അറിയുന്നു ഞാന്‍ നിന്റെ സൗഹൃദത്തിന്റെ പുണ്യം ....!!

ഇതാ നോക്കൂ......... അവള്‍ വന്നിരുന്നു ഇതുവഴിയെ ഇത്തിരിമുന്‍പ് കൈകളിലേയ്ക്ക് അവള്‍ ഇറ്റിച്ച്‌തന്ന സമ്മാന തുള്ളികള്‍ കണ്ടോ ...എനിക്കുറപ്പാണ് അവള്‍ വന്നത് എന്നെ തേടിമാത്രം അല്ലെങ്കില്‍ അതേമുഹൂര്‍ത്തില്‍ അവള്‍ അടര്‍ന്നുവീഴില്ലായിരുന്നു എന്‍റെ കൊഴിഞ്ഞുപോവാതെ ഞാന്‍ തടഞ്ഞുവെച്ചിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ആര്‍ത്തലയ്ക്കില്ലയിരുന്നു .എന്‍റെ തേങ്ങലുകള്‍ മറച്ചുപിടി ക്കാന്‍ ശബ്ദംതരില്ലായിരുന്നു!! നേര്‍ത്ത ശബ്ദതിലുതിര്‍ന്ന ഉത്തരം നല്‍കാന്‍ കഴിയാതെപോയ ആ ചോദ്യാവലി നീയും കേട്ടിരുന്നു അല്ലെ?നീ അത് മുന്‍കൂട്ടി കണ്ടിരുന്നോ? അറിയുന്നു ഞാന്‍ നിന്റെ ഈ സൗഹൃദത്തിന്റെ പുണ്യം ....!! ഉണ്ടാകില്ലേ നീ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു ഞാന്‍ ഒടുവില്‍ യാത്രപറയാതെ അന്തിമ യാത്രയ്ക്കിറങ്ങുംമ്പോഴും ഉണ്ടാവണം .........ഇന്നത്തെപോലെ എന്നെ ഒളിപ്പിച്ചുപിടിക്കാന്‍ !!!

Comments

jj09895508817 said…
അവള്‍ വന്നത് എന്നെ തേടിമാത്രം !!!

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

"എന്‍റെ മഴയ്ക്ക്‌................