'വേഴാമ്പൽകൂട്'


വേഴാമ്പലിനെ മഴയ്ക്കൊപ്പമാല്ലാതെ ഓർത്തെടുക്കുക അസാധ്യമാണെന്ന് തോന്നുന്നുവല്ലേ ??മേഘങ്ങൾക്കിടയിൽ മഴയെ പരതി എന്റെ കഴുത്ത് വേദനിച്ച അവസരങ്ങളിലെപ്പഴോക്കെയോ കേട്ടു "നീയാര് വേഴാമ്പലോ?"അന്ന് ഒരിക്കൽപോലും ചിരിയ്ക്കൊപ്പം അവയുടെരൂപം മനസ്സിൽ തെളിഞ്ഞിരുന്നില്ല,അതെന്താണാവോ?അറിയില്ല.

മുട്ടയിട്ടതിന്ശേഷം പെണ്‍വേഴാമ്പൽ അടയിരിക്കാൻ ആരംഭിക്കുന്നസമയത്ത്,മരപ്പൊത്തിന്റെ(കൂടിന്റെ) മുഖഭാഗം കൊക്ക്മാത്രം കടക്കാൻ പാകത്തിലുള്ള ദ്വാരം അവശേഷിപ്പിച്ച് അടയ്ക്കുകയാണ് പതിവ് !
ഇതേസമയം പുറത്തുള്ള ആണ്‍വേഴാമ്പൽ പ്രസ്തുത ദ്വാരംവഴി ഭക്ഷണം കൊക്കുവഴി നല്കുകയും ചെയ്യും.കുഞ്ഞുങ്ങൾക്കൊപ്പമാണ് പെണ്‍വേഴാമ്പൽ പുറത്തുവരിക !

ഈ അടുത്തിടെ ഇവയെക്കുറിച്ചുള്ള ഒരു വാർത്ത കാണുവാനിടയായി, മുട്ടകൾക്ക് അടയിരിക്കുന്നതിലെയ്ക്ക് കൂട്അടയ്ക്കപെട്ടത്തിന്റെ അടുത്തദിവസങ്ങലിലൊന്ന്മുതൽ ആണ്‍പക്ഷിയെ കാണാതായിരിക്കുന്നു,തുടർന്ന് ജീവനപകടത്തിലായ പെണ്‍പക്ഷിയ്ക്ക് കമ്പിൽ കോർത്തുഭക്ഷണം നല്കികൊണ്ടിരിക്കുകയാണ് ,അവ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ''കൊക്ക്' !! ശ്വാസംപിടിച്ച് ഞാനതിലേയ്ക്ക് നോക്കിയിരിക്കുമ്പോഴുണ്ട് അനിയത്തിയുടെ ഡയലോഗ് "അതുകൊള്ളാല്ലോ അവസരം കിട്ടിയപ്പോൾ അവൻ രക്ഷപെട്ടു കാണും"പിന്നെ ഒരു ചിരിയും !

എന്തുകൊണ്ടോ ... എനിക്കങ്ങനെ ചിന്തിക്കാൻ തോന്നുന്നില്ല !
എന്തെങ്കിലും അപകടം പിണഞ്ഞതാണെങ്കിൽ ?!!
തന്റെ ഇണയാണെന്ന് കരുതി ആയിരിക്കില്ലേ അവൾ ആഹാരം കഴിക്കുന്നത്‌?

ചിന്തിക്കുന്തോറും ആ കൂടിന് ആഴമേറുന്നതുപോലെ.....
അവ തമ്മിലുള്ള പരസ്പരവിശ്വാസം-
മത്സരബുദ്ധിയില്ലാത്ത ജീവിതം -
സ്വാർഥത അശേഷമില്ലാതെ,കുഞ്ഞുങ്ങൾക്കായുള്ള കരുതൽ-
ശുഭാപ്തി വിശ്വാസങ്ങളുടെ മനസുറപ്പ് -
നിസാരകാര്യങ്ങൾക്കുപോലും ഡിവോഴ്സ് തേടുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങൾ,ബാങ്ക്ചിട്ടികൾ പോലും സ്വന്തം പേരിലേയ്ക്കാക്കുവാൻ മത്സരിക്കുന്ന ഭാര്യയുംഭർത്താവും,മുന്നിലെ ഓരോ കാല്ചുവട്ടിലും കുഴികലുണ്ടാകുമോ എന്നഭീതിയിൽ ചടഞ്ഞു കൂടുന്ന മനുഷ്യർ !!നമുക്ക് ബുദ്ധിയുംചിന്താശേഷിയും അധികമായതിന്റെ പ്രശ്നങ്ങളാണോ ഇവ ?!
സമയം കിട്ടുകയാണെങ്കിൽ ഈ വേഴാമ്പൽ ഇണകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ... ചിലപ്പോൾ ആ ആഴങ്ങൾ മനസ്സിൽ വേരൂന്നിയേക്കാം!
ആ കുഞ്ഞുങ്ങൾ ഇപ്പോൾ പുറത്തുവന്നുകാണുമല്ലേ ?!

മഴയ്ക്ക്‌മുൻപെ ദാഹം സഹിയ്ക്കാൻ കഴിയാതെ കുളത്തിൽനിന്നും വെള്ളം കുടിയ്ക്കാനൊരുങ്ങിയ കുഞ്ഞുവേഴാമ്പലിനെ മുത്തച്ഛൻ ഉപദേശിക്കുന്ന കഥ പണ്ട് ബാലപുസ്തകത്തിൽ വായിച്ചതോർമ്മവരുന്നു !
ഞാനും അവർക്കൊപ്പം ഇടവപ്പാതിയ്ക്കായ് കാത്തിരിക്കുകയാണ് !

Comments

ajith said…
മഴ കാക്കുന്ന വേഴാമ്പല്‍

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................