വിരല്‍തുമ്പിലൊരു കൈത്തിരി തെളിഞ്ഞപ്പോള്‍

 മനസ്സില്‍ നല്ലവേനലും കണ്ണുകളില്‍ മഴയുംവാക്കുകളില്‍വസന്തവുമായി  ഇരിക്കുമ്പോഴാണ് ആദ്യമായി ഈ കവിത കേള്‍ക്കുന്നത് -

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.............."
അന്ന് എനിക്ക് അതില്‍ കേട്ട് കൊതിതീരാത്ത വരികള്‍  ഇവയായിരുന്നു
"അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..""

 പിന്നീട് വാക്കുകളില്‍ മാത്രമല്ല മനസിലും പ്രതീക്ഷകളുടെ ഒരു വസന്തം മോട്ടിടവെ ഞാന്‍ വീണ്ടും ആ കവിതകേട്ടു ;ഇപ്പോള്‍ അതിലെ  ആദ്യ നാലുവരികള്‍എന്‍റെ മനസ് സ്വയം വീതംവെച്ചിരിക്കുകയാണ് ... അതിങ്ങനെ-

"നീ ഒത്തിരിമാറി പോയല്ലോടി " പഴയസഹപാഠിയുടെമുഖത്ത്  വര്‍ഷങ്ങളുടെ അകല്‍ച്ചയുടെയാതൊരു  അപരിചിതത്വവും ഉണ്ടായിരുന്നില്ല ...അതുകൊണ്ടുതന്നെ ഞാനും മനസ്തുറന്നുതന്നെയാണ് ചിരിച്ചത് "യു .പി.എസ് ഇവിടെ വെച്ചാല്‍ മതി "... എന്‍റെ  സഹപാഠി തുടരുകയാണ് "ആദ്യം സ്വിച്ച് ഓണ്‍ ചെയ്യണം " , ട്ഇത്രയുംപറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ ഹ ഹ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ പഠിക്കുകയാണ് ... ആ ദിവസത്തില്‍ നിന്നും ഇന്നിലേയ്ക്ക്  ഏകദേശം ഒരു വര്‍ഷത്തോളം ദൂരം മാത്രം !!
യാത്രപറഞ്ഞ് ലുങ്കിയുടെതുമ്പ് കൈയിലെടുത്തു
സഹപാഠി വീണ്ടും ഓര്‍മിപ്പിച്ചു " അറിയില്ലെന്നും പറഞ്ഞ് ഉപയോഗിക്കാതിരിക്കരുത് ,ഞാന്‍ കുറെപാട്ട് അതില്‍ ഇട്ടിട്ടുണ്ട്, പിന്നെ ഗെയിം .... എല്ലാം നോക്കണം ,ഉപയോഗിച്ച്തന്നെ  പരിചയം ഉണ്ടാക്കണംഎന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു "മിസ്സ്‌ട്കോള്‍" തന്നാല്‍മതി. ".ഒരു നന്ദി പ്രകാശന ചടങ്ങ് അവിടെ മഹാബോറായിരിക്കും എന്ന്തോന്നി; ഇല്ല ഞാന്‍ ആ അര്‍ഥത്തില്‍ ഒന്നും പറഞ്ഞില്ല." 
 തോണ്ണംകുഴി  എന്ന ഒരു ചെറിയ ഗവണ്‍മന്റ്റ്‌ യു.പി  സ്കൂളില്‍ വെച്ച് എനിക്ക് ഒരു കോള്‍ കിട്ടി നമ്മുടെ മേല്‍സുചിപ്പിച്ച നല്ല ചങ്ങാതിതന്നെ  "നീ ഇനി എന്ന  വീട്ടിലേയ്ക്ക് ....".കോള്‍കട്ട്‌ ചെയ്യുമ്പോള്‍ ചെറിയചില ചോദ്യങ്ങള്‍, ഞാന്‍ സ്വയംചോദിച്ചു  അതില്‍ ആദ്യത്തേത്‌ ഇതായിരുന്നു "കമ്പ്യൂട്ടര്‍ എനിക്ക് പിടിതരുമോ ?".ഒടുവില്‍ താല്‍കാലികമായി  കെട്ടിയഅധ്യാപകവേഷം അഴിച്ചുവെച്ച്‌ ഞാന്‍ തിരികയെത്തിയ ദിവസങ്ങളിലൊന്നില്‍ അവരെത്തി ഒന്ന് നമ്മുടെ സഹപാഠിതന്നെ പിന്നെ പ്രസ്തുതസഹപാഠിയുടെ നേര്‍സഹോദരന്‍,രൂപത്തിലും ഭാവത്തിലും നല്ല സാമ്യമുള്ള ഈ സഹോദരന്‍ സ്വന്തം നാട്ടുകാരനെങ്കിലും മുന്‍പരിചയംഇല്ല ,കൂടെ സഹോദരന്റെ ഒരു സുഹൃത്തും ഉണ്ട് , ഈ സുഹൃത്താണ് എനിക്ക് വര്‍ക്കിനെക്കുറിച്ച് പറഞ്ഞ്തരിക !!, എന്‍റെ ആദ്യത്തെ ഐ.റ്റി അധ്യാപകനെ തികഞ്ഞ ഭയഭക്തി ബഹുമാനങ്ങളോടെയാണ് ഞാന്‍ നോക്കിയത് പക്ഷെ പുള്ളിക്കാരനാകട്ടെ കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും ഇടയ്ക്കിടെ വെള്ളംകുടിച്ചുകൊണ്ട് ച്ചുറ്റുവട്ടമൊക്കെ നിരിക്ഷിക്കുകയാണ് !! എല്ലാം വായിച്ചെടുക്കാന്‍ ശ്രമിക്കുന്നപോലെ സുക്ഷ്മമായ നോട്ടം ...(ഇതിനെക്കുറിച്ച് പിന്നിടൊരിക്കല്‍  പറഞ്ഞപ്പോള്‍ ആള് സമ്മതിച്ചു "എന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്‍റെ നോട്ടം ശരിയല്ലെന്ന് "ഹ ഹ ).അന്നാണ് എനിക്ക് ഓര്‍കുട്ടില്‍ ഒരു അക്കൗണ്ട്‌ പിറന്നത്‌ ,പിന്നെ  സ്കയ്പിലും !!

 വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടുന്നത് "സ്വപ്നവല"യില്‍ വെച്ചായിരുന്നു.ഒരു ഇലക്ഷന്‍ ദിവസം ,യാത്രാമധ്യേ വോട്ട്ചെയ്തിട്ട് പോയാല്‍മതി  എന്ന ചില നിര്‍ബന്ധങ്ങള്‍ ഫോണിലൂടെ അറിഞ്ഞ എന്‍റെ സഹപാഠി സ്വതസിദ്ധ ശൈലിയില്‍  അല്പം രോഷാകുലനായി പ്രതികരിച്ചു.സ്വപ്നവലയുടെഓഫീസ് അവിടെ ഒരു ഓഫീസിനുവേണ്ട ഗൌരവം മുഖങ്ങളില്‍വരുത്തി നമ്മുടെ സഹപാഠിയുംസഹോദരനും സഹപാഠിയുടെ ഇളയസഹോദരനെയും കസിന്‍ സഹോദരനെയും പരിചയപ്പെട്ടു അന്ന് അധ്യാപകന്‍റെ ക്ലാസ്സ്‌ ഉണ്ടായിരുന്നുഞാനും ഇപ്പറഞ്ഞ കസിനുമാണ് വിദ്യാര്‍ ഥികള്‍... ഇടയ്ക്ക് അദ്ധ്യാപകന്‍  ചോദിക്കും മനസിലായോ ", ചോദ്യം തീരുമുന്പു ജില്‍സണ്‍ എന്ന കസിന്‍ പറഞ്ഞുകഴിയും "പിന്നെ... മനസിലാകുന്നുണ്ട് "; സംശയം തോന്നിയിട്ടോ എന്തോ നമ്മുടെ അധ്യാപകന്‍ ചോദ്യം ഉന്നയിച്ചു "എങ്കില്‍പറയ്‌ എന്തിനാ  ക്യാപ്‌ച്ച ഉപയോഗിക്കുന്നത്?"ഉത്തരതിനുണ്ടോ പഞ്ഞം!! വെടിയുംപുകയും പോലെ അത് ആര്‍ത്തലച്ചു "അല്ലെങ്കില്‍ ഈ സോഫ്റ്റ്‌വയറൊക്കെകൊണ്ട് കുണ്കുണ കുണ്കുണ എന്നങ്ങടിച്ചു കയറത്തില്ലയോ"ഒരു ചെറിയ ചിരി പടരുന്നു
 ഒന്നാംസ്ഥാനത്ത് നമ്മുടെ മിടുക്കനായഅധ്യാപകന്‍ തന്നെ !! സഹപാഠിഎയര്‍പിടിക്കുന്നു "ഡാ... ഇതു ഓഫീസാണ് ".ഈ അധ്യാപനത്തില്‍ ഒഫീഷ്യല്‍ അധ്യാപകന്‍ മാത്രമല്ല ബാക്കിയെല്ലാവരും പങ്കാളികള്‍ തന്നെ!! പറയാതിരിക്കാന്‍  വയ്യ നമ്മുടെ സഹോദരന്‍ ജോണ്‍സണ്‍ ഒരു ഒന്നാംക്ലാസ്സ്‌അധ്യാപകന്‍തന്നെ... ഇടയ്ക്ക്സഹപാഠി  അന്യേഷിക്കാന്‍  മറക്കുന്നില്ല  "നിനക്ക് വല്ലോം  മനസിലാകുന്നുണ്ടോടി..............." ,അവിടെവച്ചായിരുന്നു  റോണി (സംശയിക്കേണ്ട ഒഫീഷ്യല്‍ അദ്ധ്യാപകന്‍തന്നെ കക്ഷി) മുഖപുസ്തകത്തിന്‍റെ ഒരു താള്‍ തയ്യാറാക്കിതന്നത് , അത് ഞാന്‍ ചുളിവുകള്‍വീഴാതെ , എടുക്കാതെ.. വച്ചിരിക്കുന്നകണ്ടപ്പോള്‍ ക അധ്യാപകന്‍  എന്നെ ഉപദേശിച്ചുനോക്കി ..ഞാന്‍ പക്ഷെ ഞാന്‍ രക്ഷപെടാതെനിന്നു ഒടുവില്‍ അധ്യാപകന്‍ തീര്‍ത്തുപറഞ്ഞു "ഉപയോഗിച്ചേ  തീരൂ "അതിനു റിസള്‍ട്ട്‌ഉണ്ടായെന്നു പ്രത്യേകം പറയേണ്ടല്ലല്ലോ .... തുടര്‍ന്ന്  എന്നോടൊപ്പം

