ദാ... ഈ വഴിയാണെന്ന് തോന്നുന്നു ........."
കടന്നുപോന്ന ചെറുനാട്ടുവഴിയുടെ ഓർമമകളെ ആവാഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പുലമ്പി,പിന്നെ ഒരു നിമിഷം ശങ്കിച്ചുനിന്നു "ഇതു തന്നെയാണോ .......?"

ചാഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിലേയ്ക്ക്‌ ചാരിനിന്നുകൊണ്ട് ഹരി തെല്ലുറക്കെ ചിരിച്ചു,
"ന്താപ്പോ ഇത്ര അട്ടഹസിക്കാൻ ........."
തിരിഞ്ഞു നോക്കാതെയാണ്‌ ചോദ്യം
അതേ ചിരി അല്പം ശബ്ദംകുറച്ച് ആവർത്തിക്കുന്നതിനിടയിൽ അവനും കണ്ണോടിച്ചു എവിടെയെങ്കിലുമുണ്ടോ ആ ചുവന്ന വാകമരം?!!

ഇപ്പോൾ അവളുടെ നോട്ടം അവന്റെ മുഖത്ത് വന്നുനില്ക്കുകയാണ് "യെന്തേ ഒന്നും പറയാത്തെ ...." അവളുടെ ശബ്ദത്തിനും ചിരിയുടെചുവ !
"അല്ലയോ ഭവതീ... എന്നെ നീപറഞ്ഞ ആ ഗുല്മോഹറുകളുടെ ചുവന്നതാഴ്വരയിലെത്തിച്ചാലും...."മസിലുപിടിച്ച നാടകീയഭാവം മുഖത്തുനിന്നും നഷ്ട്ടപെട്ട ആ നിമിഷം ഹരി വീണ്ടും പൊട്ടിചിരിച്ചു.
"ആക്കല്ലേ.... അത് ഞാൻ കണ്ടുപിടിക്കും നോക്കിക്കോ "
അവൾ വീണ്ടും നടന്നുതുടങ്ങിയിരുന്നു.

"ചേട്ടാ...ഇവിടെയെവിടാ ഒരു വാകമരമുള്ളത്?" ഹരി നോക്കുമ്പോൾ കക്ഷി പശുവിനെ തീറ്റികൊണ്ടിരിക്കുന്ന ഒരാളുടെ അടുത്തുനില്പ്പുണ്ട് !അയാൾ കൈചൂണ്ടികൊണ്ട് എന്തൊക്കെയോ പറയുന്നു,ഇടയ്ക്ക് മുഖംതിരിച്ചു തന്നെ നോക്കുന്നുണ്ട്!
അമ്മവീട്ടിൽ അവധികാലത്ത്കണ്ടിരുന്ന ചുവന്നവാകമരം തിരഞ്ഞ്‌ അവൾ വന്നിരിക്കുന്നത് ഗാർഡൻസിറ്റിയിൽ നിന്നാണ് !

"ഹരീ ..........." അവളുടെ ശബ്ദം.
"ഓ......ഇവിടെയായിരുന്നോ "ചിലുക്കുറ്റിമുള്ളുകളെ അകത്തിനടക്കുമ്പോൾ ആന്മഗതം ഉയരുന്നു !
വാകമരത്തിന്റെ വളപ്പൊട്ടുകൾ നിറഭേദം വരുത്തിയിരിക്കുന്ന പുല്ലുകളിൽ ചവിട്ടിയതും കണ്ണുകൾമിഴിച്ച് അവൾ ഹരിയെ തിരിഞ്ഞുനോക്കി ചിതറിക്കിടക്കുന്നത് വാകപൂക്കൾ തന്നെ പക്ഷേ ചുവന്നവയല്ല മഞ്ഞനിറത്തിലുള്ള പരവതാനി !

"മാറി പ്പോയി ...."അവൾ പുഞ്ചിരിച്ചു.
"ആര് മരമോ അതോ നിറമോ...."ഇത്തവണയും ഹരി ചിരിച്ചു.
"അല്ലെടാ... ഞാൻ"
അവളപ്പോൾ വാകമരത്തിൽ ചുറ്റിപിടിക്കുകയാണ്!
"മഞ്ഞനിറം തിരിച്ചുനല്കാത്ത സ്നേഹത്തിന്റെ സിമ്പലാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.." എന്തുകൊണ്ടോ ഇത്തവണ അവൻ ചിരിച്ചില്ല.പക്ഷേ അവൾ ചിരിച്ചു കുസൃതിയൊളിപ്പിച്ച്, അവന്റെ വാക്കുകളിൽ അതാണ് 'കള്ള ചിരി'!

അവിവിവാഹിതയായ അമ്മയുടെ കൈവിടുവിച്ച്ഓടിവന്ന ആ പെണ്‍കുട്ടി വാരിക്കൂട്ടിയിരുന്ന ചുവന്നപൂക്കളെയുംഅതെ നിറത്തിൽ കലങ്ങികിടന്നിരുന്ന അമ്മയുടെ കണ്ണുകളെയും ഓർത്തെടുക്കാൻ തുനിയാറില്ലാത്ത അവളിപ്പോൾ ഇവിടെ ഷോപ്പിംഗ്‌മാളിലൂടെ നടക്കുമ്പോൾ ഹരിയുടെ തൊട്ടുമുന്നിൽ മുത്തശിയുടെ കൈയിൽതൂങ്ങി നീങ്ങുന്ന കുഞ്ഞുടുപ്പുകാരിയ്ക്ക് ഒരിക്കൽ സ്കൂൾഅസ്സെയ്ൻമെന്ട്ടിന്റെ ഭാഗമായ് പറഞ്ഞുകൊടുത്തിട്ടുണ്ട് "Yellow means joy and happiness. People of high intellect favor yellow."

Comments

ajith said…
കഥ വളരെ നന്നായിരിയ്ക്കുന്നു
സിമ്പിള്‍ ആന്‍ഡ് സ്വീറ്റ്

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................