അതിജീവനത്തിന്‍റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങുമുന്‍പ് ............."!!

എനിക്ക് സംസാരിക്കണം ...അതേ നിന്നോട്തന്നെ, ഓരോ നിമിഷവും നിന്നോടുള്ള ദേഷ്യം നുരയുകയാണ് ... യാഥാര്‍ത്ഥ്യത്തില്‍ എന്താണ്   നിന്‍റെ പേര്? മരണം എന്ന് തന്നെയല്ലേ?എന്‍റെ മരണം.എനിക്കറിയാം എനിക്കായി മാത്രം ഒരു മരണംഇല്ല എന്ന്.........പക്ഷെ ഞാന്‍ വേര്‍തിരിച്ചെടുക്കുന്നു...വിരല്‍ചൂണ്ടി പറയുന്നു.."നീ നീയാണത്‌...................".ഞാന്‍ ഭയപ്പെടും എന്ന് മനസിലാക്കിയ നിമിഷങ്ങളില്‍ തണുത്തുറഞ്ഞ ....അട്ടഹാസങ്ങളോടെ നീ എന്നെ ഭയപ്പെടുതിയിട്ടുണ്ട്; നിന്റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പിയിട്ടുണ്ട്.............നിസഹായതയുടെ കണ്ണീരോഴുക്കിയിട്ടുണ്ട്; നേരിയ കാലടികളുടെ തിരിച്ചറിവുകളിലും അത് നീയാകുമെന്ന് കരുതി ഞെട്ടിവിറച്ചിട്ടുണ്ട്...കെട്ടിവരയപ്പെട്ട ബന്ധങ്ങളുമായി ഓടി ഒളിക്കാന്‍ ശ്രമിച്ചു ...അപ്പോഴൊക്കെ പൂച്ചക്കുട്ടി പാതിചത്ത എലിയെ കളിപ്പിക്കുന്ന പോലെ നീ ..........."

                                                              പിന്നീടൊരിക്കല്‍ ഞാന്‍ നിന്നെ തിരഞ്ഞു വന്നു...അപ്പോള്‍ നീ എന്നില്‍ നിന്നും സമര്‍ഥമായി ഒളിഞ്ഞിരുന്നു...നിന്നെ തേടി ഞാന്‍ കുറെഅലഞ്ഞു .........നിന്നിലെയ്ക്കെത്താനുള്ള  എന്‍റെ പാതകള്‍ നീ കൊട്ടിയടച്ചു  കളഞ്ഞു !!
ഒടുവില്‍ ഞാന്‍ പിന്തിരിഞ്ഞ് പുതിയ സൂര്യന്റെ വിളറിയ വെളിച്ചത്തിലൂടെ നടക്കുമ്പോള്‍ അപ്രത്യക്ഷമായി നീ എന്‍റെമേല്‍ ചാടിവീണു ...നീ പ്രതീക്ഷിച്ച പോലെ സംഭവിച്ചില്ല അല്ലേ? മരവിപ്പ് നിറഞ്ഞ ആ കൂര്‍ത്ത നോട്ടം  കണ്ടിട്ടാണോ നീ അന്ന് മറഞ്ഞു പോയത് ...??അല്ലെങ്കിലും ഇരയെ ഓടിച്ചിട്ട് പിടിച്ചു കടിച്ചുകീറുന്നതിലല്ലേ നിന്‍റെ സന്തോഷം ........?!!


