'നിമിഷാര്‍ത്ഥ തെളിച്ചങ്ങള്‍'



വെളിച്ചങ്ങള്‍ ചിതറിനില്‍ക്കുകയാണ്  ഉയരങ്ങളില്‍നിന്നുളള  ഈ കാഴ്ച്ചയില്‍ ബാംഗ്ലൂര്‍നഗരവും   ചിന്തകള്‍ചിതറിയ നവവധുവിനെപ്പോലെ.... വാതില്‍തുറക്കുന്നു ,കിരണ്‍ ഇത്രവേഗം മടങ്ങിയെത്തും എന്ന് കരുതിയതേയില്ല,പക്ഷെ ആഗ്രഹിച്ചിരുന്നു എന്നത് വാസ്തവം!ഈ രാത്രിയില്‍,  അല്ലെങ്കില്‍ ഒരുപക്ഷെ  അവശേഷിക്കുന്ന  ആയുസില്‍തന്നെ  തനിക്കു പ്രതിക്ഷിച്ചിരിക്കാന്‍ ഈ ഒരു പദസ്വനമേ ഉണ്ടാവുകയുള്ളൂയെന്നതും ഇന്നത്തെ പകല്‍ തീര്‍പ്പുകല്‍പ്പിച്ചു നല്കിയിരിക്കുന്നു!!
പുരികങ്ങള്‍ തെല്ല്‌മുകളിലേയ്ക്ക് വളച്ച് പതിവ് പ്രസരിപ്പോടെ നില്‍ക്കുമ്പോഴും  കണ്ണുകള്‍ പതറുന്നുണ്ടോ??!  "എന്തെടി ആദ്യമായി കാണുന്നപോലെ ........ങേ??" അവനിലെ കാമുകന്‍ ഭര്‍ത്താവിലേയ്ക്ക്  ചുവടുമാറുന്ന  നിമിഷങ്ങളാണല്ലോ   ഇത്........! ആ ഒരു ഭാവം ശബ്ദത്തിലും!! "വീട്ടിലേയ്ക്ക് വിളിച്ചു ... 'എവിടെയാണ്' എന്നാണ് ആവര്‍ത്തിച്ചു ചോദിച്ചത്". തന്‍റെ കൈകളോട് അമര്‍ന്നുചേരുന്ന വിരലുകളുടെ തണുപ്പ്  മനസിലേയ്ക്കാണ് അലിയുന്നതെന്ന് അവനു തോന്നാതിരുന്നില്ല.
"നമ്മള്‍ പേടിച്ചപോലെയൊന്നുമില്ല ... കല്യാണമായി തന്നെ നടത്താമല്ലോ എന്നാണ് അവിടുന്ന് അച്ഛന്‍പറഞ്ഞത്"ഇത്തവണ  അല്പം കൂടുതല്‍ വലിപ്പമുള്ള അവളുടെ കണ്ണുകളില്‍ ഒരു ചലനമുണ്ടായി!! വീണ്ടും ചലനം വിറയല്‍പോലെ... കൈകളോട് ചേര്‍ന്ന്... മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്, കണ്ണുകള്‍ മുഴുവനായി  തുറക്കാതെതന്നെ കവിളിലേയ്ക്കു ചേര്‍ത്ത് വെച്ച മൊബൈലില്‍ നിന്നും കിരണിന്‍റെ പതിഞ്ഞശബ്ദം കേള്‍ക്കാം!! 

സ്വപ്നത്തിനുംഉണര്‍വിനും ഇടയില്‍ തണുപ്പുള്ള ഏതോ ഒരു തീരം!
അവിടെ അവന്‍റെ ശബ്ദം മുഴക്കമുള്ളവപോലെ......., പറയണമെന്നുണ്ടായിരുന്നു 'കാണുകയായിരുന്ന സ്വപ്നത്തില്‍ നിറഞ്ഞ  നാളത്തെസന്ധ്യയെക്കുറിച്ചും അവിടെ തങ്ങള്‍ക്കായ്മാത്രം   കാത്തിരിക്കുന്ന ആ നിമിഷങ്ങളെക്കുറിച്ചും  '!! ഇല്ല, പറഞ്ഞില്ല.. 'പൈങ്കിളി' എന്നുംപറഞ്ഞ്‌ അവന്‍ ചിലപ്പോള്‍ പൊട്ടിച്ചിരിച്ചേയ്ക്കും'.‍ കിരണ്‍ പറയുന്നതുമുഴുവന്‍ അവനിലെയ്ക്കുള്ള  എന്‍റെ  യാത്രയെക്കുറിച്ചാണ്.. ഇന്നലെ അസ്തമയത്തിനു മുന്‍പുതന്നെ അവന്‍  ജോലിസ്ഥലമായ ബംഗ്ലൂരില്‍നിന്നു അത് തുടങ്ങിക്കഴിഞ്ഞിരുന്നു  അതിലേയ്ക്ക് എത്തിനില്‍ക്കെണ്ടാതാകുന്നു  തന്‍റെ യാത്ര...!!
അവന്‍റെ യാത്ര എറണാകുളം കാണുമ്പോള്‍ തന്‍റെ യാത്രയും അവിടം കാണണമെന്ന   ചിന്തയിലെയ്ക്കുള്ള കണക്കുട്ടലുകള്‍... തയ്യാറെടുപ്പുകള്‍..........
അവന്‍ ഇടയ്ക്കിടയ്ക്ക് പറയുന്നു,"പേടിക്കേണ്ടാ... ഞാനില്ലെടീ കൂടെ" ഈ വാചകങ്ങളില്‍ നിന്നും ആളൊരു വല്യ ധൈര്യവാനാണ് എന്നുന്നൊന്നും കരുതല്ലേ ,അതുകൊണ്ടാണല്ലോ വീട്ടില്‍വന്നു പെണ്ണ് ചോദിക്കാമെന്നു പറഞ്ഞതൊക്കെ കാറ്റില്‍ പറത്തികൊണ്ടുള്ള   ഈ ഒളിച്ചോട്ടം !

