫ ♬ ♭ ♮ ♯ "ഇല്ലാ .........ഇല്ലാ...... മണ്ണില്‍ ഇല്ലാ.... നിന്നെവെല്ലും പുഞ്ചിരി ..."♩ ♪ ♫ ♬ ♭ ♮ ♯
Posts
Showing posts from January 13, 2013
:)
- Get link
- X
- Other Apps
സ്വന്തം മൗനത്തിന് മുഖം കൊടുക്കാന്‍ ധൈര്യമുള്ളവര്‍ നമുക്കിടയില്‍ എത്രപേരുണ്ട്? നീണ്ട 15 വര്‍ഷങ്ങള്‍ എനിക്കു സ്വയം നോക്കേണ്ടിവന്നു എന്നതാണ്സത്യം! അത് സംഭവിച്ച് പോയതാണ് ...... ആ മൗനത്തിന്റെ പങ്കിടാത്ത - ചിന്തകളുടെ ഉമിത്തിയില്നിന്ന് എനിക്കെന്തെക്കെയോ കുത്തിക്കുറിയ്ക്കാന്‍ സാധിച്ചതാണ് ...... ശബ്ദരൂപങ്ങളായി ജന്മമെടുക്കാന്‍ കഴിയാതെപോയവ , വാക്കുകളായി മുക്തിനേടിയതാവാം !! വേനല്‍ താണ്ടിയതുപോലെ ........ നിറഞ്ഞുപെയ്യുന്ന ഒരു പുതുമഴയുടെ തികവില്‍, പുറത്തേയ്ക്ക് വരുന്ന കനല്‍ക്കട്ടകള്‍ അണഞ്ഞുപോകുന്നുവോ ? കാത്തിരിക്കാം ഇനിയൊരു വസന്തത്തിന് !