
തികച്ചും ആകസ്മികമായാണ് ആ മഴത്തുള്ളി കല്ലുകള്‍ക്കിടയില്‍ മഴയേല്‍ക്കാന്‍ കൊതിയോടെനിന്നിരുന്ന ആ ചെടിയിലേക്ക് ചെന്നുപതിച്ചത് !! ഇന്നോളം അറിയാതിരുന്ന കുളിര്മയുംനനവും ചെടിയിലെയ്ക്ക് പകരുമ്പോള്‍, അതില്‍നിന്നും പൊട്ടിവിരിയുന്ന ആനന്ദത്തില്‍നിന്നും ആന്മനിര്വൃതിതേടാന് മോഹിച്ചുനിന്ന മഞ്ഞുതുള്ളിയോട് ചെടി ചോദിച്ചതിങ്ങനെയായിരുന്നു "എന്താണീ കുളിരുപകരുന്ന തണുപ്പും നനവും" ചോദ്യത്തിന്റെ അവസാന ധ്വനിയോടൊപ്പം വഴുതിവീണ മഴത്തുള്ളി പരാജയജന്മത്തിന്റെ ഭാരത്തോടെ മണ്ണിലേയ്ക്കു ലയിക്കാന്‍ താമസിച്ചതേയില്ല