ബസിലേക്ക് ട്രാവെലിംഗ് ബാഗ്‌ നീട്ടിതരുമ്പോള്‍ നീതു ഒരിക്കല്‍കുടി ഓര്‍മ്മിപ്പിച്ചു  "വിളിക്കണേടീ ..........", അവള്‍ ഇന്ന് എത്രപേരുടെ ചോദ്യങ്ങളെ നേരിടേണ്ടി വന്നേയ്ക്കും പാവം, ഉത്തരങ്ങള്‍ പറഞ്ഞുപഠിക്കുകയാണ് രണ്ടു ദിവസമായിട്ട്!! ഹോസ്റല്‍റൂമിലെ  തെല്ലുറക്കെയുള്ള  പതിവ് ചിരിയോടൊപ്പം അവള്‍ കഴിഞ്ഞ രാത്രിയില്‍ പറയുകയുണ്ടായി "ഒരു സദ്യയ്ക്കുള്ള  ചാന്‍സാണല്ലോ  മോളെ നാളെ ഞാന്‍ വണ്ടികയറ്റി വിടുന്നത്  അതോര്‍ത്തിട്ടു എനിക്ക് സഹിക്കാന്‍ പറ്റണില്ലല്ലോ ഈശ്വരാ.......", ആ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതെ ജാന്‍സിചേച്ചിയുടെ  ഒഫീഷ്യല്‍ മെയില്‍ഐഡിയിലെയ്ക്ക് രാത്രി ഏറെവൈകി തന്‍റെ യാത്രാക്കുറിപ്പ് അയക്കുകയായിരുന്നു താന്‍ ഹൃദയതാളം  പതിഞ്ഞു മുറുകിയിരുന്നു അപ്പോള്‍,തങ്ങള്‍ എറണാകുളത്തുനിന്നും  ട്രെയിന്‍ കയറിയതിനു ശേഷമേ ചേച്ചി മെയില്‍ കാണാവൂ എന്ന ചിന്തയില്‍നിന്നാണ്  ഒഫീഷ്യല്‍മെയില്‍ഐഡിയിലെയ്ക്ക് തന്നെ മെയില്‍ അയക്കാനുള്ള തീരുമാനം ഉണ്ടായത് നാളെ ഓഫീസില്‍ എത്തിയിട്ടേ ചേച്ചി  ഇതു കാണുകയുള്ളൂ എന്നുറപ്പാണ്.എറണാകുളത്ത്‌ എത്തിചേരുന്നത്തൊട്ടുള്ള വ്യക്തമായ പ്ലാനിംഗ് കിരണിന്റെ കൈവശമുണ്ട് ,അതിനിടയില്‍ കോള്‍ചെയ്യാന്‍ നില്‍ക്കണ്ട എന്നതും അവന്‍റെ തീരുമാനമാണ്, ആരും തങ്ങളെ വേഗത്തില്‍ പിന്തുടര്‍ന്ന് ന്നെത്തിക്കൂടല്ലോ !! ജോഷിച്ചായന്‍  ജോലിചെയ്യുന്നത് എറണാകുളത്തകയാലും ആളുടെ അവിടുത്തെ സ്വാധീനം  പരിഗണിക്കയാലും തനിക്കും അങ്ങനെതന്നെ തോന്നി !!     നീതുവിന്‍റെ  മഞ്ഞചുരിദാറിന്റെ ഷാളിലെ
പിന്നിലേയ്ക്ക് പാറിനിന്നിരുന്ന അറ്റവും ബസ്‌സ്റ്റാന്‍റ്റിന്റെ  തിരിവിലെയ്ക്ക് മറഞ്ഞുപോയിരിക്കുന്നു!!

കോട്ടയം- ഏറണാകുളം ബസ്സാണ് !! വെള്ളം ഇറ്റിറ്റു വീഴുന്ന മുടിതുമ്പുലച്ച് അടുത്ത സിറ്റിലേയ്ക്ക് വന്നിരുന്ന യുവതിയുടെ കൈയ്യിലെ  കുഞ്ഞ് അപ്പോഴും ഉണര്‍വിനുംഅകലെ ഏതോ സ്വപ്നതീരത്താണ്,അവന്റെ മുഖത്ത്  കരിമഷിയുടെ വലിയൊരു പൊട്ട് സ്ഥാനംതെറ്റി നില്‍ക്കുന്നു!,കുഞ്ഞിനെ താന്‍ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവാം,അവള്‍ മുഖത്തേയ്ക്കു നോക്കി ചിരിച്ചു,പിന്നെ ആ  നോട്ടം കുഞ്ഞിന്‍റെ നേര്‍ക്കായി "നല്ല ഉറക്കത്തിലാണ് കേമന്‍,വെളുക്കപ്പുറ മായപ്പോഴാണല്ല്  ഉറങ്ങിയത്  അതാണ്‌" പടിഞ്ഞാറന്‍ ശൈലിയിലുള്ള ആ ശബ്ദം നേര്‍ത്തതായിരുന്നു,പക്ഷെ സാധാരണ ബസില്‍ കേള്‍ക്കുന്നതിനേക്കാള്‍ കുറച്ചുകൂടി  ഉയര്‍ന്നതും!! അലക്ഷ്യമായി നെഞ്ചില്‍ ഞൊറിഞ്ഞിട്ടിരുന്ന പോളിസ്റ്റര്‍സാരി  അടുക്കിവെയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതുപോലെ തോന്നി, അപ്പോഴൊക്കെ മുന്‍പോട്ടു പൊന്തിച്ചുനില്‍ക്കുന്ന മുന്‍പല്ലുകള്‍ കാണിച്ച്‌  അവര്‍  ചിരിച്ചുകൊണ്ടെയിരിക്കുന്നു,അത്
ര സുന്ദരമല്ലെങ്കിലും അതിലെ ഭാവം തികച്ചു ആകര്‍ഷകം  തന്നെ!കിരണ്‍വിളിക്കുന്നു !! കോള്‍അറ്റെന്‍റ്റുചെയ്യുന്ന സമയത്തും പറയാനെന്തോ ബാക്കിയുള്ളപോലെ ആ സ്ത്രീ തന്‍റെ മുഖത്തേയ്ക്കു നോക്കുന്നുണ്ടായിരുന്നു!!