വിട്ടിലെത്തിയ സഹോദരനും അധ്യാപകനും എനിക്ക് നെറ്റില്‍ നിന്നും ഒരു കുറുക്കനെ പിടിച്ചുതന്നു , ആ കുറുക്കന്‍ നയിക്കുന്ന വഴിയെ പിന്തുടരാന്‍ നിര്‍ദേശിച്ചു...!!,  എന്‍റെഅധ്യാപകന്‍ ഒരു സംവിധായകന്‍ ആണ് കേട്ടോ ... !!ആളിനെ ഞാന്‍ പിന്നിടൊരിക്കല്‍ പരിചയപ്പെടുത്തി തരുന്നുണ്ട് ( എളുപ്പത്തില്‍ ആ കര്‍മ്മം നിര്‍വഹിക്കുക സാധ്യമല്ല)

പിന്നെ നമ്മുടെ സഹോദരന്‍ ,മനസിലായില്ലേ നമ്മുടെ സഹപാഠിയുടെ നേര്‍സഹോദരന്‍....!! ഒരു മിസ്സ്‌ട്കോള്‍ന്‍റെ അകലത്തില്‍ എല്ലാ സപ്പോര്‍ട്ടുകളും കാര്‍മേഖങ്ങലില്ലാത്തചിരിയും സുക്ഷ്മകരുതലുകളും ... !!അവിടെയും നന്ദിപ്രകാശനങ്ങള്‍ ഉണ്ടായിട്ടില്ല...ഒരിക്കല്‍ ഞാന്‍ നമ്മുടെ സ്വന്തം  സഹപാഠിയോട് ,ഇത്തിരി നന്ദി പറയാമെന്നു കരുതിവട്ടംകൂട്ടി.. എന്‍റെ മൊത്തംവട്ടത്തിനുംകൂടി ഒരു ഒറ്റമറുപടി 'പോടീ പട്ടീ " ഹ ഹ അതാണ്‌ എന്‍റെ ഗ്രേറ്റ്സഹപാഠി ജീസണ്‍!!!
  
