പോയത് പോട്ടെ ,ദുഖിക്കാന്‍ നേരമില്ല "
തോമസ് ആല്‍വ എഡിസന് 85 വയസുള്ളപ്പോള്‍ ,ഒരു ദിവസം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തോട് ഒരാള്‍ വന്നു പറഞ്ഞു -"അങ്ങയുടെ ആ വലിയ പരീക്ഷണശാല കത്തികൊണ്ടിരിക്കുകയാണ്" .നുറ്കണക്കിന് പരിക്ഷണങ്ങള്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന ആ കൂറ്റന്‍ പരീക്ഷണശാല കത്തികൊണ്ടിരിക്കുന്ന വാര്‍ത്ത കേട്ടിട്ടും എഡിസണ്‍ അമ്പരന്നില്ല .ഭര്‍ത്താവിന്റെ പരിശ്രമശ്രമങ്ങളെല്ലാം ചാമ്പലായതറിഞ്ഞു അദ്ദേഹത്തിന്റെ തലയില്‍ കൈ വെച്ച് നിലവിളിക്കുന്നത് കണ്ടു എഡിസണ്‍ പറഞ്ഞു -"പോയത്പോയി.. കരഞ്ഞിട്ടുകാര്യമെന്ത്? ഇനി ചെയ്യേണ്ടതെന്തെന്ന് ചിന്തികേണ്ട സമയമാണിത്" എന്നിട്ട് അദ്ദേഹം തന്റെ മുറിയില്‍ പോയിരുന്ന് പുതിയ പരീക്ഷണശാല സജ്ജീകരിക്കാനുള്ള കെട്ടിടത്തിന്റെ പ്ലാന്‍ വരയ്ക്കാന്‍ തുടങ്ങി.. ജിവിതത്തില്‍ നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ ദുരന്തങ്ങളോട് നാം പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് എഡിസന്റെ ജീവിതത്തിലെ ഈ സംഭവം നമുക്ക് കാണിച്ചുതരുന്നു... "keep your face to the sunshine .. & you cannot see the shadow " ...