കൂടിക്കുഴയുന്ന ചിന്തകളെ  അതിജീവിക്കുവാന്‍ പാട്ട്കേള്‍ക്കാം തെല്ലുറക്കെ... നിര്‍ദേശം കിരണിന്‍റെയാണ് ,ഹാന്‍ഡ്‌ ബാഗില്‍ പത്തുമിനിട്ട് പരത്തിയതിന്  ശേഷം അതുറപ്പായി 'ഇയര്‍ഫോണ്‍ എടുത്തിട്ടില്ല'!. "ഒരു ത്രിപ്പുണിത്തുറ ......." യുവതിയുടെ നേര്‍ത്തുയര്‍ന്ന ശബ്ദത്തിനുനേര്‍ക്ക്‌ താന്‍ മാത്രമല്ല,ബസിലുള്ള എല്ലാവരുടെയും നോട്ടം എത്തിനില്‍ക്കുന്നു.... !ബസ്‌ സ്റ്റാര്‍ട്ടാകുകയും  അവളുടെ കുഞ്ഞ് പിടഞ്ഞുണരുകയുംചെയ്ത അതെ നിമിഷത്തില്‍  താനെടുത്ത ടിക്കറ്റിനോട്‌  അവര്‍ പ്രതികരിച്ചു "അപ്പൊ അവിടം വരെയെനിക്കൊരു കുട്ടായല്ല്"!അവരെ നോക്കി ഒന്ന് പുഞ്ചിരിക്കണമെന്നാണ് വിചാരിക്കുന്നത്, മുഖത്ത് പുഞ്ചിരി വന്നോയെന്തോ?!!

കിരണ്‍ വീണ്ടുംവിളിക്കുമ്പോഴും അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു, മുഖം മാത്രമല്ല,ശരീരവും തനിക്കഭിമുഖമായി തിരിച്ചുവെയ്ക്കാനുള്ള ശ്രമത്തോട്കൂടി ,തെല്ലുറക്കെ..............."ആരാ അവിടെ സംസാരിക്കുന്നത്??", കിരണ്‍ കോളിന്‍റെ തുടക്കത്തില്‍ കേട്ട്മാഞ്ഞ ശബ്ദത്തെ ക്കുറിച്ച് അന്യെഷിച്ചപ്പോള്‍"ഒരു ചേച്ചി'എന്ന തന്‍റെ മറുപടിയ്ക്കൊപ്പം കണ്ണുകള്‍ അവരുടെ മുഖത്തേയ്ക്ക് എത്തിപ്പെട്ടത് ഒരിക്കലും മനപൂര്‍വ്വമായിരുന്നില്ല.; പക്ഷെ അത് അവരുടെ മുഖത്ത്തെളിച്ച ചെറുവെളിച്ചം കണ്ടപ്പോള്‍ നന്നായിയെന്നും തോന്നുന്നു , 'പൈങ്കിളി വിരോധി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന കിരണ്‍ അപ്പോള്‍ പൈങ്കിളിവാക്കുകളുടെ പതിവ് തീരങ്ങളില്‍ എവിടെയോനിന്ന് സംസാരിക്കുന്നു, ഇടയ്ക്കിടെ വ്യക്തമായി കേള്‍ക്കുന്ന നെടുവീര്‍പ്പുകളില്‍ തങ്ങള്‍ പറഞ്ഞുപഴകിയ കുറെയേറെ ആശങ്കകളുംപിന്‍വിളികളുമെല്ലാം അവന്‍ അടച്ചുവെയ്ക്കുകയാണ്!!. തന്‍റെ മനസിലെ താന്‍പോലും അംഗികരിക്കാത്ത  വീര്‍പ്പുമുട്ടലുകള്‍ക്കൊരു ഉരുക്കം അതാവും അവന്‍ ലക്‌ഷ്യംവെയ്ക്കുന്നതെന്ന തിരിച്ചറിവില്‍ ആ മുഖവുംനോട്ടവും പെട്ടന്ന് കണ്മുന്നില്‍ തെളിഞ്ഞുമാഞ്ഞപോലെ ഒരു തോന്നല്‍!!

 " അയ്യയ്യോ ഇതെങ്ങട്ടാണ് പോണത്" നേര്‍ത്ത  ആ ശബ്ദം ഇത്തവണ കുറച്ചുകൂടി ഉയര്‍ന്നിരുന്നു!  അവരുടെ കൈയില്‍നിന്നും കുഞ്ഞു തന്‍റെ മടിയിലെയ്ക്കുള്ള ആദ്യചുവടുകളില്‍!!,തിടുക്കത്തില്‍ കോള്‍ കട്ട്ചെയ്യുമ്പോഴെയ്ക്കും അവന്‍  തന്‍റെ മടിയിലെത്തിരുന്നു ,വലതു കൈകൊണ്ടു അവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന അവരുടെ ഇടതുകൈയില്‍ ഒരു ഭാരിച്ചകവര്‍! ആ ബുദ്ധിമുട്ട് മനസിലാക്കിയാണ് "ഇവിടെയിരുന്നോട്ടെ  കുഴപ്പമില്ല " എന്ന് പറഞ്ഞത് ,അവര്‍ അപ്പോഴുംചിരിച്ചു "നാത്തുന്‍ കൊച്ചാണെന്ന് കരുതിയിട്ടാണ് " അവരുടെ വാചകങ്ങള്‍ പെട്ടന്ന് മുറിയുന്നതുപോലെ....