പിന്നീട് ആദ്യപടിയില്‍ എന്‍റെ പൊട്ടത്തരങ്ങള്‍ക്ക് ഇരയായ ഒരു നാട്ടുകാരന്‍ മാഷുണ്ട് !! ബ്ലോഗ്‌എന്ന ആശയവുംവഴിയും തുറന്നു തന്നകക്ഷി ... ആ വഴിയില്‍പൂര്‍ണ്ണ പിന്തുണയും യാതൊരു മടിയുമായില്ലാതെ നല്‍കിയത് അധ്യാപകനും ആന്മവിശ്യാസമാകട്ടെ സഹോദരനുംമേല്‍പ്പറഞ്ഞമാഷും ആയിരുന്നു ... നല്ല വാക്കുകള്‍ പറയാന്‍ ജീസണ് ഒരിക്കലും മടിയുംമറവിയും ഇല്ലല്ലോ !! ബ്ലോഗിന്റെ തട്ടകത്തില്‍ ഞാന്‍ ഒന്നും ആയില്ലെങ്കിലും ആ വഴിലൂടെയുള്ള യാത്രയില്‍ ആണല്ലോ എന്‍റെ ലോകം കൂടുതല്‍കൂടുതല്‍ വിശാലമായതു... ഷാജിമാഷും( മുള്ളൂക്കാരന്‍) പാറുചേച്ചിയും ആ വിശാലതയിലെ വാക്കുകള്‍ക്കു ശബ്ദങ്ങള്‍ കുറവാണ് !!അതുകൊണ്ട് ആ വഴിയെ നമുക്ക് പിന്നീടൊരിക്കല്‍ സഞ്ചരിക്കാംഅല്ലെ?
 അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് കവിത ഞാന്‍ ഇനിപറയേണ്ടതുണ്ടോ ആ വരികളെ എന്‍റെ മനസ്.. ചിന്തകള്‍..  ബോധമണ്ഡലം...എങ്ങനെയാകും പകുത്തത്എന്ന് !!അതെ അങ്ങനതന്നെ ഞാനെന്ന പാഴ്ചെടിയെ ആ ഇരുട്ടില്‍നിന്നും കണ്ടെടുത്തത് എന്‍റെ സഹപാഠി തന്നെ !!(ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു)
എന്‍റെ ചി റകിനാകാശംതന്നത് പ്രധാനമായും നമ്മുടെ അധ്യാപകനും  നാട്ടുകാരന്‍മാഷും ചേര്‍ന്ന്തന്നെ...
ഇവിടെ ആന്മശിഖിരത്തില്‍ (സ്വപ്നവലയില്‍ ) ഒരുകൂട്‌ തന്നത് മറ്റാരാണ്‌ നമ്മുടെ  സ്മാര്‍ട്ട്‌ സഹോദരന്‍ അല്ലാതാര് ?!!
 കവിത എന്‍റെ ജീവിത യാത്രയുമായി മുന്നോട്ട്....
കവിത തുടരുകയാണ്... പഴയ വരികളുടെതുടര്‍ച്ചയായ
നല്ല സുഹൃത്ത് ബന്ധങ്ങളിലൂടെ നിഴലുകളുംവെളിച്ചങ്ങളും ഇടകലരുകയാണ് ....
"""ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു...."""( മധുസുതന്‍ജി
താങ്കളുടെ ശബ്ദത്തിനും ഓ എന്‍ വി സാര്‍ അങ്ങയുടെ വരികള്‍ക്കും   ....ഒരായിരം   നന്ദി താങ്കളുടെ ഈ വരികള്‍ 'കിടു' തന്നെ ...എന്‍റെ ഈ എളിയജന്മത്തിലും ഈ വരികള്‍ ചേര്‍ന്നിരിക്കുന്നു ...")
നന്ദി പറയാന്‍കഴിയാത്ത അല്ലങ്കില്‍ കഴിയാതെപോയ ആവരികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു വിരല്‍തുമ്പിലെ കൈത്തിരി കുഉടുതല്‍ പ്രഭയോടെ തെളിയുകയാണ് ഓരോ നിമിഷവും


Comments

Excellent language, awesome feel, superb thoughts. Plz write more...
DeepZ said…
Kollam kalkki...nalla feel undu vayikkan...keep it up :)
Anandhu said…
valare nannayittund
TOUCH ME NOT said…
Nice...A Distinct Expression of Ones Soul...Good Job...
Jilson Thomas said…
This is great.. you did a very good job. Looking forward to your next post... Keep up the great work.....!!
geethu said…
all d best....kolam nanayitundu...
Anonymous said…
nice sharanaya.. ithu enikku ettavum ishtapetta oru kavitha aanu.. ithu ente jeevithathil chila prasnangal vare undakki.. all the best sharanya.. good work.. jaysinkrishna
Rosemary said…
ho!!!!!!!!!!!wonderful saru...... ah song um very excellent.... friend nte manas enikishtayi..... good work.... May God Bless u....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................