നീ രംഗബോധമില്ലാത്തകോമാളി' എന്ന് പറയുന്നത് എത്രയോ സത്യം.. ഓര്‍ക്കുന്നുണ്ടോ നീ അന്ന് തട്ടിത്തെറിപ്പിച്ച ആ ജീവന്‍?എവിടെ..........?!! നിനക്കതൊന്നും പുത്തരിയല്ലല്ലോ...........ചിലപ്പോള്‍ നിന്‍റെ നേരംപോക്കുകളില്‍ ഒന്ന് മാത്രമായിരുന്നിരിക്കാം അത്....അന്നത്തെ നിന്‍റെ ആ ചിന്തയുടെ എന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളില്‍ ഒരാളായ ഞാന്‍ പറയുന്നു ...ഇപ്പോള്‍ ഞാന്‍ നിന്നെ ഭയക്കുന്നില്ല ;ഈ നിമിഷം നിന്‍റെ കൂടെവരാന്‍ ഞാന്‍ തയ്യാറാണ് .എല്ലാ ബന്ധങ്ങളെയും ഞാന്‍ അതിജീവിച്ചു നില്‍ക്കുന്നു...വരാന്‍കഴിയുമോ? ഇപ്പോള്‍ ??തിരയൊഴിഞ്ഞ തീരമായി തന്നെ പറയുന്നു...., എനിക്ക് നിന്നെ കാണുവാന്‍ ആഗ്രഹമുണ്ട് , എന്തിനു?? എന്തുകൊണ്ട്?? എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല ...നിന്നോടുള്ള ദേഷ്യത്തിനോടുവില്‍ ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് നീ തെറ്റിദ്ധരിക്കരുത് നേരം പുലരാരായിരിക്കുന്നു എന്നിലെ അതിജീവനത്തിന്‍റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങുമുന്‍പ് വരില്ലേ നീ ... ഈ ഒരുദയഎങ്കിലും എന്നോട് കാണിക്കൂ............."'''''''''

Comments

അതിജീവനത്തിന്റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങും മുന്‍പ്...
മരണത്തെ എന്തിനാണ് സ്നേഹിക്കുന്നത്? സ്വയം സ്നേഹമില്ലാത്തവരാണ് മരണത്തെക്കുറിച്ച് സംസാരിക്കുന്നത്...
yesodharan said…
എന്തെ ഇത്ര നിരാശ....?
എഴുത്തിലുടനീളം അത് വ്യക്തമാണ്....
നന്നായി എഴുതാന്‍ കഴിയുന്ന ഒരാള്‍ അതിജീവനത്തിന്റെ
പുതിയ വഴികളിലൂടെ സഞ്ചരിക്കുകയല്ലേ വേണ്ടത്....?നിരാശ മാത്രമായി ജീവിതമില്ല....
പൂര്‍ണമായ സന്തോഷവും അവിടെ ഇല്ല...പ്രതിസന്ധികളെ അതിജീവിക്കാന്‍
സ്തൈര്യം നേടുക...
ആശംസകള്‍...
Junaiths said…
അതിജീവനത്തിന്റെ ശക്തി എന്തിനു കളയണം...സ്വയവും മറ്റുള്ളവരോടും സംസാരിക്കാൻ കഴിയുമ്പോൾ,സംസാരിക്കുമ്പോൾ നമ്മൾ ശക്തിയാർജ്ജിക്കുകയാണല്ലോ..അതിൽ മരണത്തെ,സത്യമെങ്കിലും,എന്തിനു വലിച്ചിടണം..ആഗ്രഹിച്ചാലും ഇല്ലെങ്കിലും,സ്നേഹിച്ചാലും ഇല്ലെങ്കിലും മരണം വരും..അതിനെ കാത്തിരിക്കണ്ട കാര്യമൊന്നുമില്ല..
നന്നായി എഴുതുക ആശംസകൾ
maranathinu munpe....vishalamaya oru jeevitham bhakki kidakkunnu....
സജി said…
ഒരു സൃഷ്ടിയാണെങ്കിൽ ഒന്നും പറയാനില്ല, കൊള്ളാം.

അല്ല, ആത്മഗതമാണെങ്കിൽ ഉണ്ട് താനും!!
sabri said…
നല്ല ഫീല്‍ ചെയ്യുന്ന രീതി ,,ഇഷ്ടായി
സുബ്രമണ്യന്‍.ടി ആര്‍

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................