സത്യത്തില്‍ ഞാനായിരുന്നില്ല,സൈഡ്സീറ്റിലിരുന്നാല്‍ വ്യക്തമാകുന്ന കാഴ്ചകളായിരുന്നു അവനെ ആകര്‍ഷിച്ചതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്, അവര്‍ അപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു "അവളെ കാണാനായിട്ടാണെ ത്രിപ്പുണിത്തുറയില്‍ ഇറങ്ങണത്‌, അവിടുന്ന് പിന്നെ വീട്ടിലെയ്ക്കങ്ങ്‌ എളുപ്പമാണല്ലാ",ഞാന്‍ തലയാട്ടിസമ്മതിച്ചു, അവര്‍ പുറത്തേയ്ക്ക് നോക്കി ആശങ്കപെട്ടത്‌ കുറെനേരം കഴിഞ്ഞായിരുന്നു "മഴപെയ്യുമോ എന്തോ .....", കുഞ്ഞിന്‍റെ കൈയില്‍നിന്നും താഴെ വീണുപോയ കടുംനീല നിറത്തിലുള്ള ,ചക്രങ്ങള്‍ നഷ്ട്ടപ്പെട്ട കളിപ്പാട്ട ഹെലികൊപ്ട്ടെര്‍,വലതുകൈകൊണ്ട്‌    ട്രാവലിംഗ്ബാഗ്‌ തെല്ലുനീക്കി എടുത്തു കൊടുക്കുമ്പോള്‍... ഓര്‍ത്തത്‌ മഴയെക്കുറിച്ചായിരുന്നു .യാത്രയില്‍ മഴ താന്‍ എന്നും ഇഷ്ട്ടപെടുന്നതുതന്നെ പ്രത്യേകിച്ചും കിരണിനൊപ്പമുള്ള യാത്രയില്‍... ,,പക്ഷെ വേണ്ടാ, ഈ സ്ത്രീയുംകുഞ്ഞും പിന്നെ അവരുടെ ഭാരിച്ച കവറും! മഴയിപ്പോള്‍ പെയ്യെണ്ടിയിരുന്നില്ല!.

പലതവണ യാത്രപറഞ്ഞതിനു ശേഷം അവരുംകുഞ്ഞും ബസില്‍നിന്നിറങ്ങുമ്പോഴും    പ്രത്യേകമായൊന്നും  തോന്നുന്നതേയില്ല,അല്ലെങ്കിലും ഇന്ന് ഞാന്‍ അറിഞ്ഞുകൊണ്ട് ഒഴിവാക്കിയ മുഖങ്ങളുടെ കണക്കുകളെടുത്താല്‍............"കുറച്ചുനാളുകള്‍ അതുകഴിയുമ്പോള്‍ എല്ലാം ശരിയാകും,എല്ലാവരും നമ്മളെ അംഗികരിക്കും" കിരണ്‍ ആവര്‍ത്തിച്ചു പറഞ്ഞ അതെ വിശ്വാസത്തിലാണ് താനും,അപ്പോഴും നെഞ്ചിലൊരു ഭാരം, അതിങ്ങനെ കൂടിക്കൂടിവരുന്നത്  വ്യക്തമായി അറിയുന്നുണ്ട്!.കിരണിനെ വിളിക്കണം ഇറങ്ങേണ്ട സ്ഥലം   എത്തിപ്പെടുന്നപോലെ  പറയാം എന്നാണ് അവന്‍ പറഞ്ഞിരിക്കുന്നത്  അവനിപ്പോള്‍  ട്രെയിനില്‍നിന്നും  ഇറങ്ങിയിട്ടുണ്ടാവണം,മൊബൈല്‍ എവിടെ??!! ഹാന്‍ഡ്‌ ബാഗില്‍ കാണുന്നില്ല??!! തഴെപ്പോയോ?? ഇല്ല കാണുന്നില്ല!!

"എന്തെ വല്ലതും കാണാതെ പോയാ?" കണ്ടക്ടര്‍ ആയിരുന്നു ആദ്യം തിരക്കിയത്,
"മൊബൈല്‍,,,,"അവളുടെ ശബ്ദത്തില്‍   ഒരു നേരിയ വിറയല്‍!! വീണ്ടും കുറെ ശബ്ദങ്ങള്‍
"ബസില്‍ കയറിയപ്പോള്‍ കൈയിലുണ്ടായിരുന്നോ കൊച്ചെ?"
"ഇതൊക്കെ ബാഗില്‍ വെയ്ക്കണ്ടേ?അതെങ്ങനാ എപ്പോഴും ഇതിലാണല്ലോ ഈ പിള്ളേരെല്ലാം.........."
"നമ്പര്‍ പറയ്‌ വിളിച്ചു നോക്കാം " ഒരു ചെറുപ്പക്കാരന്‍ വിശാലമനസ്ക്കനായി. " നമ്പര്‍ ........." അവളുടെ ശബ്ദത്തിനു ഇപ്പോള്‍ വ്യക്തമായ  വിറയല്‍ ഉണ്ടായിരുന്നു," ഫോണ്‍ വൈബ്രേഷന്‍ മോഡിലാണ്" മറുപടിയില്‍ നിറഞ്ഞത്‌ തികച്ചും  ദുര്‍ബലമായ വാക്കുകള്‍, "വിളിച്ചു നോക്കൂ  ബെല്ലുണ്ടോയെന്നു അറിയാമല്ലോ";മൊബൈല്‍ മുന്നിലേയ്ക്ക് നീട്ടി അവളോട്‌ പ്രസ്തുത നിര്‍ദേശംവച്ച ആ ചെറുപ്പക്കാരന്റെ മുഖത്ത് ഒരു ഗൂഡമായച്ചിരിയുണ്ടായിരുന്നോ??!! പക്ഷെ അവള്‍ അതൊന്നും ശ്രദ്ധിക്കുന്നതെയില്ല, "റിംഗ് ചെയ്യുന്നുണ്ട്" അവളുടെ വാക്കുകള്‍ക്കിടയില്‍  പ്രതീക്ഷയുടെ നേരിയഅണുക്കള്‍ കയറിക്കൂടിയിരുന്നു.
  
