"ഇതാഞാന്‍വന്നിരിക്കുന്നു..........."


"ഇതാഞാന്‍വന്നിരിക്കുന്നു..........."

"സ്വപ്നങ്ങളിലാത്ത ഒരു ഉറക്കം... കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത ഉണര്‍വിലേയ്ക്കുള്ളവഴിയിലേയ്ക്ക് അവശേഷിച്ചിരുന്ന ആ നിമിഷങ്ങളില്‍ ഞാന്‍ നിന്‍റെ പദതാളം തിരിച്ചറിയുന്നുണ്ടായിരുന്നു...ഞരബിലേയ്ക്ക് ആഴ്ന്നിറങ്ങിയ സൂചിമുനയുടെ അവസാന ഓര്‍മയ്ക്കും നിന്‍റെ അകമ്പടി ഉണ്ടായിരുന്നല്ലോ...!! ഇപ്പോഴും ചുവരിനപ്പുറം ആര്‍ത്തുപെയ്യുന്ന നിന്നെ ഞാന്‍ അകക്കണ്ണില്‍തിരയുകയായിരുന്നു ....."
ഒടുവില്‍ ആയാസപ്പെട്ട്‌ വലിച്ചു തുറന്ന കണ്ണുകള്‍ക്ക്‌മുന്നില്‍വരാതെ നീ ഇരുളിന്‍റെ മറവില്‍ ഒളിച്ചുനിന്നതെന്തേ ??നിന്‍റെ കുളിര് ഞാന്‍ അറിയുന്നില്ല... ഞാന്‍ ഒരു അഗ്നിപര്‍വ്വതംകണക്കെ പുകയുകയാണ്... അവസാനമുടിയിഴയും ഉപേക്ഷിച്ചു പോയ എന്‍റെ നഗ്നമായ തലയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ പൊടിയുന്നുണ്ട് നീ കാണുന്നില്ലേ?ഒരു നിമിഷമെങ്കിലും നിന്നിലേയ്ക്ക്ഇറങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...തീര്‍ച്ചയായും,തീര്‍ച്ചയായും ഞാന്‍ എത്തിയേനെ.... പക്ഷെ ഈ ഇരുട്ടില്‍ മരുന്നുകളുടെ ഗന്ധങ്ങള്‍ക്കിടയില്‍ ഞാന്‍ നീച്ച്ചലയായിപ്പോയിരിക്കുന്നു...!!എന്‍റെ ചിന്തകള്‍.. ഓര്‍മ്മകള്‍... എല്ലാം പകച്ചുനില്‍ക്കുന്നതു നീ കാണുന്നുണ്ടാവും അല്ലേ????? ...എന്നിട്ടും നിന്നെഞാന്‍ പൂര്‍വാധികം സ്നേഹിക്കുന്നു... മോഹിപ്പിക്കുന്ന രാഗങ്ങളോടെ മഴേ.. നീ എന്നെ തിരിച്ചുവിളിക്കുകയാണ്‌ അല്ലേ? ജീവിതത്തിന്‍റെ പച്ചപ്പുകള്‍ എന്നെ കാത്തിരിക്കുന്നു എന്ന് നീ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു അല്ലേ ???
അടുത്തുനിന്നുംകേട്ടിരുന്ന ഞരക്കംശക്തമാകുന്നു ...അതെ എന്നെയുംനിന്നെയും മാത്രം സാക്ഷിയാക്കി , ആ കരിംതേളിന്റെ കരാളഹസ്തങ്ങളില്‍ ഒരു ജീവിതം അവസാനിക്കുകയാണ് ....!! നിന്‍റെ താളംപതിഞ്ഞുതുടങ്ങിയിരുന്നു ... നീ തേങ്ങുന്നുണ്ടോ; എനിക്ക് തോന്നിയതാകും...അല്ലേ? നീ നല്കിയ തണുത്ത കാറ്റില്‍ ഞാന്‍ എന്‍റെ ഉഷ്ണത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയായിരുന്നു ... അപ്പോഴും നീ എന്താണ് പറഞ്ഞിരുന്നത് ?? എന്നെയും കാത്ത് നീ ഈ തണുപ്പുറഞ്ഞു തുടങ്ങിയ ഈ വഴികളില്‍ ഉണ്ടാകും എന്നായിരുന്നു അല്ലേ? ഇതാഞാന്‍വന്നിരിക്കുന്നു ഒരു അഗ്നിപര്‍വ്വതമായല്ല ഈ മഴത്തുള്ളികളില്‍ ഒരാളായി ...നിന്‍റെ ചങ്ങാതിയായി ..."

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................