സിറ്റിനടിയിലെയ്ക്ക്നോക്കി തിരഞ്ഞവരും
തിരയാത്തവരും  ഉറക്കംതുടര്‍ന്നവരും ആ ബസിലുണ്ടായിരുന്നു...
"വൈറ്റില....വൈറ്റില ...."പോട്ടര്‍പയ്യന്‍ വിളിച്ചു പറയുന്നു.
"വൈറ്റിലയിലോ...കടവന്ത്രയിലോ..,എന്ന്‌ തുടങ്ങുന്ന കിരണിന്‍റെ സംഭാഷണശകലം, ഓര്‍മയില്‍ നിന്നെങ്ങനയോ തെളിഞ്ഞുവരുന്നു ,  പെട്ടന്നവള്‍ പറഞ്ഞു "എനിക്കിവിടെ ഇറങ്ങണം"
ഇറങ്ങി ട്രാവലിംഗ് ബാഗ്‌ താഴെ വെയ്ക്കുമ്പോഴെയ്ക്കും ബസ് അവളെക്കടന്നു പോയിരുന്നു.തുടര്‍ച്ചയായി വീശിക്കടന്നു പോകുന്ന കാറ്റിനൊപ്പം മഴക്കാറുകളും ആരെയൊക്കെയോ അന്യേഷിച്ചുപോകുന്നു...

ഹാന്‍ഡ്‌ ബാഗ്‌ ഒരിക്കല്‍കൂടി  അരിച്ചുപെറുക്കുമ്പോള്‍ ശ്രമിച്ചത്‌ അവസാനമായി മൊബൈല്‍ കൈയിലിരുന്ന നിമിഷങ്ങളെ  ഓര്‍മ്മിച്ചെടുക്കാനായിരുന്നു ,കുഞ്ഞു  തന്റെ മടിയിലെയ്ക്ക് വന്നപ്പോഴാണ് 'വിളിയ്ക്കാം' എന്നും പറഞ്ഞു കിരണിന്‍റെ കോള്‍ കട്ട്‌ ചെയ്യുന്നത്, പുറംകാഴ്ചകളുടെ ഇടവേളകളില്‍ എപ്പോഴോ  തന്‍റെ വലതുകൈയിലിരുന്ന  മൊബൈലില്‍ ആകൃഷ്ട്ടനായ അവന്‍ അതില്‍ പതിയെ തൊട്ടുനോക്കിയിട്ടു,  തലചെരിച്ചു തന്‍റെ മുഖത്തേയ്ക്കു നോക്കിയതും അപ്പോഴുണ്ടായ അവന്റെ ആ കള്ളചിരിയും!!

"ഇവിടെ നിന്നാല്‍ വൈക്കത്തിനു ബസുകിട്ടുമോ "തൊട്ടുമുന്നില്‍ ഒരു പ്രായമായ മനുഷ്യന്‍,ചിന്തകളുടെ ബാഹുല്യത്താല്‍ ആയിരിക്കാം വാക്കുകള്‍ തന്നിലേയ്ക്കു എത്താതെ ചെവിയിലൂടെ പോയിക്കളഞ്ഞത്!! "ങേ ?" അങ്ങനൊരു ശബ്ദം എന്തായാലും എന്നില്‍ നിന്നും പുറത്തേയ്ക്ക് വന്നു "ഈ വൈക്കത്തിനുള്ള ബസേ.........."
"അറിയില്ല...അറിയില്ല" ഒരേ ഉത്തരം രണ്ടുതവണ പറഞ്ഞു,എന്തോ അങ്ങനെയാണ് അത് പുറത്തേയ്ക്ക് വന്നത്!!
"ആഹാ... അതിനെന്തിനെ ഇങ്ങനെ തുറിച്ചു നോക്കുന്നത്" വാക്കുകള്‍ക്കൊപ്പം അയാള്‍ നടന്നകലുന്നു, താന്‍ അയാളെ തുറിച്ചു നോക്കിയോ??!! നോക്കിയിരിക്കാം  അങ്കലാപ്പ് മുഴുവന്‍ ആവാഹിച്ച  കിരണ്‍ പറയാറുള്ള  തന്‍റെ 'ഉണ്ട കണ്ണുകള്‍'അയാളില്‍ തറഞ്ഞുപോയിരുന്നിരിയ്ക്കാം !!

ഈയൊരു സ്തംഭനാവസ്ഥ അതിജീവിച്ചേ മതിയാകൂ, ചുറ്റുംനോക്കുമ്പോള്‍ തൊട്ടുപിന്നിലായി ഒരു ക്ഷേത്രം!!, താന്‍ നില്‍ക്കുന്നത് ഒരു ആല്‍മരചോട്ടിലാണ് അല്പം ഇടത്തേയ്ക്ക്മാറിയുള്ള  ബസ്‌സ്റ്റോപ്പില്‍ കുറെമനുഷ്യര്‍!!,ബസുകള്‍ വീണ്ടുംവീണ്ടും വന്നുകൊണ്ടേയിരിക്കുന്നു!! ടെലിഫോണ്‍ബൂത്ത്  കണ്ണുകള്‍ പരതിതുടങ്ങുമ്പോഴേയ്ക്കും ഒരാഴ്ച മാത്രം പഴക്കമുള്ള കിരണിന്‍റെ സിംകാര്‍ഡ്‌ നമ്പര്‍ അപൂര്‍ണ്ണമായി ഓര്‍മയില്‍ കുടുങ്ങികിടക്കുകായണെന്ന  യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞിരിക്കുന്നു... കിരണിന്‍റെയെന്നല്ല മൊബൈലില്‍ ഫീഡ് ചെയ്തിരിക്കുന്ന മിക്ക നമ്പരുകളും മനപാഠമല്ല  എന്നതാണ്   വാസ്തവം !! ഓര്‍മയില്‍ പതിഞ്ഞു കിടക്കുന്നവയില്‍ മുന്നിലുള്ളത് വീട്ടിലെയും ജാന്‍സിചേച്ചിയുടെയും തറവാട്ടിലെയുമൊക്കെ ലാന്‍ഡ്‌ഫോണ്‍ നമ്പരുകളാണ് ,അവയൊന്നും തനിക്കിപ്പോള്‍ പ്രയോജനപ്പെടാത്തവയും!! മൊബൈല്‍ഫോണ്‍ നഷ്ട്ടപ്പെടുന്ന ഒരവസ്ഥ, സ്വതവേ കാട്കയറി ചിന്തിക്കുന്ന,തന്‍റെ മനസിലേയ്ക്ക് ഒരിക്കല്‍പ്പോലും എത്താതെ പോയതെന്തേ?!!!!!!
ഓര്‍മകളെ വീണ്ടു അടുക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കുഞ്ഞു കൈകളിലെപ്പോഴെങ്കിലും  താന്‍ മൊബൈല്‍ കൊടുത്തിരുന്നോയെന്ന   സംശയം ഉത്തരം കിട്ടാതെ അവശേഷിച്ചു!! അങ്ങനെയെങ്കില്‍,മുന്നോട്ടു പാഞ്ഞുനീങ്ങിയ ബസ് നേര്‍ത്തുയര്‍ന്ന ഒരു പിന്‍വിളി കേട്ടിട്ടുണ്ടാകാം,ഭാരിച്ചകവറും തൂക്കി അവര്‍ തന്നെയും  കാത്ത് അവിടെ നില്‍ക്കുന്നുണ്ടാവുമോ? അല്ലെങ്കില്‍അവസാന സ്റ്റോപ്പിലെത്തിയ ബസില്‍നിന്നും കണ്ടക്ടറുടെ കൈകളിലോ?ചിലപ്പോള്‍ സഹയാത്രികരായിരുന്നവരുടെ ആരുടെയെങ്കിലും കൈകളില്‍?എവിടെയാകും  ഇപ്പോഴതുണ്ടാകുക...????!! എന്തായാലും അതിലേയ്ക്ക് വിളിച്ചു നോക്കുക മാത്രമേ ഉലഞ്ഞുകൊണ്ടിരിക്കുന്ന പ്രതീക്ഷയില്‍ ഇനി അവശേഷിക്കുന്നുള്ളൂ!!,മുന്‍പോട്ട്‌തന്നെ നടന്നു ,
പെട്ടന്ന് കണ്മുന്നില്‍ ഒരു ചിരപരിചിത  മുഖം!!,തിരിഞ്ഞു വേഗത്തില്‍ നടക്കുന്നതിനിടയില്‍ തിരിച്ചറിയുന്നുണ്ടായിരുന്നു ജോഷിച്ചായന്‍റെ ആ സഹപ്രവര്‍ത്തകന്‍  വീട്ടില്‍ രണ്ടുമൂന്നുതവണ വന്നിട്ടുണ്ട്, ഒരിക്കല്‍ പപ്പയോടൊപ്പം  എറണാകുളത്ത്‌ വന്നപ്പോഴും  കണ്ടിട്ടുണ്ട്!!   ജോഷിച്ചായന്‍റെ ഓഫീസ്‌ അടുത്ത്  തന്നെയാണെന്നു വ്യക്തം,അന്ന് ചിലപ്പോള്‍ ഈ വഴിയെയാവും തങ്ങളുടെ കാര്‍ കടന്നുപോയിട്ടുണ്ടാകുക ,ഓര്‍മ്മ കിട്ടുന്നില്ല ,എറണാകുളത്തേയ്ക്ക്  ആദ്യമായാണ് തനിയെ...
അയാളുടെ  പേര് ??!! ഇല്ല അതും ഓര്‍മ്മയിലില്ല,എങ്കിലും അയാള്‍ രാവിലെ ഓഫീസിലേയ്ക്ക് പോകുന്ന വഴിയാണെന്ന് സ്പഷ്ട്ടമാണ് ,അങ്ങനെയെങ്കില്‍
 ജോഷിച്ചായനും!! അതെ ജോഷിച്ചായന്റെ കാറും ഈ വഴി  വന്നേയ്ക്കുമോ?!!ആശങ്കയിലെയ്ക്കു ഭയത്തിന്റെ വേരുകള്‍ക്കൂടി പടര്‍ന്നു തുടങ്ങിയിരിക്കുന്നു!!
മുന്നിലൂടെ  കടന്നുപോകുന്ന ചലനങ്ങളില്‍ കിരണിനെതേടി കണ്ണുകള്‍ ചുറ്റിക്കൊണ്ടേയിരിക്കുകയാണ് ,പഴയ സ്ഥാനത്തുതന്നെ
കാലുകള്‍ നിശ്ചലമായി.ആല്‍മരത്തിന്റെ ഇടതുവശത്തായി കാണുന്ന ബോര്‍ഡില്‍ നിന്നും താനിപ്പോള്‍നില്‍ക്കുന്നത് ഒരു മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണെന്ന് മനസിലായി,വേഗമേറിയ ഈ പാതവക്കിലെ ചെറുതുരുത്തുകളായി  ഒറ്റപ്പെട്ടു ചലിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയില്‍ നില്‍ക്കുമ്പോഴും  തന്നെ മനസിലാക്കുന്ന ഒരു അദൃശ്യശക്തി തൊട്ടടുതുണ്ടല്ലോ നേരിയ സമാധാനം,അമ്പലത്തിനു നേരെ തിരിഞ്ഞാണ് വിളിച്ചത് 'ന്‍റെ ഈശോയേ", നാവ് ശീലംപാലിച്ചു,ദൈവങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലല്ലോ!! അതുകൊണ്ടാണല്ലോ അവരെ മനുഷ്യര്‍ എന്ന് വിളിക്കാത്തതും!! കൈക്കൂലികൊടുത്ത് കാര്യം നേടുന്നതിനോട് താല്പ്പര്യമോ മുന്‍പരിചയമോ ഇല്ല ,പക്ഷെ അറിയാവുന്ന ദൈവങ്ങള്‍ക്കെല്ലാവര്‍ക്കും നേര്‍ച്ച- വഴിപാടുകള്‍ ഉറപ്പുപറയുമ്പോഴും  എല്ലാവരോടും  ആവശ്യപ്പെടാന്‍ ഒന്നേയുള്ളൂ,- എന്‍റെ മൊബൈല്‍ഫോണ്‍!!   ക്രിസ്തുമസിനു ജെറിച്ചായന്‍ എത്തിച്ചുതന്ന വെളുത്ത കവറുള്ള  ആ കുഞ്ഞു ഫോണ്‍!!"
അല്പം മാറി ഒരു പെണ്‍കുട്ടി അലസമായ ദൂരകാഴ്ച്ചളിലെയ്ക്ക് മിഴിയൂന്നിനില്‍ക്കുന്നു ,കാര്‍മേഘങ്ങളുമായി പറന്നകലുന്ന തണുത്തകാറ്റില്‍ അവളുടെ മുടിയിഴകള്‍ വളരെ അസ്വസ്ഥരാണ്!! ,അവളുടെ നോട്ടം ഇടയ്ക്ക് വാച്ചിലേയ്ക്ക് പാളുന്നുണ്ട് ഞാന്‍ ഇപ്പോഴും  സമയത്തിന്‍റെ കൃത്യതയെക്കുറിച്ച്  ആശങ്കപ്പെടുകയല്ലാതെ  കൈയിലെ വാച്ചിലേയ്ക്ക് നോക്കാനുള്ള മനോധൈര്യം ലഭിക്കുന്നില്ല!!കിരണിനു തന്നെ കണ്ടെത്താന്‍കഴിയുമെന്നത് നിസംശയം,പക്ഷെ സമയമെന്ന പ്രഹേളിക!!, ജാന്‍സിചേച്ചി എന്തായാലും പത്തുമണിയ്ക്ക്  മുന്‍പ്തന്നെ ഓഫീസിലെത്തും ,ചേച്ചി മെയില്‍ഇന്‍ബോക്സ്‌  ഓപ്പണ്‍ചെയ്യുന്നതും മമ്മയുടെ ഞെട്ടിവിറച്ചമുഖവും ജോഷിച്ചായന്റെ കനത്തശബ്ദവും  ഇടവേളകളില്ലാതെ ഒറ്റനിമിഷത്തിലാണ് മനസിലൂടെ  തെളിഞ്ഞുമാഞ്ഞത്, ശബ്ദത്തിലെ വിറയല്‍ കാലുകളെയും ബാധിച്ചുവോ?!! ഇരിക്കണമെന്ന ഒരു തോന്നല്‍ കലശലാകുന്നു, ബസ്‌സ്റ്റോപ്പിലെ വെയിറ്റിംഗ്ഷെഡിലേയ്ക്കു  കയറുമ്പോള്‍ നേരിയ ഒരു ചാറ്റല്‍മഴ ,അത്രയും കാര്‍മേഘങ്ങളേ കാറ്റ് കൊണ്ടുപോയിട്ടും അവശേഷിച്ചവ!!, പെട്ടന്ന്  ഓര്‍മയില്‍ ആ സ്ത്രീ!!, മൊബൈല്‍ ഫോണ്‍ ട്രെയിസുചെയ്യപ്പെട്ടാല്‍ ചെന്നെത്തുക   അവരുടെ അടുത്തേയ്ക്കാവുമോ?? അപ്പോഴും അവര്‍ക്ക് ചിരിക്കാന്‍ കഴിഞ്ഞെക്കുമോ??!!
'എറണാകുളം ബസിന് ആന്റിയുടെ വീട്ടിലെയ്ക്കെന്നും  പറഞ്ഞാണല്ലോ  പോയത് ' വാര്‍ഡന്‍ചേച്ചിയുടെ അമ്പരപ്പ് നിറഞ്ഞ ശബ്ദവും മനസിലേയ്ക്ക് തള്ളിക്കയറുന്നു,ആ മൊബൈല്‍ഫോണിനു തിരികെ കിട്ടുന്നതിനായി എന്തുചെയ്യാനും  ഈ നിമിഷം താന്‍ തയ്യാറാണ്!! വയ്യ.. ഇരിക്കാന്‍കഴിയുന്നില്ല ,മഴ പതിയെ കനത്തു തുടങ്ങുകയാണോ??!! പുറത്തേയ്ക്കിറങ്ങിനില്‍ക്കാം കിരണ്‍ വരുമ്പോള്‍ വേഗംതന്നെ കണ്ടത്താന്‍ കഴിയണമല്ലോ!
കുട... അത് ട്രാവലിംഗ്ബാഗിന്‍റെ സൈഡിലായി വെയ്ക്കുന്നെന്ന് നീതു എപ്പോഴോ പറഞ്ഞിരുന്നു, കാലിലേയ്ക്ക് മെല്ലെ ചാരിവെച്ച് ബാഗുതുറക്കുമ്പോഴേ കുട കാണായി,അതിനു വേണ്ടിതന്നെയാവണമല്ലോ അവള്‍ അത് ഇവിടെത്തന്നെ  വച്ചത്, കുടയിലെയ്ക്കെത്തി നിന്ന കൈവിരലിലെയ്ക്ക് ആ ചലനം രാവിലെത്തന്നെ ഉണര്‍ത്തിയ അതെ മൊബൈല്‍ വൈബ്രേഷന്‍!! ബാഗിനുള്ളിലിരുന്ന്‌ ആ നീലവെളിച്ചം വിറയ്ക്കുകയാണ്!!!,ഇടതു കൈയില്‍ അവരുടെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച്,താഴെപ്പോയ കളിപ്പാട്ടമെടുക്കാന്‍  കുനിയുമ്പോള്‍ വലതു കൈയിലിരുന്ന മൊബൈല്‍ഫോണ്‍ കളിപ്പാട്ടഹെലികൊപ്ട്ടെര്‍ കൈയിലോതുങ്ങുന്നതിനായി  ബാഗിന്‍റെസിബ്ബു   അല്‍പ്പം തുറന്നു അകത്തേയ്ക്കിട്ട ആ നിമിഷം അശ്രമകരമായി തന്നെ തെളിഞ്ഞുമറയുന്നു!!,കൈയിലെടുക്കുംമ്പോഴെയ്ക്കും അതിന്‍റെ ചലനം നിലച്ചിരുന്നു, 48  മിസ്സിഡ്‌ കോള്‍സ് !!കിരണ്‍ ഇതിനുള്ളില്‍ എന്തൊക്കെയാവും ചിന്തിച്ചു കൂട്ടിയിട്ടുണ്ടാകുക?വീണ്ടും ചലനം,ഫോണില്‍ പിങ്ക്കളര്‍ ചുരിദാറിട്ട് ഏതോ ചുമരിലെയ്ക്ക് ചാരി നില്‍ക്കുന്നു ജാന്‍സിചേച്ചി!!
ഹൃദയം മിടിക്കാന്‍ മറന്നുപോയോ?കണ്ണുകളെത്തി  നിന്നത് വാച്ചിലേയ്ക്ക് ..അതെ.....എനിയ്ക്ക് വേണ്ടിയും സമയം കാത്തുനിന്നിട്ടില്ല!! നിഷ്ക്രിയമായി സെക്കന്റ്റുകള്‍ വീണ്ടും മുന്നോട്ട്!! നിലച്ച ചലനം പെട്ടന്ന്തന്നെ പുനരാരംഭിക്കുന്നു 'പപ്പാ കോളിംഗ്' !! തന്നില്‍ വൈദ്യുതതരംഗങ്ങള്‍ പടരുന്നുണ്ടോ, ഒരു കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങുന്നു,സംഭരിച്ച ധൈര്യവും മന:സാനിധ്യവും  എവിടെ??!!

"ഹേയ്.... " കിരണ്‍,അതെ കിരണിന്‍റെ ശബ്ദം തന്നെ  !! തന്‍റെ മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഓട്ടോറിക്ഷയില്‍നിന്നും അവന്‍ ഇറങ്ങാന്‍ ഭാവിക്കുകയാണ്,അവിടെയ്ക്കുള്ള  ചെറിയദൂരത്തിനൊടുവില്‍ എറിയുന്നപോലെ  ആ മൊബൈല്‍ കൈമാറിയപ്പോള്‍ കൈയില്‍ചുറ്റിപ്പിണഞ്ഞ കരിമൂര്‍ഖനെ കുടഞ്ഞെറിഞ്ഞ ഒരു പ്രതീതി!! സിംകാര്‍ഡ് കിരണിന്‍റെ  കൈകളില്‍ ഓടിഞ്ഞമരുംമ്പോള്‍ അവന്‍പറയുന്നു "മൊബൈലും ഇവിടെ ഉപേക്ഷിക്കുന്നതാണ് നല്ലത് അതും ട്രയിസു ചെയ്യപ്പെടാമല്ലോ", അകലത്തിലല്ലാതെവിടെയോ ഫോണ്‍ പോയിവീഴുന്ന ശബ്ദം തികച്ചും അവ്യക്തം!!അതിനോടകംതന്നെ  അവന്‍റെ നെഞ്ചിലേയ്ക്ക്  ചേര്‍ത്ത്പൂഴ്ത്തിവച്ച മിഴികളിലെ ഇരുട്ടില്‍ തിരിച്ചറിയാന്‍ കഴിയാത്ത വര്‍ണ്ണങ്ങളിലുള്ള  വെളിച്ചങ്ങള്‍ വീണ്ടും ചിതറുന്നു!!

Comments

"ദൈവങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലല്ലോ!! അതുകൊണ്ടാണല്ലോ അവരെ മനുഷ്യര്‍ എന്ന് വിളിക്കാത്തതും!! "

ശരണ്യാ, നന്നായിട്ടുണ്ട്.
ajith said…
Nicely narrated..

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................